സാറ അലിഖാന് ജീവിതത്തിൽ സംഭവിച്ചത് കണ്ടോ – പിസിഓഡി മൂലം ശരീരഭാരം ഒറ്റയടിക്ക് എത്തിയത് 96 കിലോ !

ഇന്ത്യയിലെ പ്രിയപ്പെട്ട നടികളിൽ ഒരാളാണ് സാറ അലി ഖാൻ. ഇങ്ങ് കേരളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്. മുൻനിര ബോളിവുഡ് സൂപ്പർസ്റ്റാറായ സേഫ് അലി ഖാന്റെ മകളാണ് സാറ അലി ഖാൻ. കേദാർനാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ സിനിമാ ലോകത്തേക്ക് ചുവടെടുത്തു വച്ചത്. സാറയുടെ ബോഡി ട്രാൻസ്ഫർമേഷൻ വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിലേക്ക് ആദ്യകാലം ചുവടുവെക്കുന്നതിനു തൊട്ടു തൊട്ടുമുമ്പേ സാറയുടെ ശരീരഭാരം 96 കിലോ ആയിരുന്നു. എന്നാൽ പിന്നീട് കഷ്ടപ്പെട്ട് തന്റെ ശരീരഭാരം കുറക്കുകയായിരുന്നു താരം.

അങ്ങനെ 96 കിലോ ശരീരഭാരം ഉണ്ടായിരുന്ന സാറയുടെ ഇപ്പോഴത്തെ ശരീര ഭാരം വെറും 46 കിലോ മാത്രമാണ്. ഇത് എങ്ങനെ സാധിച്ചു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോൾ. ചെറുപ്പകാലത്ത് സാറയ്ക്ക് പിസിഒഡി ഉണ്ടായിരുന്നുവത്രെ. പോളിസിസ്റ്റിക് ഓവേരിയൻ ഡിസീസ് എന്നാണ് ഇതിന്റെ മുഴുവൻ പേര്. ഹോർമോൺ തകരാറുമൂലം ആണ് ഇത് പ്രധാനമായും സംഭവിക്കുന്നത്. ലൈഫ് സ്റ്റൈൽ കാരണവും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം അവസ്ഥകൾ ഉള്ളവർക്ക് വളരെ പെട്ടെന്ന് തന്നെ ശരീരഭാരം വൻതോതിൽ വർദ്ധിക്കും.

ഭക്ഷണം ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു താൻ എന്ന് സാറ പറയുന്നുണ്ട്. ഹോർമോൺ തകരാറുമൂലം തനിക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു എങ്കിലും കൃത്യമായ വ്യായാമം കൊണ്ടും ഭക്ഷണക്രമം കൊണ്ടും താൻ ശരീരഭാരം നിയന്ത്രിക്കുകയായിരുന്നു എന്നാണ് താരം പറഞ്ഞത്. കൃത്യമായ ഭക്ഷണരീതിക്കൊപ്പം തന്നെ താരം ജിമ്മിൽ പോയി കൃത്യമായ വ്യായാമങ്ങളും വർക്കൗട്ടുകളും ചെയ്യുമായിരുന്നു. ഇതിനോടൊപ്പം തന്നെ ഭാരം കുറയ്ക്കുവാൻ വേണ്ടി നൃത്തം ഒരു ഹോബിയാക്കി സാറാ മാറ്റിയിരുന്നു.

കൂടാതെ താരം ദിവസവും യോഗ അഭ്യസിക്കുകയും ചെയ്തിരുന്നു. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യാൻ പോയത് ഒരു ഫിറ്റ്നസ് കോച്ചിന്റെ നിർദ്ദേശപ്രകാരമായിരുന്നു. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഒരു ദിവസത്തിൽ ഒരു നേരം മാത്രമേ സാറ കഴിച്ചിരുന്നുള്ളൂ. ഫ്രൂട്സുകൾ ധാരാളം ഫൈബർ ലഭിക്കുന്നതിന് വേണ്ടി തന്റെ ഡയറ്റിൽ ഇവർ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇതൊന്നും കൂടാതെ സഹോദരങ്ങളുടെയും അച്ഛന്റെയും കൂടെ ടെന്നീസ് കളിക്കുമായിരുന്നു എന്നും സാറ പറയുന്നുണ്ട്. രാവിലെ വെറും വയറ്റിൽ നാരങ്ങാ തേൻ ഗ്രീൻ ടീ എന്നിവ കുടിക്കുമായിരുന്നു എന്നും ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply