സുശാന്ത് സിംഗ് രജ്പുതിന്റെ ജന്മദിനം താരപുത്രി സാറ അലി ഖാൻ ആഘോഷിച്ചത് എങ്ങനെ എന്ന് കണ്ടോ !

കഴിഞ്ഞ ദിവസം ജനുവരി 21 ന് സുശാന്ത് സിംഗ് രജ്പുത്തിന്റെ ജന്മദിനമായിരുന്നു. 2020 ജൂൺ 14 ന് ആയിരുന്നു നടനെ മുംബൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്തരിച്ച നടനെ അനുസ്മരിച്ച് ആരാധകരും സുശാന്തിന്റെ വ്യവസായ സുഹൃത്തുക്കളും സോഷ്യൽ മീഡിയയിൽ ഊഷ്മളമായ ആശംസകളുമായി എത്തിയിരുന്നു. കേദാർനാഥിൽ സുശാന്തിനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടി സാറാ അലി ഖാനും സുശാന്തിന്റെ ജന്മ ദിവസം ഏറ്റവും മധുരമുള്ളതായി അടയാളപ്പെടുത്തി. എൻ ജി ഒ ബാൽ ആശ ട്രസ്റ്റ് സന്ദർശിച്ചാണ് നടി സുശാന്തിന്റെ ജന്മദിനം ആഘോഷിച്ചത്.

ട്രസ്റ്റ് സന്ദർശിച്ച വീഡിയോയും നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സാറ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയിൽ, സുശാന്തിന്റെ ജന്മദിന ഗാനം മേശയ്ക്ക് ചുറ്റുമായി കുട്ടികൾ ഇരുന്ന് പാടുന്നത് കാണാം. പിന്നീട് കേക്ക് മുറിക്കുന്നതായും കാണുന്നു. “ഏറ്റവും സന്തോഷകരമായ ജന്മദിനം, സുശാന്ത്. മറ്റുള്ളവരെ ചിരിപ്പിക്കുന്നത് നിങ്ങൾക്ക് എന്താണ് അർത്ഥമാക്കുന്നതെന്ന് എനിക്കറിയാം. നിങ്ങൾ ഞങ്ങളെ എല്ലാവരെയും വീക്ഷിക്കുമ്പോൾ, ഉദിക്കുന്ന അമാവാസിക്ക് അടുത്തായി, ഇന്നും ഞങ്ങൾ നിങ്ങളെ പുഞ്ചിരിപ്പിച്ചിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തിളങ്ങി നിൽക്കുക. ജയ് ഭോലേനാഥ്.”.

ഇതായിരുന്നു വീഡിയോയ്ക് താഴെ സാറാ അലി ഖാൻ കുറിച്ചത്. “ഇന്നത്തെ ദിവസം വളരെ സവിശേഷമാക്കിയതിന് ബാൽ ആഷ ട്രസ്റ്റിന് നന്ദി. നിങ്ങളെപ്പോലുള്ള ആളുകൾ നമ്മുടെ ലോകത്തെ ഏറ്റവും മികച്ചതും സുരക്ഷിതവും സന്തുഷ്ടവുമായ സ്ഥലമാക്കി മാറ്റുന്നു. നിങ്ങൾ സന്തോഷം പ്രചരിപ്പിക്കുന്നത് തുടരുക. ”. ഇതായിരുന്നു സാറയുടെ ട്രസ്റ്റ് അധികൃതർക് നന്ദി പറഞ്ഞുകൊണ്ടുള്ള വാക്കുകൾ. സുശാന്ത് സിംഗ് രജ്പുതിന്റെ ജന്മദിനത്തിൽ, ഏതാനും വർഷങ്ങളായി സുശാന്തുമായി പ്രണയത്തിലായിരുന്ന നടി റിയ ചക്രവർത്തി, ഇരുവരും ഒന്നിച്ചുള്ള ചില ത്രോബാക്ക് നിമിഷങ്ങൾ പങ്കിട്ടു.

അടിക്കുറിപ്പായി റിയ ഒരു ഇൻഫിനിറ്റി ഇമോജി ചേർത്ത് “+1” എന്ന് എഴുതിയിരുന്നു. പോസ്റ്റിന് “ലവ് യു റേ.. പ്രപഞ്ചത്തിന്റെ ശക്തി നിങ്ങളോടൊപ്പമുണ്ട്” എന്ന മറുപടിയുമായി ഇന്റീരിയർ ഡിസൈനർ സൂസെയ്ൻ ഖാനും എത്തി. റിയയുടെ അടുത്ത സുഹൃത്തും വിജെ-നടിയുമായ ഷിബാനി ദണ്ഡേക്കർ ഒരു റെഡ് ഹാർട്ട് ഇമോജി മറുപടിയയായി പോസ്റ്റ് ചെയ്തു. സുശാന്ത് സിംഗ് രജ്പുതിന്റെ സഹോദരി ശ്വേത സിംഗ് കീർത്തി തന്റെ സഹോദരനുമൊത്തുള്ള രണ്ട് ചിത്രങ്ങൾ തിരഞ്ഞെടുത്തു പോസ്റ്റ് ചെയ്തു.

ഹൃദയസ്പർശിയായ ഒരു കുറിപ്പും ചിത്രങ്ങൾക്ക് താഴെ ഉണ്ടായിരുന്നു. “ഹാപ്പി ബർത്ത്‌ഡേ മേരാ ക്യൂട്ട് സാ സ്വീറ്റ് സാ ഭായ്… നിങ്ങൾ എവിടെയായിരുന്നാലും എപ്പോഴും സന്തോഷമായിരിക്കുക..നിങ്ങൾ കൈലാസത്തിൽ ശിവ് ജിയുമായി ചുറ്റിക്കറങ്ങുകയാണെന്ന് എനിക്ക് തോന്നുന്നു.. ഞങ്ങൾ നിങ്ങളെ വളരെയധികം അനന്തമായും ശക്തമായും സ്നേഹിക്കുന്നു..! എത്ര വലിയ മായാജാലമാണ് നിങ്ങൾ സൃഷ്ടിച്ചതെന്ന് അറിയണമെങ്കിൽ ഒന്ന് താഴോട്ടു നോക്കണം. നിങ്ങളെപ്പോലെ തന്നെ ഹൃദയം കൊണ്ട് ഒരുപാട് സുശാന്ത്മാർക്ക് നിങ്ങൾ ജന്മം നൽകി. ഇതായിരുന്നു സഹോദരിയുടെ വാക്കുകൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply