നടി ഭാമയെ അധിക്ഷേപിച്ച് ആറാട്ടണ്ണൻ രംഗത്ത് – ഇത് ഭാമയ്ക്ക് ദൈവം നേരിട്ട് കൊടുത്ത ശിക്ഷ ! അല്പം കൂടി പോയില്ലേ എന്ന് ആരാധകരും

santhosh varkkey and bhaama

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് മുന്നിൽ എത്തിയ താര സുന്ദരിയാണ് ഭാമ. പിന്നീട് മലയാളത്തിൽ നിരവധി ചിത്രങ്ങൾ ചെയ്ത താരം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടികളിൽ ഒരാളായി മാറി. വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കനായിരുന്നു അവരുടെ രണ്ടാമത്തെ ചിത്രം, അതിൽ മണിക്കുട്ടനൊപ്പം അഭിനയിച്ചു. ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിളിൽ വിനീത് ശ്രീനിവാസനൊപ്പം ജോഡിയായി. പിന്നീട് അവർ കന്നഡ സിനിമാ ഓഫറുകൾ ഏറ്റെടുക്കാൻ തുടങ്ങി.

അതിനുശേഷം നടിയ്ക് മലയാളത്തിൽ പുതുമയുള്ളതും രസകരവുമായ കഥാപാത്രങ്ങൾ ലഭിക്കാൻ തുടങ്ങി. സോഹൻലാലിന്റെ കഥവീട് എന്ന സിനിമയിൽ അഭിനയിച്ചു. ശേഷം എം ടി വാസുദേവൻ നായരുടെ സെഗ്‌മെന്റിൽ നായികയായി അഭിനയിച്ചു. 2014-ൽ അവർക്ക് അഞ്ച് മലയാളം റിലീസുകൾ ഉണ്ടായിരുന്നു. രാകേഷ് ഗോപന്റെ 100 ഡിഗ്രി സെൽഷ്യസിൽ ഒരു ക്രിസ്ത്യൻ വീട്ടമ്മയായി അഭിനയിച്ച അവർ വിനോദ് മങ്കരയുടെ ഒറ്റമന്ദാരത്തിൽ 15 വയസ്സുള്ള അമ്മയായി അഭിനയിച്ചു. അരുൺ എന്നാണ് താരത്തിന്റെ ഭർത്താവിന്റെ പേര്.

ചെന്നിത്തലയിൽ നിന്നുള്ള ഒരു വ്യവസായിയാണ് അരുൺ. അദ്ദേഹത്തിന്റെ കുടുംബം കൊച്ചിയിൽ സ്ഥിര താമസമാക്കിയിരിക്കുന്നു. 2020 ജനുവരിയിൽ ദമ്പതികൾ വിവാഹിതരായി. അവർക്ക് ഒരു മകളുണ്ട്. ഭർത്താവിന് ഒപ്പം ഉള്ള ചിത്രങ്ങലും മറ്റു വിശേഷങ്ങളുമെല്ലാം താരം ആരാധകമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാൽ ഈ അടുത്തിടെ ഭർത്താവുമൊത്തുള്ള ചിത്രങ്ങളും മറ്റു വീഡിയോസ് എല്ലാം സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു താരം. ഇതിനെ തുടർന്നായിരുന്നു ഇരുവരും തമ്മിൽ വിവാഹ മോചനത്തിന് ഒരുങ്ങുകയാണ് എന്ന വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്.

ഇപ്പോൾ എല്ലാ വിവാദങ്ങൾക്കും പ്രതികരണവുമായി എത്തുന്ന സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ ഈ വിഷയത്തിലും തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ്. ‘പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും’ എന്നാണ് സന്തോഷ് വർക്കി ഈ കാര്യത്തെ പറ്റി പറഞ്ഞത്. പല നടിമാരും നാലുവിവാഹം വരെ ചെയ്തിട്ടുണ്ടെന്നും നടിമാർ വിവാഹം ചെയ്യുകയാണെങ്കിൽ അവർക്ക് സന്തോഷകരമായ ഒരു കുടുംബജീവിതം ഉണ്ടാവില്ല എന്നു പറയുന്നത് വളരെ സത്യമായ കാര്യമാണെന്ന് എന്നും സന്തോഷ് പറഞ്ഞു. നടികളൊക്കെ വളരെ ഇമോഷണൽ ആയിട്ടുള്ള ആളുകളാണ് എന്നും സന്തോഷ് കൂട്ടിച്ചേർത്തു.

ആദ്യം ഈ കാര്യങ്ങൾ എല്ലാം പറഞ്ഞശേഷം ആയിരുന്നു നടി ഭാമയുടെ ഡിവോഴ്സ് കാര്യത്തെക്കുറിച്ച് സന്തോഷ് സംസാരിച്ചത്. എന്നാൽ നിരവധി ആളുകളാണ് ഇതിനു താഴെ വളരെ വിമർശനാത്മകമായ കമന്റുകളുമായി രംഗത്തെത്തിയത്. അവർ മൊഴിമാറ്റി ഇക്കാര്യം പറഞ്ഞതുകൊണ്ട് തന്നെ ചെയ്തത് തെറ്റാണെന്നും എന്നാൽ അവർ ഇതുപോലെ തകർന്നു നിൽക്കുന്ന ഒരു അവസ്ഥയിൽ അവരെക്കുറിച്ച് ഇങ്ങനെയൊക്കെ തരംതാണ രീതിയിൽ പറയുന്നത് ശരിയാണോ എന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ നടിയുടെ വിവാഹമോചന വാർത്തകൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. എങ്കിലും ഏകദേശം സ്ഥിതീകരിച്ചത് പോലെ തന്നെയാണ് പല ഓൺലൈൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply