ആസ്തിയൊക്കെ 240 കോടിയോളം ഉണ്ടെന്നത് സത്യമാണ് ! പക്ഷെ ആ ഒരു ദുശീലം കാരണമാണ് അദ്ദേഹത്തിന് ഇപ്പോൾ ഈ അവസ്ഥ വന്നത് – തുറന്നു പറച്ചിലുമായി സന്തോഷ് വർക്കി

നടൻ ബാല കരൾ രോഗവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. ആശുപത്രിയിൽ കിടക്കുമ്പോഴും ബാല പറയുന്നത് ഒരു ആഗ്രഹം മാത്രമാണ്. തൻ്റെ മകളായ പാപ്പുവിനെ ഒന്ന് കാണണം എന്നാണ്. ബാലയെ കാണുവാൻ വേണ്ടി ആശുപത്രിയിലേക്ക് നിരവധി സിനിമ പ്രവർത്തകർ എത്തിയിട്ടുണ്ടായിരുന്നു. ബാദുഷയും ഉണ്ണിമുകുന്ദനും ഒക്കെ പോയതിനുശേഷം ആണ് ബാലയുടെ ആരോഗ്യനില യെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ പുറത്തുവന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ സന്തോഷ് വർക്കിയും ബാലയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. സന്തോഷ് വർക്കിയും ബാലയും തമ്മിൽ നല്ല സുഹൃത്ത് ബന്ധമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ബാലയെ കാണാൻ ബാലയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. സന്തോഷ് പറയുന്നത് ബാലക്ക് ഒരു ദുശ്ശീലം ഉണ്ടായിരുന്നെന്നും അത് കാരണമാണ് ആരോഗ്യം ഇങ്ങനെ ആയതും എന്നാണ്.

സന്തോഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്ക് വിശദീകരണവും ആയിട്ടാണ് വന്നത്. ആശുപത്രിയിൽ പോയിരുന്നു. ബാലയ്ക്ക് മകളെ കാണാൻ കഴിയാത്തതിൽ വളരെയധികം ദുഃഖം ഉണ്ടെന്നും ബാല പറഞ്ഞിരുന്നു എന്നും പറഞ്ഞു. സന്തോഷിനെ ബാല ഒരു അനുജനെ പോലെയാണ് കാണുന്നതെന്നും എന്നാൽ സന്തോഷ് വർക്കിക്ക് ബാലയ്ക്ക് തന്നോടുള്ള ഉള്ള ഇഷ്ടത്തേക്കാൾ കൂടുതൽ തിരിച്ചങ്ങോട്ടും ഉണ്ടെന്നും പറഞ്ഞു.

ബാലക്ക് ഇമോഷണൽ ഫീലിംഗ്സ് കൂടുതലാണെന്നും അതുകൊണ്ടുതന്നെ എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ അത് അദ്ദേഹത്തിൻ്റെ മനസ്സിനെ ബാധിക്കും എന്നും പറഞ്ഞു. പുള്ളി ഒരിക്കലും തനിച്ചിരിക്കാറില്ല. സന്തോഷ് വർക്കി അറിയാതെ ഒരു വീഡിയോയിൽ ബാലക്ക് ഒരു ദുശ്ശീലമുണ്ടെന്ന് പറഞ്ഞു പോയിരുന്നു. ആ ദുശീലത്തിന് ബാല അടിമപ്പെട്ടത് മാനസിക സമ്മർദ്ദം മൂലം ആണെന്നും ആ ദുശ്ശീലത്തിലൂടെ ആയിരുന്നു വിഷമങ്ങളൊക്കെ ബാല മറന്നിരുന്നത് എന്നും പറഞ്ഞു.

സന്തോഷ് പലതവണ ആ ദുശീലം നിർത്താൻ പറഞ്ഞെങ്കിലും ഉപദേശിക്കുന്നത് ഒട്ടും തന്നെ ഇഷ്ടമല്ലാത്ത സ്വഭാവമായിരുന്നു. ബാലയ്ക്ക് 240 കോടിയുടെ സ്വത്തിൻ്റെ ആസ്തി ഉണ്ടെന്നും ഇതൊന്നും പുറത്ത് പറയരുത് എന്നും അദ്ദേഹം പറഞ്ഞിരുന്നെന്നും കൂടാതെ മലയാളികളൊക്കെ ചതിയന്മാരാണെന്നും പറഞ്ഞു കൊടുത്തിരുന്നു എന്നും സന്തോഷ് പറഞ്ഞു. സന്തോഷവർക്കി രാവിലെ തന്നെ കേട്ടത് ബാല അഡ്മിറ്റ് ആയി എന്ന വാർത്തയായിരുന്നു.

അദ്ദേഹം ഹോസ്പിറ്റലിൽ പോയെങ്കിലും ഐസിയുവിൽ ആയതുകൊണ്ട് കാണാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞു. അദ്ദേഹം പറയുന്നത് ബാലയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് കുറിച്ച് സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തയൊക്കെ സത്യമല്ല എന്നാണ്. അമൃതയും പാപ്പുവും ബാലയെ കാണാൻ ആശുപത്രിയിൽ പോവുകയും അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply