സിനിമ റിവ്യൂകൾ ഇനി ഇല്ല – തിയേറ്റർ റിവ്യൂ നിർത്തലാക്കിയതിൽ ഖേദം പ്രകടിപ്പിച്ച് ആറാട്ടണ്ണൺ സന്തോഷ് വർക്കി പറഞ്ഞത് കേട്ടോ

santhosh varkey about reviews

“ആറാട്ട്” എന്ന മോഹൻലാൽ ചിത്രത്തിന്റെ റിവ്യൂ പറഞ്ഞതിനു ശേഷം സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയ വ്യക്തിയാണ് സന്തോഷ് വർക്കി. അന്നു മുതൽ ആറാട്ടണ്ണൻ എന്ന വിളിപ്പേരും സന്തോഷ് വർക്കി സ്വന്തമാക്കി. നടി നിത്യ മേനോനെ വിവാഹം കഴിക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള സന്തോഷ് വർക്കിയുടെ അഭിമുഖങ്ങൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് നിത്യ മേനോൻ സ്വയം രംഗത്തെത്തി സന്തോഷ് വർക്കിക്കെതിരെ പ്രതികരിക്കുകയായിരുന്നു.

തന്നെയും തന്റെ വീട്ടുകാരെയും നിരന്തരം ശല്യപ്പെടുത്തുകയും അഞ്ചാറു വർഷമായി തന്റെ പുറകെ ഇയാൾ നടക്കുകയാണെന്നും നിത്യ മേനോൻ പറഞ്ഞിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളെ പറ്റിയും താരങ്ങളെ പറ്റിയും തുറന്നു പറഞ്ഞു കൊണ്ട് സന്തോഷ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. ഇപ്പോഴിതാ സിനിമ റിവ്യൂ നിർത്തലാക്കിയതിൽ തന്റെ അഭിപ്രായം വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ്.

തീയറ്ററുകൾ റിവ്യൂ പറയുന്നത് നിർത്തലാക്കിയെങ്കിലും തനിക്ക് തന്റെ യൂട്യൂബ് ചാനലിലൂടെ റിവ്യൂ നൽകാമല്ലോ എന്നാണ് സന്തോഷ് പറഞ്ഞത്. താൻ ഒട്ടും പ്ലാൻ ചെയ്യാതെ വൈറലായ ഒരാളാണ് എന്നും അതുകൊണ്ടു തന്നെ റിവ്യൂ നിർത്തലാക്കിയത് തന്നെ ഒരു തരത്തിലും ബാധിക്കുന്നില്ല എന്നും ആറാട്ട് അണ്ണൻ പറഞ്ഞു. എന്നാൽ താൻ ഒരിക്കലും സെൽഫിഷ് ആകുന്നില്ല എന്നും കാരണം തന്നെ വൈറൽ ആക്കിയ ഒത്തിരി ഓൺലൈൻ മീഡിയക്കാർ ഉണ്ട് എന്നും സന്തോഷ് പറയുന്നു.

ഇത്തരത്തിലൊരു നടപടി വരുകയാണെങ്കിൽ അവരെ ആയിരിക്കും കൂടുതലും ബാധിക്കുക എന്നും സന്തോഷ് പറഞ്ഞു. എന്നാൽ ഇത് കോടതിയിൽ പോയി കഴിഞ്ഞാൽ കാര്യമാകുമെന്നും കാരണം റിവ്യൂ പറയുക എന്നത് ഒരു ഇന്ത്യൻ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ പെടുന്ന ഒന്ന് ആണ് എന്നും സന്തോഷ് കൂട്ടിച്ചേർത്തു. നിയമപരമായി നോക്കുകയാണെങ്കിൽ ഇതിന് യാതൊരുവിധ വിലയും ഇല്ല എന്നാണ് താരം പറയുന്നത്.

റിവ്യൂ പറയുന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. താൻ ഒരു സിനിമയെക്കുറിച്ച് നല്ലത് പറഞ്ഞാൽ ആ സിനിമ ഓടണമെന്നില്ല എന്നും എന്നാൽ താൻ ഒരു സിനിമയെക്കുറിച്ച് മോശം പറഞ്ഞാൽ ആ സിനിമ ചിലപ്പോൾ നന്നായി ഓടുന്ന ചിത്രമായിരിക്കുമെന്നും സന്തോഷ് പറയുന്നു. പടത്തിന്റെ റിവ്യൂ പറഞ്ഞതുകൊണ്ടല്ല തീയറ്ററുകളിൽ സിനിമ ഓടാത്തത് എന്നും ഓ ടി ടി യിൽ വരുമെന്ന് എല്ലാവർക്കും ഉറപ്പുള്ള കാര്യമായതിനാൽ അതിനു വേണ്ടി കാത്തിരിക്കുന്നതാണ് എന്നും സന്തോഷ് പറയുന്നു.

പടം റിലീസായി രണ്ടാഴ്ചക്കുള്ളിൽ തന്നെ ഓ ടി ടി യിൽ ചിത്രം റിലീസ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. അപ്പോൾ പിന്നെ തീയറ്ററിൽ പണം കൊടുത്ത് ടിക്കറ്റ് എടുത്ത് കാണാൻ വരുന്നത് എന്തിനാണ് എന്ന് പ്രേക്ഷകർക്ക് തോന്നിപ്പോകും. അല്ലാതെ റിവ്യൂ പറയുന്നതു കൊണ്ട് അല്ല ആളുകൾ തിയേറ്ററിൽ എത്തി സിനിമ കാണാത്തത് എന്ന് സന്തോഷ് വർക്കി കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply