ടെക്‌നിക്കലായ് മോഹൻലാലിന് വലിയ അറിവില്ല – താനും മോഹൻലാലും വഴക്കിടാറുണ്ട് എന്ന് സന്തോഷ് ശിവൻ !

mohan lal and santhosh shivan

ലോകമെമ്പാടുമുള്ള ആരാധകർ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ബാറോസ്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ബാറോസ്. ആശിർവാദ് സിനിമാസ് ആണ് ബാറോസ് നിർമ്മിക്കുന്നത്. ചിത്രം 20 ഭാഷകളിലായാണ് ഡബ്ബ് ചെയ്ത് പ്രദർശനത്തിന് എത്താൻ പോകുന്നത്. പ്രശസ്ത ഛായഗ്രാഹകൻ സന്തോഷ് ശിവൻ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഈയിടെ മോഹൻലാലിന്റെ സംവിധാനത്തെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ സന്തോഷ ശിവൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ ആകർഷിക്കുന്നത്.

നടൻ എന്ന മോഹൻലാലിനെയാണ് സംവിധായകൻ എന്ന മോഹൻലാലിനെക്കാൾ കൂടുതൽ തനിക്കിഷ്ടം എന്ന് സന്തോഷിവൻ തുറന്നു പറഞ്ഞിരിക്കുകയാണ്. സംവിധായകൻ എന്ന നിലയിൽ മോഹൻലാൽ വളരെ ഒറിജിനൽ ആയിട്ടുള്ള ഒരാൾ ആണെന്നും അദ്ദേഹത്തിന്റെ ഓർഗാനിക് ഒറിജിനൽ തിങ്കിംഗ് ഒക്കെ പടത്തിൽ കാണാമെന്നും സന്തോഷ് പറയുന്നു. എന്നാൽ അതിനൊക്കെ ചില നെഗറ്റീവ് വശങ്ങൾ കൂടിയുണ്ടെന്നും സന്തോഷ് ശിവൻ പറഞ്ഞു. അദ്ദേഹത്തിന് ടെക്നിക്കൽ ആയി വലിയ അറിവൊന്നും ഇല്ല എന്നും അതുകൊണ്ടുതന്നെ വളരെ കോംപ്ലിക്കേറ്റഡ് ആയ ഷോട്ടിൽ എന്തുവേണമെങ്കിലും അദ്ദേഹം പറഞ്ഞു കളയുമെന്നും സന്തോഷ് കൂട്ടിച്ചേർത്തു.

അത് ഒരു സംവിധായകൻ എന്ന രീതിയിൽ വളരെ നല്ലതാണെന്നും സംവിധായകൻ മണി രത്നവും തന്നോട് ആ രീതിയിൽ സംസാരിച്ചിട്ടുണ്ട് എന്നും സന്തോഷ് പറഞ്ഞു. എന്നാൽ അത് പൂർണമായും നെഗറ്റീവ് ആണെന്ന് പറയാനും കഴിയില്ല. വലിയ ക്യാമറയാണ് ഷൂട്ടിങ്ങിനു വേണ്ടി ഉപയോഗിച്ചിരുന്നത്. അതുകൊണ്ടു തന്നെ വിചാരിക്കുന്നത് പോലെ ക്യാമറ ചലിപ്പിക്കുക എന്നത് നടക്കുന്ന കാര്യം അല്ലായിരുന്നു എന്നും സന്തോഷ് കൂട്ടിച്ചേർത്തു. ശരിക്കും തങ്ങളെ ഒരു വഴിക്കാക്കി എന്ന് വരെ ചിന്തിച്ചു പോയിട്ടുണ്ട് എന്നാണ് സന്തോഷ് പറയുന്നത്.

ചിത്രീകരണത്തിനിടെ താനും മോഹൻലാലുമായി ഇടയ്ക്കൊക്കെ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട് എന്നും അതൊരിക്കലും പിണക്കത്തിലേക്ക് വഴിമാറിയിരുന്നില്ല എന്നും സന്തോഷ് പറയുന്നു. മോഹൻലാലിനെ ആരും ഒന്നും പറയില്ല എന്നും തന്നെ പോലെ ചിലർക്ക് മാത്രമേ അതിന് ലൈസൻസ് ഉള്ളൂ എന്നും സന്തോഷ് ശിവൻ കൂട്ടിച്ചേർത്തു. നിരവധി ഇതിഹാസ ചിത്രങ്ങൾക്ക് വേണ്ടി കാമറ ചലിപ്പിക്കുവാൻ അവസരം ലഭിച്ചിട്ടുണ്ട്. ക്യാമറാമാൻ എന്നതിനുമുപരി സംവിധാനത്തിലും ഒരു കൈ നോക്കിയ വ്യക്തിയാണ് സന്തോഷ് ശിവൻ. അദ്ദേഹത്തിന്റെ ആദ്യ സിനിമ വൻ വിജയമായിരുന്നു എങ്കിലും അവസാനമായി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക് ആൻഡ് ജിൽ എന്ന ചിത്രം വലിയതോതിൽ വിജയം നേടിയില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply