വിവാഹം കഴിഞ്ഞിട്ടും മറ്റു ബന്ധങ്ങളിൽ തുടരുന്നവരാണ് കൂടുതൽ – പണ്ട് കാലത്ത് ഡിവോഴ്സ് എന്ന് പറഞ്ഞാൽ ഒരു കുറ്റമായിരുന്നു എന്നും സന്തോഷ് കീഴാറ്റൂർ

വിവാഹം കഴിഞ്ഞിട്ടും മറ്റു ബന്ധങ്ങളിൽ തുടരുന്നവരാണ് കൂടുതൽ - പണ്ട് കാലത്ത് ഡിവോഴ്സ് എന്ന് പറഞ്ഞാൽ ഒരു കുറ്റമായിരുന്നു എന്നും സന്തോഷ് കീഴാറ്റൂർ

ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങുന്ന താരമാണ് സന്തോഷ് കീഴാറ്റൂർ. പലപ്പോഴും തന്റെ നിലപാടുകൾ കൊണ്ടും ശ്രദ്ധേയനായ താരം വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പണ്ടു കാലങ്ങളിൽ വിവാഹമോചനം എന്ന് പറഞ്ഞാൽ പാപം ആയിട്ടാണ് കരുതിയിരുന്നത്. അതു കൊണ്ടു തന്നെ പലപ്പോഴും ദാമ്പത്യജീവിതത്തിൽ കൊടിയ പീഡനങ്ങൾ സഹിക്കേണ്ടി വന്നാലും വിവാഹമോചനത്തെ കുറിച്ച് പലരും ചിന്തിക്കുക പോലുമില്ലായിരുന്നു.

അത്തരത്തിൽ ബന്ധങ്ങളുടെ കുരുക്കിൽ ശ്വാസം മുട്ടിക്കഴിഞ്ഞ് പുറത്തേക്ക് കടക്കാൻ കഴിയാത്ത വിധം അകപ്പെട്ടിരിക്കുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. എന്നാൽ ഇന്ന് കാലം മാറിയപ്പോൾ സന്തോഷത്തോടെ പിരിയുന്നവർ ഉണ്ടെന്നും പിരിഞ്ഞതിനു ശേഷവും സന്തോഷത്തോടെ ജീവിക്കുകയും സൗഹൃദം കൊണ്ടു നടക്കുന്നവരും ഉണ്ടെന്നും സന്തോഷ് കീഴാറ്റൂർ പറയുന്നു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

പണ്ടു കാലത്ത് ഡിവോഴ്സ് എന്ന് പറഞ്ഞാൽ ഒരു കുറ്റമായിരുന്നു. അതുകൊണ്ട് പരസ്പരം ബന്ധങ്ങളിൽ നിന്നും അകന്നു ജീവിക്കുകയും, ഇഷ്ടമില്ലാത്ത ബന്ധത്തിൽ വീർപ്പുമുട്ടി കഴിയുകയുമായിരുന്നു ദമ്പതികൾ അന്ന് ചെയ്തിരുന്നത്. എന്നാൽ ഈ അടുത്ത കാലത്താണ് വിവാഹമോചനം ഒരു തെറ്റല്ല എന്നും, നമുക്ക് വില നൽകാത്ത ഒത്തുചേരാൻ കഴിയാത്ത ബന്ധത്തിൽ നിന്നും തല ഉയർത്തി തന്നെ പുറത്തേക്ക് കടന്നു വരാം എന്നും സമൂഹം അംഗീകരിച്ചു തുടങ്ങിയത്.

ഇതോടെ വളരെ സന്തോഷത്തോടെ പിരിയുന്ന ഒരുപാട് ആളുകളുണ്ട് ഇപ്പോൾ നമുക്ക് ഇടയിൽ. പിരിഞ്ഞതിനു ശേഷം സൗഹൃദത്തോടെ മുന്നോട്ടു പോകാൻ അവർക്ക് കഴിയുന്നുണ്ട്. മുന്നോട്ടുള്ള യാത്രയിൽ മറ്റൊരു ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുകയും ആദ്യ ബന്ധത്തിലുള്ള കുട്ടികളെ കാണാൻ വരികയും അവരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളും ഇന്ന് ഇവിടെ കണ്ടു വരുന്നു.

പാശ്ചാത്യ രാജ്യങ്ങളിൽ മാത്രമല്ല ഇന്ന് നമ്മുടെ കൊച്ചു കേരളത്തിലും ഇത് കാണാൻ സാധിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞിട്ടും മറ്റു ബന്ധങ്ങളിൽ തുടരുന്നവരും ഉണ്ട്. അത്തരത്തിലുള്ള ഒരുപാട് ആളുകൾ ഇന്നത്തെ സമൂഹത്തിൽ കാണാൻ കഴിയുന്നു. അവരെയൊക്കെ പുറത്തു നിന്ന് നോക്കി കുറ്റം പറയാൻ എല്ലാവർക്കും എളുപ്പമാണ്.

എന്നാൽ ഓരോ മനുഷ്യനും കടന്നു പോകുന്നത് പല തരം മാനസിക അവസ്ഥയിലൂടെയാണ്. അത് അവരുടെ അടുത്തിരുന്നു സംസാരിച്ചാൽ മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. അവരുടെ ജീവിതത്തെക്കുറിച്ച് യാതൊന്നും അറിയാതെ പുറമേ നിന്ന് അവരെ നോക്കി ജഡ്ജ് ചെയ്യുന്നത് അങ്ങേയറ്റം കുറ്റകരമാണ് എന്ന് സന്തോഷ് പറയുന്നു. നിരവധി പേരാണ് താരത്തിന്റെ വാക്കുകൾ പിന്തുണച്ച് മുന്നോട്ടേക്ക് വരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply