എനിക്ക് ജാതിയും മതവും രാഷ്ട്രീയവുമില്ലെന്ന് സംവിധായകൻ പ്രിയദർശൻ – ജാതിയും മതവുമൊന്നുമില്ലെങ്കിൽ ക്രിസ്ത്യാനിയായ ലിസിയെ പിന്നെ എന്തിന് ലക്ഷ്മിയാക്കി എന്ന് ചോദ്യം !

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ പ്രിയദർശൻ നിരവധി സൂപ്പർ ഹിറ്റ് സിനിമകളാണ് സമ്മാനിച്ചിട്ടുള്ളത്. കൊറോണ പെപ്പേർസ് എന്ന പ്രദർശനിൻ്റെ പുതിയ സിനിമയുടെ പ്രമോഷൻ്റെ ഇടയിൽ പ്രിയദർശൻ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. പ്രിയദർശൻ പറഞ്ഞ വാക്കുകളെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനായ ശാന്തിവിള ദിനേശ്.

ശാന്തിവിള പറയുന്നത് ദക്ഷിണേന്ത്യയിലെ ഏത് ഭാഷയിലുള്ള പടം വിജയിച്ചാലും അത് ആരും അറിയാതെ അതിൻ്റെ കോപ്പി റൈറ്റ്സ് എഴുതി വാങ്ങിക്കും പ്രിയൻ എന്നാണ്. കൂടാതെ മലയാളത്തിലെ മോഹൻലാലിൻ്റെയും ദിലീപിൻ്റെയും ഹിറ്റായ സിനിമകളുടെ പകർപ്പവകാശം സ്വന്തമാക്കി അത് ഹിന്ദിയിൽ ചെയ്ത് വിജയിപ്പിക്കുകയും ചെയ്യും. കാലാപാനി പോലുള്ള ചില സിനിമകൾ അല്ലാതെ ബാക്കിയൊക്കെ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കുകയാണ് പ്രിയദർശൻ ചെയ്യുന്നത്.

പ്രിയൻ ഏത് വീഞ്ഞ് കിട്ടിയാലും അത് പുതിയ കുപ്പിയിൽ ആക്കി പറ്റിക്കും. തനിക്ക് ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല എന്നൊക്കെയുള്ള പ്രസ്താവനകളും നടത്തിയിരുന്നു പ്രിയദർശൻ. പ്രിയദർശന് രാഷ്ട്രീയമുണ്ടോ ഇല്ലയോ എന്ന് മോഹൻലാലിനോടോ, സുരേഷ് ഗോപിയോടോ സ്വകാര്യമായി ചോദിച്ചാൽ കൃത്യമായ ഉത്തരം ലഭിക്കുമെന്നാണ്. പ്രിയന് ജാതിയുണ്ടെന്നും നല്ലൊരു നായർ കുടുംബത്തിൽ ജനിച്ചതാണ് അദ്ദേഹമെന്നും പറഞ്ഞു.

പ്രിയൻ വിവാഹം ചെയ്തിരിക്കുന്നത് നടിയായ ലിസിയെയാണ്. ലിസി ക്രിസ്ത്യാനിയാണ്. വിവാഹം കഴിച്ചപ്പോൾ ലിസിയെ ദാമോദരൻ മാഷുടെ കൂടെ മലപ്പുറത്ത് കൊണ്ടുപോയി മതം മാറ്റി ലക്ഷ്മി ആക്കി. ജാതിയും മതവും ഒന്നും ഇല്ലാത്ത പ്രേദർശൻ ലിസി അവരുടെ വിശ്വാസത്തിന് ജീവിക്കട്ടെ ഞങ്ങൾ നല്ല ഭാര്യയും ഭർത്താവുമായി ജീവിക്കും എന്നല്ലേ പറയേണ്ടത്. ശാന്തിവിള ചോദിക്കുന്നത് മതവും ജാതിയും ഇല്ലാത്ത പ്രിയദർശൻ എന്തിന് ലിസിയെ ലക്ഷ്മിയാക്കി എന്നാണ്.

ജാതിയും മതവും രാഷ്ട്രീയവും ഒന്നും ഇല്ലെന്ന് സിനിമയുടെ പ്രമോഷൻ ഇടയിൽ ഇത്തരത്തിലുള്ള ഒരാൾ വിളിച്ചു പറയുവാൻ പാടില്ലെന്നും പറഞ്ഞു. 2016 സെപ്റ്റംബർ 16 പ്രിയദർശനും ലിസിയും വിവാഹ ബന്ധം നിയമപരമായി വേർപെടുത്തുകയായിരുന്നു. ഒരുപാട് വർഷം ഒന്നിച്ചു ജീവിച്ചതിനുശേഷം ഇവർ തമ്മിൽ പിരിയാൻ ഉണ്ടായ കാരണം രണ്ടുപേരും വെളിപ്പെടുത്തിയിട്ടില്ല. പിശുക്കൻ്റെ ആശാൻ ആണെന്നാണ് പ്രിയനെ പറ്റി പൊതുവേ പറയുന്നതെന്നും അദ്ദേഹത്തിൻ്റെ സിനിമയിൽ അസോസിയേറ്റ് ആയി ഉണ്ടായിരുന്ന മുരളി നാഗവള്ളി മരിച്ചപ്പോൾ അവരുടെ കുടുംബത്തെ സഹായിക്കാൻ വേണ്ടി പണം പിരിപ്പിച്ചിരുന്നു.

എന്നാൽ പ്രിയദർശനെ വിളിച്ച് പൈസക്ക് ചോദിച്ചപ്പോൾ തൻ്റെ കൂടെ അസോസിയേറ്റ് ആയിരുന്ന സമയത്ത് തന്നെ കൊടുക്കുവാനുള്ള പൈസ ഒക്കെ കൊടുത്തിട്ടുണ്ട് എന്നാണ് പറഞ്ഞത്. ഇതൊക്കെ ശരിയാണോ തെറ്റാണോ എന്ന് അറിയില്ലെന്നും ശാന്തിവിള പറഞ്ഞു. ശാന്തിവിള പറയുന്നത് പ്രിയദർശൻ്റെ കൂടെ നിൽക്കുന്നവർ തന്നെ അദ്ദേഹത്തെ കുറിച്ചുള്ള ചില കഥകളൊക്കെ പറഞ്ഞു തരുമെന്നും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply