ഇനി സഞ്ജു ഐ പി എൽ കിരീടം ഉയർത്തിയാൽ തന്നെ ഇന്ത്യൻ ടീമിലേക്ക് ഉള്ള വരവ് പ്രതീക്ഷിക്കേണ്ട എന്ന് ബി സി സി ഐ സെക്ടർ ! കാരണം കേട്ടോ

രാജസ്ഥാൻ റോയൽസിനെ ഐപിഎൽ കിരീടം നേടിക്കൊടുക്കുകയാണെങ്കിൽ കൂടി സഞ്ജു സാംസണിനെ ഇനി ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നാണ് ഇന്ത്യൻ ടീം സെലക്ടറായ ശരൺ ദീപ് സിംഗ് പറയുന്നത്.ഐപിഎൽ കിരീടം നേടിക്കൊടുക്കുന്നത് കൊണ്ട് മാത്രം അതിൽ കാര്യമില്ലെന്നും വ്യക്തിഗത പ്രകടനമാണ് ഒരു ടീം സെലക്ഷനിൽ വളരെ പ്രധാനമായ ഒരു ഘടകം എന്നും ശരൺ ദീപ് കൂട്ടിച്ചേർക്കുന്നു. എന്നാൽ ഐപിഎൽ കിരീടവും ഇതിൽ പ്രധാനമായ ഒന്നാണ്.

പക്ഷേ അത് നേടിക്കൊടുക്കുക എന്നത് ഇന്ത്യൻ ടീമിലേക്കുള്ള പരിഗണനയ്ക്ക് നയിക്കണമെന്നില്ല എന്നും ഇദ്ദേഹം പറയുന്നു. ഒരു സീസണിൽ ഏറ്റവും കുറഞ്ഞത് 700- 800 റൺസ് എങ്കിലും സ്കോർ ചെയ്യുകയാണെങ്കിൽ തീർച്ചയായും അത് ഇന്ത്യൻ ടീമിലേക്കുള്ള തെരഞ്ഞെടുപ്പിന് കാരണമായേക്കാം എന്നും ഇദ്ദേഹം പറഞ്ഞു. താൻ അടക്കം സെലക്ടറായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സഞ്ജു സാംസനെ ഓപ്പൺ ആയി അവസരം ലഭിച്ചിരുന്നത് എന്നും എന്നാൽ അന്ന് സഞ്ജുവിന് കാര്യമായ പ്രകടനങ്ങളൊന്നും കാഴ്ചവയ്ക്കാൻ സാധിച്ചില്ല എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

also read സിനിമയിൽ വന്നില്ലെങ്കിൽ ഇപ്പോൾ രണ്ടോ മൂന്നോ കുട്ടികളുടെ അമ്മയായി സന്തോഷത്തോടെ ജീവിച്ചേനെ – കാവ്യ പറഞ്ഞ വാക്കുകൾ വൈറൽ

തുടർന്ന് സഞ്ജു തന്റെ പെർഫോമൻസിൽ മങ്ങി തുടങ്ങിയപ്പോൾ മറ്റ് ചില വിക്കറ്റ് കീപ്പർമാരും ബാറ്റ്മാന്മാരും അവരുടെ പെർഫോമൻസിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവച്ച് ഉയരുകയായിരുന്നു എന്നും അടുത്തിടെയാണ് ഇഷാൻ കിഷൻ ഇരട്ട സെഞ്ച്വറി നേടിയെടുത്തത് എന്നും ഇദ്ദേഹം പറയുന്നു. റിഷബ് പന്തും തീർച്ചയായും മറ്റൊരു ഓപ്ഷൻ തന്നെയായിരുന്നു എന്ന് ശരൺ കൂട്ടിച്ചേർത്തു.

also read വിവാഹ ബന്ധം പിരിഞ്ഞെന്ന വാർത്ത – ഒടുവിൽ മറുപടിയുമായി നടി ഭാമ തന്നെ രംഗത്ത് !

ഇതു കൂടാതെ കഴിഞ്ഞ വർഷം ദിനേശ് കാർത്തിക്കും തന്റെ കരിയറി തിരിച്ചുവരവ് നടത്തിയിരുന്നു എന്നും അതുകൊണ്ടൊക്കെ ആയിരിക്കാം ചിലപ്പോൾ സഞ്ജുവിന് കൂടുതൽ അവസരങ്ങൾ ലഭിക്കപ്പെടാത്തത് എന്നും ശരൺ പറഞ്ഞു. എന്നാൽ ഏക ദിന മത്സരത്തിൽ സഞ്ജു തിളങ്ങുക തന്നെയായിരുന്നു എന്ന് നിസംശയം പറയണം എന്നും മധ്യ നിരയിൽ കളിച്ച സഞ്ജുവിന്റെ പ്രകടനവും മികച്ച ഒന്നായിരുന്നു എന്നും ശരൺ ദീപ് സിംഗ് പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply