ഇതൊക്കെയാണ് തിരിച്ചുവരവ് ! തന്നെ തഴഞ്ഞവർ ഇനി കാണാൻ പോകുന്നതേ ഉള്ളു – സഞ്ജുവിന്റെ മടങ്ങിവരവ്

ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ സന്തോഷകരമായ വാർത്തയാണ് ഒരു ഇടവേളക്ക് ശേഷം സഞ്ജു സാംസൺ വീണ്ടും ക്രിക്കറ്റ് മത്സരത്തിൽ കളിക്കുന്നു എന്നത്. സഞ്ജു കേരളത്തിനുവേണ്ടി ഇറങ്ങുന്നത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആണ്. സഞ്ജു ഇപ്പോൾ കേരള ടീമിനൊപ്പമുള്ള ടൂർണമെൻ്റിൽ കളിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഏകദിന ലോകകപ്പ് ഇന്ത്യൻ ടീമിൽ സഞ്ജു കളിക്കും എന്ന് മലയാളികൾ കരുതിയിരുന്നെങ്കിലും സഞ്ജു പുറത്താക്കപ്പെടുകയായിരുന്നു.

ലോകകപ്പിൽ നിന്നും പുറത്താക്കപ്പെട്ട സഞ്ജു ഇപ്പോൾ കേരള ടീമിനൊപ്പം ചേർന്നാണ് കളിക്കുക. ആരാധകരൊക്കെ തന്നെ സഞ്ജുവിൻ്റെ ഗംഭീര തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ്. ഏകദിന ലോകകപ്പ് ടീമിൽ സഞ്ജുവിനെ എടുക്കാത്തത് കൊണ്ട് തന്നെ കേരള ടീമിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് ഇതിന് മറുപടി സഞ്ജു നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കേരള ടീമിനു വേണ്ടിയുള്ള ഈ കളിയിൽ സഞ്ജുവിന് ഇന്ത്യൻ സെലക്ടർമാരുടെ ശ്രദ്ധ നേടിയെടുക്കാൻ സാധിക്കുമോ എന്നതാണ് ഒരു കടമ്പ.

മുഷ്താഖ് അലി ട്രോഫിയിൽ കേരളം ആദ്യം നേരിടുന്നത് ഹിമാചൽ പ്രദേശിനെയാണ്. മുംബൈയിൽ വെച്ച് ഈ മാസം 16നാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. ഫൈനൽ അടുത്തമാസം 23നാണ്. ഈ ടൂർണമെൻ്റിൻ്റെ എല്ലാ മത്സരങ്ങളും ജിയോ സിനിമയിൽ തൽസമയം സംപ്രേക്ഷണം ചെയ്യും. കേരള ടീമിൽ സഞ്ജു സാംസൺ, രോഹൻ എസ് കുന്നുമ്മൽ, ജലജ് സക്സേന, മുഹമ്മദ് അസറുദ്ദീൻ, ശ്രേയസ് ഗോപാൽ, സച്ചിൻ ബേബി, വിഷ്ണു വിനോദ്, ജോമോൻ ജോസഫ്, അബ്ദുൽ ബാസിത്ത്, ബേസിൽ തമ്പി, വൈശാഖ് ചന്ദ്രൻ, വിനോദ് കുമാർ, കെ എം ആസിഫ്, മനു കൃഷ്ണൻ, വരുൺ നായർ, അജ്നാസ്, സൽമാൻ നിസാർ, മിഥുൻ തുടങ്ങിയവർ ആയിരിക്കും.

ക്രിക്കറ്റർ സഞ്ജു സാംസണെ ഈ വേൾഡ് കപ്പിൻ്റെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും പരിക്ക് കാരണം ഒരുപാട് കാലം വിട്ടുനിന്ന കെ എൽ രാഹുലാണ് വീണ്ടും സഞ്ജു സാംസന് പകരം ടീമിലേക്ക് തിരിച്ചെത്തിയത്. ഒരു വിക്കറ്റ് കീപ്പർ കൂടിയായ രാഹുലിൻ്റെ പ്രകടനം വളരെ മോശമായിരുന്നു. പരിക്കു കാരണം ക്രിക്കറ്റിൽ നിന്ന് ഒരുപാട് നാൾ വിട്ടുനിൽക്കുകയും അതിനുശേഷം ഫിറ്റ്നസ് തെളിയിച്ചു വീണ്ടും വന്ന ഒരു താരത്തെ ഉൾപ്പെടുത്തുന്നതിനെതിരെ ഒരുപാട് പേർ രംഗത്തെത്തിയിരുന്നു.

അതിലും മികച്ച ഫോമിൽ കളിക്കുന്ന സഞ്ജു സാംസനെ ആയിരുന്നു രാഹുലിന് പകരം ടീമിൽ എടുക്കേണ്ടിയിരുന്നത്. അദ്ദേഹത്തിന് ഒരു അവസരം കൊടുക്കണമെന്നും ആരാധകർ ആവശ്യപ്പെട്ടിരുന്നു. ക്രിക്കറ്റ് ആരാധകർ സഞ്ജുവിനെ സൂര്യകുമാർ യാദവിന് പകരം ചിലപ്പോൾ മധ്യനിരയിൽ പരിഗണിച്ചേക്കാം എന്ന് ചിന്തിച്ചിരുന്നു. എന്നാൽ ആ ചിന്തകളൊക്കെ ആസ്ഥാനത്താക്കിക്കൊണ്ട് സഞ്ജു സാംസണെ പുറത്തിരുത്തുകയും സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. 50 ഓവർ കളിയിൽ സൂര്യകുമാർ യാദവിൻ്റെ പ്രകടനം വളരെ മോശമായതുകൊണ്ട് അതിനെതിരെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply