ചാരുവിനെയും സഞ്ജുവിനേയും ഒരുമിപ്പിച്ചത് ആരെന്നു കണ്ടോ ? ഇത്രയ്ക്ക് സംഭവമാണോ പഴംപൊരി – വീഡിയോ

ക്രിക്കറ്റ് പ്രേമികളുടെ വളരെ പ്രിയപ്പെട്ട താരമാണ് സഞ്ജു സാംസൺ. ഈ ഒരു പേര് മാത്രം മതി ക്രിക്കറ്റ് പ്രേമികൾക്ക് ഹരം ഉണ്ടാവാൻ.. ഒട്ടും സെലിബ്രേറ്റി ആറ്റിറ്റ്യൂഡ് ഇല്ലാതെ വളരെ സാധാരണ രീതിയിൽ സംസാരിക്കുന്ന ഒരു വ്യക്തി കൂടിയാണ് സഞ്ജു സാംസൺ ഇപ്പോൾ സഞ്ജുവിന്റെയും ഭാര്യ ചാരുലതയുടെയും പുതിയ അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ അഭിമുഖത്തിന് ഇതിനോടകം തന്നെ നിരവധി ആരാധകരാണ് ഉള്ളത് എല്ലാവരും പറയുന്നത് സഞ്ജു സംസാരിക്കുന്നത് വളരെ സാധാരണ രീതിയിലാണ് എന്നും ഇത്രയും വലിയ ഒരു താരം ആണെന്നുള്ള യാതൊരു ചിന്തയും അദ്ദേഹത്തിന് ഇല്ല എന്നുമാണ്.

അതോടൊപ്പം തന്നെ ഈ അഭിമുഖത്തിൽ തങ്ങൾക്കിടയിലെ പ്രണയത്തെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട് തങ്ങൾക്കിടയിൽ പ്രണയം വളർന്നതിനെക്കുറിച്ചും അത് വിവാഹത്തിൽ എത്തിയതിനെ കുറിച്ചും ഒക്കെ ഇരുവരും വാചാലരായി ആണ് സംസാരിക്കുന്നത്. ഒരു പഴംപൊരിയിൽ തുടങ്ങിയ പ്രണയമായിരുന്നു ഇരുവരുടെത് എന്നും രസകരമായ രീതിയിൽ ഇവർ പറയുന്നുണ്ട് ആരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രണയകഥ ആയിരുന്നു ഇവർക്കും പറയാനുണ്ടായിരുന്നത്.

ക്രിക്കറ്റ് വേൾഡ് കപ്പിന്റെ ഭാഗമാകാൻ സഞ്ജുവിന് സാധിച്ചില്ലെങ്കിലും ഇന്ത്യയുടെ സൗത്ത് ആഫ്രിക്ക ടൂറിൽ ഏകദിന മതസരങ്ങളിൽ സഞ്ജുവിനെ ടീമിൽ എടുത്തിട്ടുണ്ട്. ഈ മത്സരങ്ങളിൽ താരത്തിന് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചാൽ കൂടുതൽ അവസരങ്ങൾ എത്തും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ,

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply