കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് സാനിയ ഇയ്യപ്പൻ – താരവും കുടുംബവും എവിടെയെന്നു കണ്ടോ -അനേഷണങ്ങളുമായി ആരാധകർ

മലയാള സിനിമകളിലും ടെലിവിഷൻ ഷോകളിലും തിളങ്ങി നിൽക്കുന്ന ഒരു നടിയാണ് സാനിയ ഇയ്യപ്പൻ. ക്വീൻ (2018), ലൂസിഫർ (2019) എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് താരം കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്. മഴവിൽ മനോരമയിലെ D2 – D 4 ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായാണ് സാനിയ ടെലിവിഷനിലൂടെ തന്റെ കരിയർ ആരംഭിച്ചത്. ഷോയുടെ രണ്ടാം റണ്ണറപ്പായിരുന്നു താരം. 2014-ൽ ഇഷ തൽവാറിന്റെ ബാല്യകാലം അവതരിപ്പിച്ച് ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ് സാനിയ തന്റെ സിനിമാ അഭിനയ അരങ്ങേറ്റം നടത്തിയത്. അതേ വർഷം തന്നെ അപ്പോത്തിക്കിരി എന്ന ചിത്രത്തിലും സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു.

വിവിധ സിനിമകളിൽ സഹ വേഷങ്ങൾ ചെയ്ത ശേഷം, 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിലാണ് സാനിയ തന്റെ ആദ്യ പ്രധാന വേഷം ചെയ്തത്. താരത്തിന്റെ അഭിനയത്തിന് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫറിൽ’ സാനിയ ശ്രദ്ധേയമായ ഒരു വേഷം അഭിനയിച്ചു. തുടർന്ന് മമ്മൂട്ടി നായകനായ ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ അഭിനയിച്ചു. വിഷ്ണു ഉണ്ണികൃഷ്ണന്റെ ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിൽ നടി ഒരു പ്രധാന വേഷം ചെയ്തു.

സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ തായ്‌ലൻഡിൽ നിന്നുമുള്ള അടിപൊളി വെക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സാനിയ. കുടുംബത്തോടൊപ്പം ആണ് സാനിയ തായ്‌ലൻഡിലേക്ക് വെക്കേഷൻ ആഘോഷിക്കാൻ ചെന്നത്. അവിടെ ബീച്ചിൽ നിന്നും എടുത്ത ഒട്ടേറെ ചിത്രങ്ങൾ സാനിയയുടെ ഇൻസ്റ്റഗ്രാം പേജിൽ കാണാൻ കഴിയും. നാലു ദിവസത്തെ യാത്രയായിരുന്നു എന്നും ഒരു ജീവിതകാലം മുഴുവൻ ഓർക്കാൻ ഉള്ള അനുഭവങ്ങൾ ആയിരുന്നു കുടുംബത്തോടൊപ്പം ഉള്ള ഈ യാത്ര എന്നുമാണ് ചിത്രങ്ങൾക്കു താഴെ സാനിയ കുറിച്ചത്. തായ്‌ലൻഡിലെ ക്രാബി എന്ന സ്ഥലത്തേക്കാണ് താരം കുടുംബത്തോടൊപ്പം ചെന്നത്.

തെക്കൻ തായ്‌ലൻഡിൽ സ്ഥിതിചെയ്യുന്ന ഏറ്റവും പ്രസിദ്ധമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ക്രാബി. ബാങ്കോക്കിൽ നിന്ന് 783 കിലോമീറ്റർ ദൂരത്താണ് ക്രാബി സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ ബീച്ചുകളാണ് അവിടുത്തെ പ്രത്യേകത. ലോകത്ത് തന്നെ ഏറ്റവും മനോഹരമായ പവിഴപ്പുറ്റുകൾ കാണപ്പെടുന്നതും ക്രാബിയിൽ തന്നെയാണ്. സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള 150ലധികം ദ്വീപുകളും ചുടുനീരുറവകളും കടൽ ഗുഹകളും വിസ്മയമുണർത്തുന്ന ജീവവൈവിധ്യങ്ങളും എല്ലാം കാബ്രിയിൽ ഉണ്ട്. അതുകൊണ്ടുതന്നെ അവധിക്കാലം ആഘോഷിക്കാനായി വിവിധ രാജ്യങ്ങളിൽ നിന്നും ആളുകൾ അവിടേക്ക് പറന്നെത്താറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply