തുണിയുടെ ഇറക്കം കുറയും തോറും കൂടുതൽ സിനിമകൾ കിട്ടും – വിമർശനങ്ങൾക്ക് മറുപടിയുമായി സാനിയ

ഇന്ന് സിനിമ മേഖലകളിലും സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന താരമായി മാറിയിരിക്കുകയാണ് സാനിയ ഇയ്യപ്പൻ. വിട്ടുവീഴ്ചകൾ ഇല്ലാത്ത കാഴ്ചപ്പാടും സൂക്ഷ്മമായി ഫോളോ ചെയ്യുന്ന ഫാഷനുകളും ആണ് സാനിയയെ ചെറുപ്പക്കാരുടെ യൂത്ത് ഐക്കൺ ആക്കി മാറ്റിയത്. കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമ പ്രമോഷൻ പരിപാടിക്കിടെ ശാരീരികമായി തന്നെ ഉപദ്രവിച്ച ചെറുപ്പക്കാരനെതിരെ സാനിയ പ്രതികരിച്ചത് വലിയ വാർത്തയായിരുന്നു.അപ്പോൾ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ പിന്നീട് അതിനെപ്പറ്റി ആലോചിച്ച് താൻ ഖേദിച്ചേനെ എന്ന് സാനിയ പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് സാനിയ തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്.

തന്റെ പുതിയ ചിത്രമായ സാറ്റർഡേ നൈറ്റ് എന്ന സിനിമയിലെ കഥാപാത്രത്തെ കുറിച്ചും സാനിയ പറഞ്ഞു. വൈഷ്ണവി എന്നായിരുന്നു തന്റെ കഥാപാത്രത്തിന്റെ പേര് എന്നും, തണ്ടർ ബേർഡ് ഓടിക്കുന്ന ഡെഡ് ലോക്ക് ഹെയർ ഉള്ള ട്രാവലർ ആയാണ് താനാ ചിത്രത്തിലെത്തിയത് എന്നും, തനിക്ക് ബുള്ളറ്റ് ഓടിക്കാൻ അറിയില്ലായിരുന്നു എന്നും, ഈ സിനിമയ്ക്ക് വേണ്ടിയാണ് പഠിച്ചതെന്നും, പലവട്ടം മറിഞ്ഞുവീണ് കൈയൊടിഞ്ഞിട്ടുണ്ടെന്നും, റിസ്ക് എടുക്കേണ്ട പടങ്ങൾ ചെയ്യാൻ തനിക്ക് വളരെ ഇഷ്ടമാണ് എന്നും സാനിയ പറഞ്ഞു. യാത്രകൾ ചെയ്യാൻ തനിക്ക് ഒരുപാട് ഇഷ്ടമാണെങ്കിലും വൈഷ്ണവി എന്ന കഥാപാത്രവും താനുമായി രൂപത്തിൽ വളരെയധികം വ്യത്യാസമുണ്ടെന്നും അവളുടെ ഫാഷനും എന്റെ ഫാഷനും വ്യത്യസ്തമാണെന്നും സാനിയ കൂട്ടിച്ചേർത്തു.

പിന്നീട് ഫാഷനുകളെ പറ്റി പറയുകയായിരുന്നു താരം. സ്റ്റൈലിംഗും ഫാഷനും കുട്ടിക്കാലം തൊട്ടേ തനിക്ക് ഇഷ്ടമായിരുന്നു എന്നും ഉടുപ്പുകൾ പഴയതായാലും ഉപേക്ഷിക്കാതെ പുതിയ ഡ്രസ്സും പഴയ ഡ്രസ്സും മിക്സ് ചെയ്തും മാച്ച് ചെയ്തുമൊക്കെ ഇടുമായിരുന്നു എന്നും താരം പറയുന്നു. സിനിമ പ്രമോഷനുകൾ ആയാലും ഷോകൾ ആയാലും വ്യത്യസ്ത ലുക്കിൽ പ്രത്യക്ഷപ്പെടാൻ ശ്രദ്ധിക്കാറുണ്ടെന്നും സാനിയ പറഞ്ഞു. സിനിമകൾ കിട്ടാൻ വേണ്ടിയാണോ കുട്ടി തുണി കുറയ്ക്കുന്നത് എന്ന് പലരും വിമർശിക്കാറുണ്ടെന്നും അതിനൊക്കെ അപ്പോൾത്തന്നെ താൻ പണ്ടേ ഇങ്ങനെ തന്നെയാണ് ചേട്ടാ എന്ന മറുപടി കൊടുക്കാറുണ്ടെന്നും താരം പറഞ്ഞു. ശേഷം ഹൈലൈറ്റ് മാളിൽ തനിക്കെതിരെ നടന്ന ആക്രമണത്തെക്കുറിച്ച് താരം വെളിപ്പെടുത്തി.

ആ സംഭവത്തെ ന്യായീകരിച്ചുകൊണ്ടുള്ള വീഡിയോകൾ കണ്ടിരുന്നുവെന്നും തന്റെ വസ്ത്രധാരണമാണ് അത്തരത്തിൽ ഒരു സംഭവം ഉണ്ടാക്കാൻ കാരണമെന്ന് പറഞ്ഞവരുണ്ടെന്നും സാനിയ പറഞ്ഞു. ആ സമയത്ത് അത്ര ധൈര്യത്തോടെ പ്രതികരിച്ചെങ്കിലും ആ ഇൻസിഡന്റ് സൃഷ്ടിച്ച ട്രോമ വളരെ വലുതായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. അതിനുശേഷം കുറച്ചുനാളത്തേക്ക് ആൾക്കൂട്ടത്തിൽ പോകാനും ആളുകളുടെ മുഖത്ത് നോക്കാനുമൊക്കെ ഒരു മടിയായിരുന്നു എന്നും പതുക്കെ പതുക്കെയാണ് അതിൽ നിന്നുമൊക്കെ പുറത്തുവന്നത് എന്നും താരം പറഞ്ഞു. ക്വീൻ എന്ന സിനിമയ്ക്ക് ശേഷം ഒരു സിനിമയും വന്നില്ല എന്നും അന്ന് അവാർഡ് കിട്ടിയതാണ് എന്നിട്ടും ആ സമയത്ത് നല്ല നിരാശ തോന്നിയിട്ടുണ്ടെന്നും പിന്നീട് ലൂസിഫറിൽ അവസരം കിട്ടിയപ്പോൾ ഭാഗ്യത്തിൽ വിശ്വസിക്കാൻ തുടങ്ങിയെന്നുംതാരം പറഞ്ഞു.

ലൂസിഫർ കണ്ടതിനു ശേഷം തന്നെ ഒത്തിരി പേർ അഭിനന്ദിച്ചു എന്നും, അത്രയും വലിയ ആളുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ പറ്റിയതിൽ വളരെയധികം സന്തോഷിക്കുന്നു എന്നും സാനിയ പറഞ്ഞു. ശേഷം പ്രീസ്റ്റ്, സല്യൂട്ട് എന്നീ സിനിമകളിലും ക്യാരക്ടർ റോളുകൾ തന്നെയായിരുന്നു തന്നെ തേടി വന്നതെന്നും അതിൽ തനിക്ക് വിഷമം ഒന്നും ഇല്ലെന്നും താരം പറയുന്നു. ഇപ്പോൾ അവസാനമായി റിലീസ് ആയ സാറ്റർഡേ നൈറ്റിലും എല്ലാവരുടെയും ഒപ്പം പ്രാധാന്യം വരുന്ന ഒരു റോൾ തന്നെയായിരുന്നു തനിക്ക് ലഭിച്ചതെന്നും സാനിയ പറഞ്ഞു. ഹീറോയിൻ എന്നതിനേക്കാൾ കുറച്ചുകൂടി നല്ല സ്പേസ് ഉള്ള മൂവികൾ ചെയ്യണമെന്നാണ് ഇപ്പോൾ തന്റെ ആഗ്രഹം എന്നും തന്നെ പകരം വയ്ക്കാൻ സാധിക്കില്ലെന്ന് തോന്നുന്ന സിനിമകളാണ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും സാനിയ പറഞ്ഞു.

തനിക്ക് സിനിമയിലും പുറത്തുമായി വളരെയധികം സുഹൃത്തുക്കൾ ഒന്നും ഇല്ലെന്നും പക്ഷേ ഒരാളെ വിശ്വസിച്ചു കഴിഞ്ഞാൽ അവരുമായി നല്ല അടുപ്പമാകുന്ന ആളാണ് താനെന്നും സാനിയ പറയുന്നു. ബാല്യകാലസഖി എന്ന നോവൽ സിനിമയായപ്പോൾ 8 വയസു പ്രായത്തിൽ സുഹറയുടെ കുട്ടിക്കാലം അഭിനയിച്ചു കൊണ്ടായിരുന്നു താൻ സിനിമയിലേക്ക് ചുവട് വച്ചത് എന്ന് സാനിയ പറയുന്നു. റിയാലിറ്റി ഷോകളിലൂടെയാണ് പിന്നീട് താൻ സജീവമായി സ്ക്രീനുകളിൽ എത്തിയത് എന്നും അതിലൂടെ തന്നെയായിരുന്നു സിനിമയിലേക്കുള്ള ചുവടുവെപ്പുകൾ എന്നും സാനിയ പറഞ്ഞു. താൻ തന്റെ അമ്മയെ പോലെ വളരെ ബോൾഡ് ആണെന്നും തനിക് കംഫെർട്ടായിട്ടുള്ള വസ്ത്രമാണ് താന് എപ്പോഴും ധരിക്കാറുള്ളതെന്നും അതിൽ തനിക്കില്ലാത്ത കുഴപ്പം മറ്റുള്ളവർക് വേണ്ടെന്നും സാനിയ കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply