തന്നെ ഫോളോ ചെയ്യുന്നവരിൽ പകുതിപേരും നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവരാണ് എന്ന് സാനിയ ഇയ്യപ്പൻ – എന്റെ നല്ലത് കാണാൻ അവരാഗ്രഹിക്കുന്നില്ല എന്നും താരം

മലയാളത്തിലെ മുൻനിര നടിമാരിൽ സജീവമായി തുടർന്നുകൊണ്ടിരിക്കുന്ന നടിയാണ് സാനിയ ഇയ്യപ്പൻ. മികച്ച അഭിനേത്രി മാത്രമല്ല താരം. അത്യുഗ്രൻ നർത്തകിയും നല്ലൊരു സംരകയുമായ സാനിയ മലയാളികൾക്ക് സുപരിചിതയായി മാറിയ വ്യക്തിയാണ്. വളരെ കുറച്ചു കാലം കൊണ്ട് തന്നെ മികച്ച ചില കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ഗ്ലാമർ ഫോട്ടോസുമെല്ലാം ഞൊടിയിടയിലാണ് സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുക്കാറ്.

അതുകൊണ്ടു തന്നെ വസ്ത്രധാരണത്തിന്റെ പേരിൽ വലിയ സൈബർ ആക്രമണങ്ങൾക്കും താരം ഇരയായിട്ടുണ്ട്. ഈയടുത്ത് ധന്യ വർമ്മയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലൂടെ താരം തുറന്നു പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സിനെ കുറിച്ച് സാനിയ നടത്തിയ ഒരു പ്രതികരണം ആയിരുന്നു അത്. തനിക്ക് ഒത്തിരി ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉണ്ട് എന്നും എന്നാൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിന്റെ എണ്ണം ബോക്സ് ഓഫീസിൽ ഒരു സിനിമ വിജയിക്കാൻ ഒരിക്കലും കാരണമാകുന്നില്ല എന്നും താരം പറയുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ തന്നെ ഫോളോ ചെയ്യുന്ന എല്ലാവരും തന്റെ ഒരു ചിത്രം പുറത്തിറങ്ങുമ്പോൾ അത് കാണാൻ പോകുമെന്ന് താൻ വിശ്വസിക്കുന്നില്ല എന്നും സാനിയ പറയുന്നു. തന്നെ ഫോളോ ചെയ്യുന്നവരിൽ പകുതിപേരും നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവരാണ് എന്നും എല്ലാവരും തന്റെ നല്ലത് കാണാൻ ആഗ്രഹിക്കുന്നവരാണ് എന്ന് താൻ കരുതുന്നില്ല എന്നും താരം വ്യക്തമാക്കി. വിവിധ സിനിമകളിൽ സഹ വേഷങ്ങൾ ചെയ്ത ശേഷമാണ് 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിലൂടെ സാനിയ തന്റെ ആദ്യ പ്രധാന വേഷം അവതരിപ്പിച്ചത്.

ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിരുന്നു. പിന്നീട് പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സിനിമയായ ‘ലൂസിഫറിൽ’ സാനിയ ശ്രദ്ധേയമായ ഒരു വേഷം അഭിനയിച്ചു. തുടർന്ന് മമ്മൂട്ടി നായകനായ ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ താരം എത്തി. വിഷ്ണു ഉണ്ണികൃഷ്ണന്റെ ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിലും നടി ഒരു പ്രധാന വേഷം ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply