എന്റെ ഭാഗങ്ങൾ കാണിച്ചു കൊടുക്കണം എന്ന് തോന്നിയാൽ ഞാൻ അവരെ രഹസ്യമായി വിളിച്ചു കാണിച്ചു കൊടുക്കും ! അല്ലാതെ അവൾ ചെയ്തത് പോലെ തുണിയുരിഞ്ഞ് കാണിച്ച് ജനശ്രദ്ധ തിരിച്ചു പിടിപ്പിക്കേണ്ട ഗതികേടും എനിക്കില്ല

നടി ഭാവനയെ കുറിച്ചുള്ള വിമർശനങ്ങൾക്ക് ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചിരുന്നത്. ദുബായിൽ ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയ ഭാവന മോശമായ രീതിയിൽ വസ്ത്രധാരണം ചെയ്തു എന്നായിരുന്നു പല ആളുകളും പറഞ്ഞിരുന്നത്. ഇപ്പോൾ ഇക്കാര്യത്തെക്കുറിച്ച് തന്റെ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് സമകാലിക വിഷയങ്ങളിൽ അഭിപ്രായം പറയുന്ന സംഗീത ലക്ഷ്മണ സംഗീത. സിനിമാ നടി ഭാവനയുടെ വയറിനെ കുറിച്ചാണ് ആദ്യം താരം സംസാരിച്ചത്. ഭാവനയുടെ വയറിനെ കുറിച്ച് ഇതിനു മുൻപ് താൻ ചിന്തിച്ചു നോക്കിയിട്ടില്ല അതുകൊണ്ടുതന്നെ അത് ഒരു അഭംഗിയായി തോന്നിയത് തനിക്ക് മാത്രമായിരുന്നോ എന്നായിരുന്നു ആദ്യം ഒരു കുറിപ്പിൽ സംഗീത ചോദിച്ചത്.

ഈ പോസ്റ്റിന് തന്നെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അതോടെ പോസ്റ്റിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്യുകയായിരുന്നു സംഗീത ചെയ്തത്. മറ്റൊരു കുറിപ്പുമായി ഇപ്പോൾ എത്തിയിരിക്കുകയാണ് സംഗീത. അടിവസ്ത്രം ഇല്ലാത്ത വയറു ഷോ എന്ന് പറഞ്ഞു കൊണ്ടാണ് സംഗീത ഇതിനെക്കുറിച്ച് പറയുന്നത്. ജഡ്ജിയെ മാറ്റണം, വിചാരണക്കോടതിയെ മാറ്റണമെന്നും ഒക്കെ ഞാൻ ചോദിച്ചില്ല്, ഹൈക്കോടതി അതിദാരുണമായി തള്ളി തന്നില്ല. എന്നാൽ ചളിപ്പ് മാറ്റാൻ തുണിയുരിഞ്ഞ് കാണിച്ച് ജനശ്രദ്ധ തിരിച്ചു പിടിപ്പിക്കേണ്ട ഗതികേട് എനിക്കില്ല.

മാത്രമല്ല യു എ ഇ ഗ്ലോബൽ വിസയും എനിക്ക് വേണ്ട. അതുകൊണ്ട് ഇത്രയും വയർ മാത്രമേ പൊതുദർശനത്തിന് വെയ്ക്കു എന്നാണ് ഞാൻ ഉദ്ദേശിച്ചിട്ടുള്ളത്. കൂടുതൽ വയർ കാണിച്ചു കൊടുക്കണം എന്നുണ്ട് എനിക്ക് എങ്കിൽ അങ്ങനെ തോന്നുന്നവരെ ഞാൻ എന്റെ വീട്ടിൽ വിളിച്ചുവരുത്തി കാണിച്ചു കൊടുക്കും എന്ന് പറഞ്ഞു കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് സംഗീത പങ്കുവെച്ചിരിക്കുന്നത്.

സിനിമ നടി ഭാവന ഭക്തര് എന്നും സംഗീത കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഭാവനയ്ക്ക് എതിരെ വളരെ മോശമായ വിമർശന കമന്റുമായി സംഗീത എത്തിയിരുന്നത്. സോഷ്യൽ മീഡിയയിൽ മുഴുവൻ ഇതിനെക്കുറിച്ച് വലിയ തോതിലുള്ള ചർച്ചകൾ നിലനിൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഭാവന തന്നെ നേരിട്ട് എത്തുകയായിരുന്നു ചെയ്തത്. വീണ്ടും വീണ്ടും തന്നെ ഇരുട്ടിലേക്ക് തള്ളി എറിയാൻ ആണ് കൂടുതൽ ആളുകളും ശ്രമിക്കുന്നത് എന്നായിരുന്നു ഭാവന പറഞ്ഞിരുന്നത്. അത്തരം ആളുകളോട് ഒന്നും തനിക്ക് യാതൊരു കാര്യങ്ങളും പറയാനില്ല എന്നും തന്റെ ഭർത്താവിന്റെ പിന്തുണ തനിക്ക് ഒപ്പമുണ്ട് എന്നൊക്കെയായിരുന്നു ഭാവന തന്റെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചിരുന്നത്. എല്ലാം മറന്നു ജീവിക്കുകയാണ് താൻ. വീണ്ടും തന്നെ ഇരുളിലേക്ക് തള്ളിയിടുന്നത് ആണ് നിങ്ങളുടെ സന്തോഷം എങ്കിൽ അത് നടന്നുകൊണ്ടിരിക്കട്ടെ എന്ന് ഭാവന പറഞ്ഞിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply