വടശ്ശേരിയിൽ നിന്നും രണ്ടാഴ്ചമുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി – ബോഡിയിൽ ജനനേദ്രിയം നഷ്ടപെട്ട നിലയിലെന്നു നാട്ടുകാർ

കാണാതായ യുവാവിൻ്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെടുത്തു എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. രണ്ടാഴ്ച മുൻപേ ആയിരുന്നു വടശ്ശേരിയിൽ നിന്നും യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. യുവാവിൻ്റെ മൃതദേഹം ആറന്മുളയിലെ ആറ്റിൽ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. തലച്ചിറ സ്വദേശിയായ 23 കാരനായ സംഗീത് സജി ആണ് മരണപ്പെട്ടിരിക്കുന്നത്.

സംഗീത് രാജിനെ കാണാതായത് ഒക്ടോബർ ഒന്നാം തീയ്യതി ആയിരുന്നു. കാണാതായ ദിവസം സുഹൃത്തായ പ്രദീപിനൊപ്പം ഓട്ടോയിൽ പോയതായിരുന്നു സംഗീത്. പുറത്തേക്ക് പോയ സംഗീത് വരാൻ വൈകിയ തോടുകൂടി ഫോൺ വിളിച്ചെങ്കിലും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. എന്നാൽ സുഹൃത്തായ പ്രദീപിനെ ഫോൺ ചെയ്തപ്പോഴും പ്രദീപും ഫോൺ എടുക്കുകയും ചെയ്തില്ല. സംഗീതിനെ കുറിച്ച് പ്രദീപിനോട് ബന്ധുക്കൾ ചോദിച്ചപ്പോൾ ഓട്ടോയിൽ പോകുന്ന സമയത്ത് ഇടച്ചിറ ഭാഗത്ത് വെച്ച് സംഗീത് ഒരു കടയിൽ സാധനങ്ങൾ വാങ്ങാൻ ഓട്ടോ നിർത്തിയിരുന്നെന്നും അതിനുശേഷം ആണ് സംഗീതിനെ കാണാതായത് എന്നും പറഞ്ഞു.

അത് കൂടാതെ അതിനടുത്തുള്ള തോട്ടിൽ എന്തോ വീഴുന്ന ശബ്ദവും താൻ കേട്ടിരുന്നു എന്നും പ്രദീപ് പറഞ്ഞു. പ്രദീപ് പറഞ്ഞതനുസരിച്ച് നാട്ടുകാർ തോട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും സംഗീതനെ അവിടെ കണ്ടെത്താൻ സാധിച്ചില്ല. ഈ സംഭവവുമായി ബന്ധപ്പെട്ടുകൊണ്ട് പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് സംഗീതിൻ്റെ മൃതദേഹം ആറന്മുളയിലുള്ള ആറ്റിൽ നിന്നും കണ്ടെത്തുവാൻ സാധിച്ചത്.

ആറ്റിൽ നിന്നും കണ്ടെത്തിയ സംഗീതിൻ്റെ മൃതശരീരത്തിൽ പരിക്കേറ്റ പാടുകളും അയാളുടെ കൈ ഒടിഞ്ഞിരുന്നെന്നും നാട്ടുകാർ പറഞ്ഞു. സംഗീതിനെ കാണാതായിട്ട് 17 ദിവസമായെങ്കിലും മൃതദേഹം അഴുകിയിട്ടില്ലായിരുന്നു. 10 ദിവസത്തെ പഴക്കം മാത്രമായിരുന്നു മൃതദേഹം തോന്നിച്ചുള്ളൂ എന്നും നാട്ടുകാർ പറഞ്ഞു. കൂടാതെ സംഗീതിൻ്റെ മൃതദേഹം കണ്ടെത്തുന്ന സമയത്ത് അദ്ദേഹത്തിൻ്റെ ജനനേന്ദ്രിയം പോലും നഷ്ടപ്പെട്ട നിലയിലായിരുന്നു എന്നും പറഞ്ഞു.

സംഗീതിൻ്റെ മൃതദേഹം കണ്ടെത്തുന്ന സമയത്ത് അദ്ദേഹത്തിൻ്റെ പല്ലുകൾ നഷ്ടപ്പെട്ട നിലയിലായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. സംഗീതനെ കാണാതായതോടുകൂടി അദ്ദേഹത്തിൻ്റെ ബന്ധുക്കൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസുകാരുടെ ശ്രമഫലം ആയിട്ടാണ് മൃതദേഹം കാണാനിടയായത്. സംഗീതിൻ്റെ മൃദദേഹത്തിൽ ഉണ്ടായ പരിക്കും മറ്റു കാര്യങ്ങളൊക്കെ സൂചിപ്പിക്കുന്നത് അതൊരു കൊലപാതകം തന്നെയാണെന്നാണ്.

മൃതദേഹം കണ്ടെത്തിയതോടുകൂടി തന്നെ മരണത്തിനു പിന്നിലെ കാരണങ്ങൾ കണ്ടുപിടിക്കുവാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഗീതിൻ്റെ മരണവാർത്ത വളരെയധികം ഞെട്ടലോടുകൂടി തന്നെയായിരുന്നു സംഗീതിൻ്റെ കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും കേട്ടത്. എന്തായാലും സംഗീതിൻ്റെ മരണവുമായി ബന്ധപ്പെട്ട് കൊണ്ടുള്ള ശരിയായ വിവരങ്ങൾ അറിയുവാനുള്ള കാത്തിരിപ്പിലാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply