മാളികപ്പുറം ഒരിക്കലും ഒരു ഉണ്ണി മുകുന്ദൻ ചിത്രമല്ല – അവകാശവാദം ഇങ്ങനെ എന്ന് സന്ദീപ് വാരിയർ

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എങ്ങും ചർച്ച ചെയ്യപ്പെടുന്നത് ഉണ്ണി മുകുന്ദന്റെ “മാളികപ്പുറം” എന്ന ചിത്രത്തെ കുറിച്ചാണ്. 2023ലെ ആദ്യ ഹിറ്റായി മാറിയിരിക്കുകയാണ് വിഷ്ണു ശശി ശങ്കർ ഒരുക്കിയ ഉണ്ണി മുകുന്ദൻ ചിത്രം “മാളികപ്പുറം”. ശബരിമല കയറി അയ്യപ്പനെ കാണുവാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഡിസംബർ 30ന് പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായത്തോട് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

നിരവധി സിനിമാതാരങ്ങളും പ്രമുഖരും ആണ് ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തിനെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ടു വരികയാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഉണ്ണി മുകുന്ദൻ ക്ഷമിക്കണം, “മാളികപ്പുറം” നിങ്ങളുടെ സിനിമയല്ല എന്ന് കുറിച്ചുകൊണ്ടാണ് സന്ദീപ് തന്റെ കുറിപ്പ് പങ്കുവെച്ചത്. ഒപ്പം ദേവനന്ദ എന്ന കൊച്ചു കുട്ടിയുടെ അഭിനയപാടവത്തെ കുറിച്ച് വാനോളം പുകഴ്ത്തുന്നുമുണ്ട്.

അമ്മായിഅമ്മയ്ക്ക് മരുമകനോട് കടി മൂത്ത പ്രേമം! ഒടുവിൽ രണ്ടുപേരും കൂടെ ചെയ്ത പണി കണ്ടോ ? ഞെട്ടൽ മാറാതെ കുടുംബം

ദേവനന്ദ എന്ന ബാലതാരത്തിന്റെ അഭിനയമികവ് തന്നെയാണ് ഈ സിനിമയുടെ ശക്തി എന്നും ഇത് കല്ലുവിന്റെ സിനിമയാണെന്നും സന്ദീപ് വാര്യർ കുറിച്ചു. “മാളികപ്പുറം” എന്ന സിനിമ കണ്ടിട്ട് 24 മണിക്കൂർ പിന്നിട്ടിട്ടും ആ ദൃശ്യ വിസ്മയം മനസ്സിൽ നിന്നും മായുന്നില്ല. ചിത്രത്തിലെ കല്ലുമാളികപ്പുറവും പിയൂഷ് സ്വാമിയും എല്ലാം സിനിമ കണ്ടു കഴിഞ്ഞാലും നമ്മുടെ കൂടെ ഇങ് പോരും. ചിത്രത്തിന്റെ പൂജ ചടങ്ങിൽ വച്ച് ആയിരുന്നു സന്ദീപ് വാര്യയർ ദേവനന്ദയെ ആദ്യമായി കാണുന്നത്.

നെയ്ത്തേങ്ങ നിറയ്ക്കുന്ന രംഗം ആദ്യം തന്നെ ദേവനന്ദ അതിഗംഭീരമാക്കുകയായിരുന്നു. ചിത്രത്തിന്റെ ഭാഗമാകുവാനായി ദേവനന്ദ ദിവസങ്ങളോളം ആയിരുന്നു വ്രതമനുഷ്ഠിച്ചത് എന്ന് മാതാപിതാക്കൾ പറഞ്ഞു. അതിന്റെ തേജസും ഓജസും തന്നെ ആയിരുന്നു ആ കുട്ടിയുടെ മുഖത്ത് പ്രതിഫലിക്കുന്നത് എന്നും അയ്യപ്പന്റെ അനുഗ്രഹം ലഭിച്ച മാളികപ്പുറം തന്നെയാണ് ദേവനന്ദ എന്നും സന്ദീപ് പറയുന്നു. പതിനെട്ടാം പടി കയറി ദേവനന്ദയുടെ കുഞ്ഞികൈ പടിമേൽ തൊടുന്ന ആ രംഗം ഒരുതുള്ളി കണ്ണീരോടെ അല്ലാതെ കണ്ടുനിൽക്കാൻ കഴിയില്ല.

നിതംബത്തിൽ കരതലം അമർത്തി – ട്രെൻഡ് വിടാതെ സേവ് ധി ഡേറ്റ് ! ചിത്രങ്ങൾ വൈറൽ

ഒരു തുള്ളി കണ്ണീര് പടിമേലെ കിടക്കുന്ന വെള്ളത്തിലേക്ക് വീഴുന്ന രംഗത്തിൽ അറിയാതെ ശരണം വിളിച്ച് പോകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേവനന്ദയുടെ അഭിനയം കണ്ടു കരയാത്ത ഒരാളെങ്കിലും തിയേറ്ററിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല എന്നും ഇതിലെ നായകഥാപാത്രമാകാൻ ഉണ്ണി മുകുന്ദനെ അല്ലാതെ മറ്റൊരാളെ ചിന്തിക്കാൻ സാധ്യമല്ല എന്നും സന്ദീപ് കുറിച്ചു.

എങ്കിലും ഇത് ഉണ്ണിമുകുന്ദന്റെ സിനിമയല്ല എന്നും ദേവനന്ദ അവതരിപ്പിച്ച കല്ലുവിനെപ്പോലെ അയ്യനെ കാണാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് മാളികപ്പുറങ്ങളുടെ സിനിമയാണ് എന്നും അദ്ദേഹം പറയുന്നു. നമ്മുടെ മക്കളെയാണ് ഈ സിനിമ രക്ഷിതാക്കൾ കാണിക്കേണ്ടത് എന്നും സന്ദീപ് വാര്യർ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. നിരവധി പേരാണ് അദ്ദേഹത്തിനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയത്.

story highlight – Sandeep Warrier’s post about “Malikappuram” movie goes viral.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply