കൈ നിറയെ പണം ഉള്ള ആളായത് കൊണ്ട് മഞ്ജുവിന്റെ മൗനം പവിത്രവും ഞാൻ വിളിച്ചു പറയുന്ന സത്യം കള്ളവും ആകുന്നത് എന്ന് സനൽ കുമാർ

അടുത്തകാലത്ത് മഞ്ജു വാര്യരുടെ പേരിൽ വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയ ഒരു സംവിധായകനായിരുന്നു സനൽ കുമാർ ശശിധരൻ ഇപ്പോൾ തനിക്കെതിരെ കള്ള കേസ് ആണ് നടക്കുന്നത് എന്നും അതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ആണ് സനൽകുമാർ ശശിധരൻ പറയുന്നത്. ഒരു മാധ്യമപ്രവർത്തകരും മാധ്യമങ്ങളും അതിന്റെ സത്യാവസ്ഥ എന്താണെന്ന് അന്വേഷിക്കാൻ പോലും വരുന്നില്ല എന്നും സംവിധായകൻ പറയുന്നു. മഞ്ജുവാര്യർ വളരെയധികം പണമുള്ള ഒരു നടി ആയതുകൊണ്ടാണോ ഞാൻ ഉറക്കെ പറയുന്നത് കള്ളവും, അവർ പാലിക്കുന്ന മൗനം പവിത്രവുമെന്ന് ആണ് അദ്ദേഹം ചോദിക്കുന്നത്. കയറ്റം കണ്ടു കഴിഞ്ഞപ്പോൾ ധാരാളം പേർ നേരിട്ടും ഫോണിലൂടെയും ഒക്കെ നല്ല അഭിപ്രായങ്ങൾ അറിയിച്ചു.

എല്ലാവർക്കും പറയാനുണ്ടായിരുന്നത് സിനിമയെടുക്കുന്നത് അവസാനിപ്പിക്കരുത് എന്ന് തന്നെയാണ്. എനിക്കെതിരെ ഉണ്ടായിട്ടുള്ള നിഴൽ യുദ്ധങ്ങളുടെ പാരമ്പര്യത്തിൽ ഉണ്ടായ ഒരു കള്ള കേസിനെ തുടർന്നാണ് അതിന്റെ പിന്നിലുള്ള സത്യം പുറത്തുവരുന്നത് വരെ സിനിമ എടുക്കുന്നതിൽ നിന്നും മാറി നിൽക്കുന്നു എന്ന തീരുമാനം ഞാൻ കൈക്കൊണ്ടത്. ഞാൻ ജീവിച്ചിരിക്കുന്നതിൽ എന്തെങ്കിലും അർത്ഥമുള്ളത് സിനിമ ചെയ്യുമ്പോൾ മാത്രമാണ് എന്നറിയാതെ അല്ല ഞാൻ ഇതൊന്നും ചെയ്യുന്നത്.

എന്റെ നിരപരാധിതമറിയാവുന്ന നിരവധി ആളുകൾ ഉണ്ട്. എനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം പലരും ചേർന്ന് കള്ളങ്ങൾ കൊണ്ട് കെട്ടിപ്പൊക്കിയിട്ടുള്ളതിനാൽ തെളിവുകൾ ഇല്ല എന്ന് അവസ്ഥ ഉണ്ട്. എനിക്കെതിരെയുള്ള പരാതികളും കള്ളവും ചതിയും ആണെന്ന് വ്യക്തമായി അറിവുള്ള സ്ത്രീ ജീവിച്ചിരിപ്പുണ്ട്. എനിക്കെതിരെ കെട്ടി ഉണ്ടാക്കിയിട്ടുള്ള കള്ളങ്ങൾ പൊലിയുന്ന ഒരുനാൾ വരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുകയായിരുന്നു. അങ്ങനെ ഒരുനാൾ വരും അതിനപ്പുറം ജീവിതം ഉണ്ടാകും എന്നൊരു പ്രതീക്ഷയും എനിക്കുണ്ടായിരുന്നു. ഓരോ ദിവസം കഴിയുന്നതും എന്റെ പ്രതീക്ഷ പൂർണമായും നഷ്ടമാകുന്നു.

കോടതിയിലുള്ള വിശ്വാസം പോലും എനിക്ക് തകർന്നുകൊണ്ടിരിക്കുകയാണ്. ഞാൻ കൊടുത്ത ഹർജി വായിച്ചു പോലും നോക്കാതെ ജസ്റ്റിസ് കൗസർ വലിച്ചെറിഞ്ഞു. ഇനിയെന്ത് എന്ന് ചോദിക്കുമ്പോൾ വക്കീലന്മാർ പോലും അറിയാത്ത ഭാവത്തിൽ നിൽക്കുകയാണ്. ജഡ്ജിമാർക്ക് വേണ്ടി കൈക്കൂലി വാങ്ങുന്ന ആളുകൾ ഹൈക്കോടതിയുടെ മതിൽക്കെട്ടിനുള്ളിൽ തന്നെയുണ്ട് എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. താൻ നിരപരാധിയാണ് എന്ന തരത്തിലുള്ള ഒരു കുറിപ്പ് തന്നെയാണ് സനൽകുമാർ ശശിധരൻ പങ്കുവെച്ചിരിക്കുന്നത്. തന്നെ ശല്ല്യപെടുത്തിയെന്ന പേരിൽ ആയിരുന്നു സനൽകുമാർ ശശിധരനെതിരെ മഞ്ജു വാര്യർ പരാതി നൽകിയിരുന്നത്. മഞ്ജു വാര്യരോടെ പ്രണയമാണ് എന്നും സനൽ കുമാർ ശശിധരൻ പറഞ്ഞിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply