ഈ പ്രായത്തിലും എന്താ ഒരു സൗന്ദര്യം എന്ന് ആരാധകർ – അതിസുന്ദരിയായി ഗുരുവായൂരിൽ തൊഴാൻ എത്തി സംയുക്ത വർമ്മ

1999 മുതൽ 2002 വരെ മലയാള സിനിമകളിൽ സജീവമായിരുന്ന നടിയാണ് സംയുക്ത വർമ്മ. 1999-ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച സംയുക്ത, ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. അതിനുശേഷം ആകെ 18 ചിത്രങ്ങളിൽ താരം അഭിനയിച്ചു. മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടിക്കുള്ള രണ്ട് ഫിലിംഫെയർ അവാർഡും സംയുക്ത വർമ്മ നേടിയിട്ടുണ്ട്.

താരത്തിന്റെ അരങ്ങേറ്റം 1999-ൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലായിരുന്നു. തുടർന്ന് വാഴുന്നോർ, 2000-ൽ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്നീ ചിത്രങ്ങളിൽ വേഷമിട്ടു. 2000-ൽ രാജസേനൻ സംവിധാനം ചെയ്ത നാടൻപെണ്ണും നാട്ടുപ്രമാണിയും, ഫാസിൽ നിർമ്മിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുൾ, മോഹൻ സംവിധാനം ചെയ്ത അങ്ങനെ ഒരു അവധിക്കാലം, മാധവിക്കുട്ടിയുടെ ചെറുകഥയെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചു.

2002 അവസാനത്തോടെ, റാഫി-മെക്കാർട്ടിന്റെ തെങ്കാശി പട്ടണം, രാജസേനന്റെ മെഗാസന്ദേശം എന്നിവയിലും താരം അഭിനയിച്ചു. രജനികാന്തിന്റെ നായികയായി ബാബയിൽ അഭിനയിക്കാൻ നടിയെ സമീപിച്ചിരുന്നു. എന്നാൽ വിവാഹശേഷം ജോലി ചെയ്യാൻ ആഗ്രഹിക്കാത്തതിനാൽ അവർ അത് നിരസിക്കുകയായിരുന്നു. 2002 നവംബർ 23-ന് സംയുക്ത നടൻ ബിജു മേനോനെ വിവാഹം കഴിച്ചു. ഈ താര ദമ്പതികൾക്ക് ദക്ഷ് ധാർമിക് എന്നൊരു മകനുണ്ട്.

സിനിമയുടെ തിരക്കുകളിൽ നിന്നും മാറി യോഗയുടെയും കുടുംബ ജീവിതത്തിന്റെയും ലോകത്താണ് സംയുക്ത ഇപ്പോൾ. ഇപ്പോഴിതാ ഗുരുവായൂരമ്പലത്തിൽ തോഴൻ എത്തിയ സംയുക്തയുടെ പുതിയ വിഡിയോ ആൺ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്. കേരള സെറ്റ് സാരി ഉടുതുകൊണ്ട് അതി സുന്ദരിയായി ഒരു തമ്പുരാട്ടിയെ പോലെ തന്നെയാണ് താരം വന്നത്. നിരവധി ലൈക്കുകളും കമെന്റുകളും ഈ വിഡിയോ ക്ലിപിന് താഴെ വന്നിട്ടുണ്ട്.

മിക്ക കമന്റുകളും നടിയുടെ സൗന്തര്യത്തെ വർണ്ണിച്ചുകൊണ്ടു തന്നെ ആയിരുന്നു. ശെരിക്കും ഒരു രാജകുമാരി തന്നെ ആണ് എന്ന തരത്തിലായിരുന്നു കമെന്റുകൾ. നിരവധി പേർ താരത്തെ തന്നെ നോക്കി നിൽക്കുന്നതും താരത്തോടൊപ്പം സെൽഫി എടുക്കുന്നതും വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply