ഇത് കണ്ടിട്ട് അമ്മയെ പോലെ തന്നെ ഉണ്ടല്ലോ എന്ന് എന്റെ മകൻ എന്റെ സിനിമ കണ്ടിട്ട് മുഖത്തു നോക്കി ചോദിച്ചു ! സംയുക്തയുടെ വീട്ടിലെ അവസ്ഥ ഇതാണ്

1999 മുതൽ 2002 വരെ മലയാള സിനിമകളിൽ സജീവമായിരുന്ന നടിയാണ് സംയുക്ത വർമ്മ. 1999-ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച സംയുക്ത, ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. അതിനുശേഷം ആകെ 18 ചിത്രങ്ങളിൽ താരം അഭിനയിച്ചു. മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടിക്കുള്ള രണ്ട് ഫിലിംഫെയർ അവാർഡും സംയുക്ത വർമ്മ നേടിയിട്ടുണ്ട്.

താരത്തിന്റെ അരങ്ങേറ്റം 1999-ൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലായിരുന്നു. തുടർന്ന് വാഴുന്നോർ, 2000-ൽ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്നീ ചിത്രങ്ങളിൽ വേഷമിട്ടു. 2000-ൽ രാജസേനൻ സംവിധാനം ചെയ്ത നാടൻപെണ്ണും നാട്ടുപ്രമാണിയും, ഫാസിൽ നിർമ്മിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുൾ, മോഹൻ സംവിധാനം ചെയ്ത അങ്ങനെ ഒരു അവധിക്കാലം, മാധവിക്കുട്ടിയുടെ ചെറുകഥയെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചു.

2002 അവസാനത്തോടെ, റാഫി-മെക്കാർട്ടിന്റെ തെങ്കാശി പട്ടണം, രാജസേനന്റെ മെഗാസന്ദേശം എന്നിവയിലും താരം അഭിനയിച്ചു. രജനികാന്തിന്റെ നായികയായി ബാബയിൽ അഭിനയിക്കാൻ നടിയെ സമീപിച്ചിരുന്നു. എന്നാൽ വിവാഹശേഷം ജോലി ചെയ്യാൻ ആഗ്രഹിക്കാത്തതിനാൽ അവർ അത് നിരസിക്കുകയായിരുന്നു. 2002 നവംബർ 23-ന് സംയുക്ത നടൻ ബിജു മേനോനെ വിവാഹം കഴിച്ചു. ഈ താര ദമ്പതികൾക്ക് ദക്ഷ് ധാർമിക് എന്നൊരു മകനുണ്ട്.

സിനിമയുടെ തിരക്കുകളിൽ നിന്നും മാറി യോഗയുടെയും കുടുംബ ജീവിതത്തിന്റെയും ലോകത്താണ് സംയുക്ത ഇപ്പോൾ. തന്റെ വീട്ടിൽ സിനിമ ചർച്ചകൾ ഒന്നും തന്നെ ഉണ്ടാകാറില്ല എന്ന് ഇതിനു മുമ്പ് ഒരിക്കൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ സംയുക്ത പറഞ്ഞിരുന്നു. ഭർത്താവ് ബിജു ബിജു മേനോന്റെ സിനിമ ഗ്രാഫ് കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞതാണ് എന്നും ഹിറ്റാക്കുമ്പോൾ അമിതമായി സന്തോഷിക്കാറില്ല എന്നും ഫ്ലോപ്പ് ആകുമ്പോൾ അമിതമായി ദുഃഖിക്കാറില്ല എന്നും താരം പറയുന്നുണ്ട്. അദ്ദേഹം അസ്വസ്ഥനാണ് എന്ന് തോന്നുമ്പോഴൊക്കെ മാനസികമായി പിന്തുണ നൽകാൻ ശ്രമിക്കാറുണ്ട് എന്നും നടി കൂട്ടിച്ചേർത്തു.

മകൻ ദക്ഷിണ അച്ഛൻ മാത്രമാണ് സിനിമാതാരം എന്നും താനും ബിജുവേട്ടനും അഭിനയിച്ച മഴ എന്ന സിനിമയിലെ പാട്ട് സിനിമയിൽ വന്നപ്പോൾ തന്റെ അമ്മ അവനെ വിളിച്ചു അത് കാണിച്ചു കൊടുത്തു എന്നും കുറച്ചുനേരം നോക്കി നിന്നിട്ട് അവൻ പറഞ്ഞു അച്ഛൻ നന്നായിട്ടുണ്ടല്ലോ എന്ന്. അപ്പോൾ അമ്മ അവനോട് ചോദിച്ചു ആരാ കൂടെ എന്ന് മനസ്സിലായോ എന്ന്, അപ്പോൾ ഒന്നുകൂടി അടുത്ത് പോയി നോക്കിയിട്ട്, കണ്ടിട്ട് അമ്മയുടെ ഛയ ഉണ്ടല്ലോ എന്ന് പറഞ്ഞു എന്നും താരം പറയുന്നു. അതാരാണെന്ന് മകൻ ചോദിച്ചുവെന്നും നടി കൂട്ടിച്ചേർത്തു. ഇതാണ് തന്റെ വീട്ടിലെ അവസ്ഥ എന്നും സംയുക്ത വ്യക്തമാക്കി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply