നയൻതാരയുടെ അത്ര വളരുമ്പോൾ എന്നെകുറിച്ചും അവർ അതുപോലെ സംസാരിച്ചു തുടങ്ങും ! സംയുക്ത പറഞ്ഞത് കേട്ടോ

samyuktha and nayanthara

ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സംയുക്ത മേനോൻ. പോപ്കോൺ എന്ന സിനിമയിലൂടെ ആയിരുന്നു സംയുക്ത മേനോൻ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തീവണ്ടി എന്ന ടോവിനോ തോമസ് നായകനായ ചിത്രത്തിലൂടെ സംയുക്ത ഏറെ ശ്രദ്ധ നേടുകയും ചെയ്തു. അതോടെ നിരവധി ആരാധകരുള്ള താരമായി മാറി നടി. പിന്നീട് ഒത്തിരി മികച്ച മലയാള സിനിമകളിലും സംയുക്ത വേഷമിട്ടിരുന്നു. ഇപ്പോഴിതാ തമിഴിലും തെലുങ്കിലും എല്ലാം സജീവമാണ് താരം. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായി കൊണ്ടിരിക്കുകയാണ് നടി ഇപ്പോൾ.

തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും എല്ലാം പ്രേക്ഷകർക്കായി എപ്പോഴും നടി പങ്കുവെക്കാറുണ്ട്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് തന്നെയാണ് വൈറൽ ആകാറുള്ളത്. ഈയിടെ സംയുക്ത പറഞ്ഞ ചില തുറന്നുപറച്ചലുകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. വാത്തി എന്ന തമിഴ് സിനിമയിൽ ധനുഷിന്റെ നായകയായി എത്തുന്നത് സംയുക്തയാണ്. തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതോടൊപ്പം സിനിമ ഇൻഡസ്ട്രിയൽ സ്ത്രീകൾക്ക് ലഭിക്കുന്ന പ്രാധാന്യത്തെക്കുറിച്ചും നടി സംസാരിച്ചു.

താൻ വളർന്നുവരുന്ന താരമാണ് എന്നും നയൻതാരയെ പോലെയൊക്കെ ആകുമ്പോൾ ആളുകൾ തന്നെ കുറിച്ചും സംസാരിക്കുമെന്നും താരം പറഞ്ഞു. സ്ത്രീകൾക്ക് ഇന്ന് സിനിമയിൽ വളരെയധികം പ്രാധാന്യം ലഭിക്കുന്നുണ്ട് എന്നും എന്നാൽ സിനിമ തിരഞ്ഞെടുക്കുമ്പോൾ അതൊക്കെ ശ്രദ്ധിക്കണമെന്നും സംയുക്ത കൂട്ടിച്ചേർത്തു. വാത്തി എന്ന ധനുഷ് ചിത്രത്തിലെ തന്റെ കഥാപാത്രത്തെ മുൻനിർത്തിയാണ് താരം സംസാരിച്ചത്. ബിഹൈൻഡ് വുഡ്സ് തമിഴിന് നൽകിയ അഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞത്.

താൻ ഇപ്പോൾ വളർന്നു വരുന്നതേയുള്ളൂ എന്നും നയൻതാരയുടെ ഒക്കെ പൊസിഷനിൽ എത്തുമ്പോഴേക്കും ആളുകൾ തന്നെകുറിച്ചും വളരെയധികം സംസാരിച്ചു തുടങ്ങുമെന്നും കാരണം അതുപോലെയുള്ള യാത്രയായിരുന്നു അവരുടേത് എന്നും താരം പറഞ്ഞു. ഇന്നത്തെ കാലത്ത് സിനിമയിൽ സ്ത്രീകൾക്ക് കൊടുക്കുന്ന പ്രാധാന്യത്തിൽ വ്യത്യാസം വന്നിട്ടുണ്ട് എന്നും ഏതൊരു സിനിമ ചെയ്യുമ്പോഴും അതിനൊരു ഉദ്ദേശമുണ്ട് എന്നും നമ്മൾ ഓരോ സിനിമ ചെയ്യുമ്പോഴും അത് മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്ന് താരം കൂട്ടിച്ചേർത്തു.

വാത്തി എന്ന ചിത്രം ചെയ്യുമ്പോൾ തനിക്ക് അറിയാമായിരുന്നു തന്റെ കഥാപാത്രം എത്രത്തോളം പ്രാധാന്യം ഉള്ളതാണ് എന്നും താരം വ്യക്തമാക്കി. പിന്നീട് ധനുഷിനൊപ്പം അഭിനയിക്കുമ്പോൾ ഉണ്ടായ അനുഭവങ്ങളും താരം കൂട്ടിച്ചേർത്തു. ഈ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ തനിക്ക് ഒരുപാട് സ്ട്രസ് ഉണ്ടായിരുന്നുവെന്നും അത് പോലെ ഇത്രയും വലിയ ഒരു സിനിമ, രണ്ടു ഭാഷകളായിട്ടാണ് ചിത്രം പുറത്തിറങ്ങാൻ ഒരുങ്ങുന്നത് എന്ന നിലയിൽ താൻ ഉറപ്പായും അഭിനയം ആസ്വദിക്കുന്നുണ്ടായിരുന്നു എന്നും താരം വ്യക്തമാക്കി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply