തന്റെ ഭർത്താവ് നാലുവർഷമായി മറ്റൊരു സ്ത്രീയോടൊപ്പമായിരുന്നു; എട്ടാം വിവാഹ വാർഷികത്തിനിടയിലായിരുന്നു സംയുക്ത ഈ കാര്യം അറിഞ്ഞത്‌ | Samyuktha Shanmughanathan opens up about her married life

സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളുടെയും ജനഹൃദയങ്ങളിൽ കയറിപ്പറ്റിയ നടിയാണ് സംയുക്ത ഷണ്മുഖാനന്ദം. സംയുക്ത ഇപ്പോൾ ബിഗ് ബോസ് തമിഴ് സീസൺ ഫോറിലൂടെ വീണ്ടും പോപ്പുലർ ആയിരിക്കുകയാണ്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ഒരുപാട് താരങ്ങളെ വാർത്തെടുക്കുവാൻ ഇപ്പോൾ സാധിക്കുന്നുണ്ട്. സംയുക്ത തൻ്റെ ജീവിതകഥ പറയുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

സംയുക്ത പറയുന്നത് തനിക്ക് ഒരു ജീവിതം ഉണ്ടാക്കി തന്നത് ഗായികയും വീഡിയോ ജോക്കിയും അതുപോലെ തന്നെ നർത്തകിയുമായ ഭാവന ബാലകൃഷ്ണൻ ആണെന്നാണ്. ഒരു അഭിമുഖത്തിലൂടെ ആയിരുന്നു സംയുക്ത ഈ തുറന്നുപറച്ചിൽ നടത്തിയത്. സംയുക്തയുടേത് ഒരു പ്രണയ വിവാഹമായിരുന്നു. ബിസിനസുകാരനായ കാർത്തിക് ശങ്കറിനെയായിരുന്നു സംയുക്ത വിവാഹം ചെയ്തത്. അവർക്ക് റയാൻ എന്ന മകനുമുണ്ട്. കാർത്തിക്കിന് ദുബായിൽ ബിസിനസ് ആണ്.

കോവിഡിൻ്റെ സമയത്തായിരുന്നു സംയുക്ത ഞെട്ടിക്കുന്ന തരത്തിലുള്ള വാർത്ത അറിഞ്ഞത്. തൻ്റെ ഭർത്താവായ കാർത്തിക് നാലുവർഷമായി മറ്റൊരു സ്ത്രീയോടൊപ്പം ആയിരുന്നു താമസം എന്നതാണ് ആ വാർത്ത. ആ വാർത്ത അറിഞ്ഞതോടുകൂടി തന്നെ സംയുക്ത മാനസികമായി തകരുകയും ചെയ്തു. കോവിഡ് എന്ന മഹാമാരിയായിരുന്ന സമയത്തായതുകൊണ്ട് തന്നെ ദുബായിലേക്ക് പോകുവാനും സംയുക്തയ്ക്ക് ആ സമയത്ത് സാധിച്ചില്ല.

മകനും സംയുക്തയുടെ കൂടെ തന്നെയായിരുന്നു. ഈയൊരു വാർത്ത അറിഞ്ഞതിനുശേഷം എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു സംയുക്ത. ആ സമയത്തായിരുന്നു ഭാവന തനിക്ക് അരികിലായി താങ്ങായെത്തിയതെന്നും സംയുക്ത പറഞ്ഞു. രണ്ടുപേരും ഒരേ അപ്പാർട്ട്മെൻ്റിൽ തന്നെയായിരുന്നു താമസിച്ചത്. ഇവർ രണ്ടുപേരും ഒരേ സ്കൂളിൽ തന്നെ പഠിച്ചവർ ആയിരുന്നു. ഭാവന സംയുക്തയുടെ സീനിയർ ആയിരുന്നു.

ആ സമയം വരെ രണ്ടുപേരും തമ്മിൽ വലിയൊരു സൗഹൃദം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഭാവനയുമായി സൗഹൃദത്തിൽ ആയതിനുശേഷം ആയിരുന്നു സംയുക്തയുടെ ജീവിതത്തിലും മാറ്റങ്ങൾ വന്നത്. സംയുക്ത ഭാവനയോട് എല്ലാ കാര്യങ്ങളും തുറന്നു പറയുകയായിരുന്നു. ഇതുകേട്ട് ഭാവനയ്ക്ക് വിഷമമാവുകയും സംയുക്തയെ ആശ്വസിപ്പിക്കുകയും ചെയ്തു. സംയുക്തയുടെയും കാർത്തിക്കിൻ്റെയും എട്ടാം വിവാഹ വാർഷികാഘോഷത്തിനിടെ ആയിരുന്നു ഈ ഒരു കാര്യം സംഭവിച്ചത്.

ഭാവനയായിരുന്നു സംയുക്തയോട് ബിഗ് ബോസിലേക്ക് പോകുവാൻ നിർബന്ധിച്ചത്. ആരുടെയും സഹായമില്ലാതെ ജീവിച്ചു കാണിക്കണം എന്ന് സംയുക്തയോട് പറഞ്ഞു കൊടുക്കുകയും ചെയ്തു ഭാവന. ഇതിനു വേണ്ടിയാണ് ഭാവന സംയുക്തയോട് ബിഗ് ബോസിലേക്ക് പോകുവാൻ ആവശ്യപ്പെട്ടതും. ബിഗ് ബോസിലേക്ക് പോകുവാൻ വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തതും ഭാവന തന്നെയായിരുന്നു.

ഇന്ന് താൻ സമൂഹത്തിനുമുന്നിൽ അറിയപ്പെടുന്നതിനു കാരണം തന്നെ ഭാവനയാണെന്നും സംയുക്ത പറഞ്ഞു. താരത്തിൻ്റെ ഈ വാക്കുകൾ ഇപ്പോൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. തുഗ്ലക്ക് ദർബാർ, ഓള്, വാരിസ് തുടങ്ങിയ സിനിമയിലൂടെ ആയിരുന്നു സംയുക്ത സിനിമാരംഗത്തേക്ക് കടന്നുവന്നത്.

story highlight – life story of Samyuktha Shanmughanathan

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply