സംയുക്തക്ക് ബിജുമേനോനുമൊത്ത് അഭിനയിക്കണമെന്ന് ആഗ്രഹം; ഞങ്ങൾ ഒരുമിച്ചഭിനയിച്ചാൽ ശരിയാകില്ലെന്ന് ബിജുമേനോൻ.

സംയുക്ത വർമ്മയും ബിജുമേനോനും മലയാള സിനിമയിലെ മികച്ച താര ജോഡികൾ ആയിരുന്നു . ഇവർ പിന്നീട് സിനിമയിൽ മാത്രമല്ല ജീവിതത്തിലും മികച്ച താരജോഡികളായി മാറി. നല്ല കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നായികയാണ് സംയുക്ത. സിനിമയിൽ ഉന്നതിയിൽ നിൽക്കുന്ന സമയത്ത് ആയിരുന്നു നടിയുടെ വിവാഹം നടന്നത്. വിവാഹശേഷം പിന്നീട് സിനിമ ഇൻഡസ്ട്രിയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

മികച്ച നടനായ ബിജുമേനോൻ ആണ് സംയുക്തയെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടെത്. ഇവർക്ക് ഒരു മകനാണ് ഉള്ളത്. ബിജുമേനോൻ പറയുന്നുണ്ട് ഞാൻ പറഞ്ഞിട്ടല്ല സംയുക്ത അഭിനയം നിർത്തിയത്. സംയുക്തയുടെ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് അഭിനയം വേണ്ട എന്ന് വെച്ചത്. മലയാള സിനിമയിൽ വില്ലനായി സിനിമയിലേക്ക് കടന്നു വരികയും പിന്നീട് സഹനടനായും നായക വേഷവും ഹാസ്യവേഷവും ചെയ്തുകൊണ്ട് മലയാളികളുടെ മനസ്സു കീഴടക്കിയ നടനാണ് ബിജുമേനോൻ.

ആദ്യകാലങ്ങളിൽ എല്ലാ വേഷങ്ങളും കൈകാര്യം ചെയ്യുവാൻ താല്പര്യം കാണിച്ച ബിജുമേനോൻ ഇപ്പോൾ വളരെ ശ്രദ്ധയോടെ കൂടിയാണ് സിനിമയിലെ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. ഓർഡിനറി, സ്വർണ്ണ കടുവ, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, രക്ഷാധികാരി ബൈജു, വെള്ളിമൂങ്ങ തുടങ്ങിയ സിനിമകളിൽ ബിജു മേനോൻ കൈകാര്യം ചെയ്തത് കോമഡി റോളുകൾ തന്നെയാണ്. താരം പറയുന്നത് സിനിമയിൽ വന്ന കാലത്തൊക്കെ ചെയ്ത കഥാപാത്രങ്ങൾ ആലോചിക്കുമ്പോൾ എന്തൊക്കെയോ ചെയ്തുകൂട്ടിയതാണ് എന്ന തോന്നലാണെന്നാണ്.

മുൻപ് അഭിനയിച്ച ഏത് ചിത്രങ്ങൾ എടുത്താലും അതിൽ പല കുഴപ്പങ്ങളും കണ്ടെത്താൻ കഴിയുമെന്നും അങ്ങനെ ചെയ്യണ്ടായിരുന്നു അത് ഇങ്ങനെ ചെയ്താൽ മതിയായിരുന്നു കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നെന്നൊക്കെ തോന്നും എന്നും ബിജു മേനോൻ പറയുന്നുണ്ട്. ബിജു മേനോനുമൊന്നിച്ചു സിനിമകൾ ചെയ്യുവാൻ ഭാര്യയായ സംയുക്തയ്ക്ക് അതിയായ ആഗ്രഹമുണ്ടെന്ന് പറയാറുണ്ട്. എന്നാൽ ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുക എന്നത് വലിയ വിഷമമുള്ള കാര്യമായിരിക്കും എന്നും മുഖത്തോട് മുഖം നോക്കി കൊണ്ട് ഡയലോഗുകൾ പറയുവാനുള്ള അവസരം വരികയാണെങ്കിൽ അതിൽ ചിരി വരുമെന്നും ബിജുമേനോൻ പറഞ്ഞു.

ഞങ്ങളുടെ വിവാഹം നിശ്ചയിച്ച സമയത്ത് ചെയ്ത സിനിമയായിരുന്നു മേഘമൽഹാർ എന്നും പറഞ്ഞു. അതിൽ വളരെ സീരിയസായ ഡയലോഗുകൾ ഒക്കെ പറയുന്ന സമയത്ത് ഞങ്ങൾക്ക് രണ്ടുപേർക്കും ചിരി വരുമായിരുന്നു എന്നും പറഞ്ഞു. അതുകൊണ്ടുതന്നെ ഇനിയും ഒരു സിനിമ ചെയ്യുകയാണ് എങ്കിൽ അത്തരത്തിലുള്ള അതേ ബുദ്ധിമുട്ട് തന്നെ ഉണ്ടാകും എന്നാണ് ബിജുമേനോൻ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply