ആ ഒരു കാര്യം പൃഥ്വിരാജിനൊപ്പം ചെയ്യാൻ തനിക്ക് പേടിയും ടെൻഷനും ഉണ്ടായി; നടി സംവൃത കാര്യങ്ങൾ തുറന്നുപറഞ്ഞു.

prithviraj sukumaran and samvrutha sunil

മലയാളികൾക്കെല്ലാം തന്നെ പ്രിയപ്പെട്ട സിനിമ നടിയാണ് സംവൃത സുനിൽ. ലാൽ ജോസ് സംവിധാനം ചെയ്ത രtenseസികൻ എന്ന സിനിമയിലൂടെ ദിലീപിൻ്റെ നായികയായിട്ടായിരുന്നു സംവൃത ആദ്യമായി സിനിമയിലെത്തിയത്. പിന്നീട് തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിലെ സിനിമകളിലൊക്കെ സംവൃത അഭിനയിച്ചു. നായിക മാത്രമല്ല സഹനാടിയായും താരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. താരം കൂടുതലും ചെയ്തത് അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണ്.

ഗ്ലാമർ റോളുകൾ അധികം ചെയ്തിട്ടില്ല. സംവൃത മലയാളത്തിൽ ഏറ്റവും കൂടുതൽ അഭിനയിച്ചത് നടൻ പൃഥ്വിരാജിനൊപ്പമാണ്. സംവൃതയും പൃഥ്വിരാജും ഒന്നിച്ച് അഭിനയിച്ചു കൊണ്ട് വിജയിപ്പിച്ച ചിത്രങ്ങളാണ് ചോക്ലേറ്റ്, വാസ്തവം, റോബിൻഹുഡ്, തിരക്കഥ, പുണ്യം അഹം, മാണിക്യക്കല്ല്, അയാളും ഞാനും തമ്മിൽ തുടങ്ങിയവ. സംവൃത പൃഥ്വിരാജിനോടൊപ്പം റോബിൻഹുഡിൽ അഭിനയിക്കുമ്പോൾ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരുന്നു.

അതാണ് വീണ്ടും ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. സംവൃത പറയുന്നത് സിനിമയിൽ തനിക്ക് ഏറ്റവും വിഷമമായി ചെയ്യാൻ തോന്നുന്നത് ഡാൻസ് മാത്രമാണ് എന്നാണ്. സംവൃത ക്ലാസിക്കൽ ഡാൻസ് മാത്രമാണ് പഠിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സിനിമയിൽ ഡാൻസ് ചെയ്യുക എന്നത് വളരെ പേടിയാണ്. ഏതെങ്കിലും സിനിമ ചെയ്യുമ്പോൾ അടുത്ത ദിവസം ഷൂട്ടിങ്ങിന് ഡാൻസ് ഉണ്ടെന്ന് കേട്ട് കഴിഞ്ഞാൽ തലേദിവസം എനിക്ക് ഉറക്കം വരാറില്ല എന്നും സംവൃത പറഞ്ഞു.

റോബിൻഹുഡ് സിനിമയിലെ പ്രിയന് മാത്രം എന്ന ഗാനത്തിൻ്റെ ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ സംഭവിച്ച കാര്യങ്ങളാണ് സംവൃത തുറന്നുപറഞ്ഞത്. കൂടെ അഭിനയിക്കുന്ന പൃഥ്വിരാജ് നല്ല ഡാൻസറാണ്. നല്ലണം ഡാൻസ് ചെയ്യുന്ന പ്രഥ്വിവിനോടൊപ്പം ഡാൻസ് ചെയ്യണം കൂടാതെ സിനിമ ജോഷി സാറിൻ്റെ കൂടി ആയതുകൊണ്ട് ഡാൻസ് ചെയ്യുമ്പോൾ എനിക്ക് ആകെ ടെൻഷനായി. സംവൃത പറയുന്നത് തനിക്ക് റൊമാൻസും അതുപോലെ തന്നെ ഡാൻസും ഒട്ടും വഴങ്ങില്ല എന്നാണ്.

ഇപ്പോഴും ആ സിനിമയിലെ ഗാനരംഗങ്ങൾ കാണുമ്പോൾ ഞാൻ അതെങ്ങനെ ചെയ്തു എന്നുള്ള അത്ഭുതത്തോടെയാണ് നോക്കുന്നതെന്നും സംവൃത പറയുന്നു. സംവൃത സുനിൽ വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും സത്യം പറഞ്ഞ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുന്നു. ഈ ചിത്രത്തിൽ ബിജുമേനോൻ ആണ് നായകൻ വീട്ടമ്മയുടെ കഥാപാത്രമാണ് സംവൃത ഇതിൽ ചെയ്യുന്നത്.

നടി ഇപ്പോൾ ടെലിവിഷൻ പരിപാടികളിലും റിയാലിറ്റി ഷോകളിലും എല്ലാം സജീവമാണ്. സംവിധായകൻ രഞ്ജിത്ത് നിർമ്മിച്ച നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രം ചെയ്യുന്നതിന് വേണ്ടി ക്ഷണം ലഭിച്ചിരുന്നു. സംവൃത അപ്പോൾ ഒൻപതാം ക്ലാസിലായിരുന്നു പഠിക്കുന്നത്. ആ സമയത്ത് സിനിമയിലെ കഥാപാത്രം വേണ്ടെന്നു വയ്ക്കുകയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply