സിനിമയിൽ പിടിച്ചു നില്ക്കാൻ തന്റെ അസ്ഥികളുടെ ഘടന മാറ്റണം എന്നും, മാറിടം വലിപ്പം കൂട്ടി കാണിക്കാൻ പാഡ് വെച്ച് ചെയ്യാനും ഒക്കെ ബോളിവുഡിന്റെ ഭ്രാന്തമായ കാലത്തേ കുറിച്ച് ഓർത്ത് സമീറ റെഡ്ഢി

sameera reddy

ബോളിവുഡിൽ മികച്ച വേഷങ്ങൾ ചെയ്‌ത്‌ തിളങ്ങിയ താര സുന്ദരിയാണ് സമീറ റെഡ്ഢി. വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന താരം രണ്ടു മക്കളുടെ അമ്മയായതിനു ശേഷം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. പ്രസവാനന്തരം നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും വിഷാദരോഗവും എല്ലാം തുറന്നു പറഞ്ഞു താരം ആരാധക പിന്തുണ നേടിയെടുത്തു. വളരെ രസകരമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്ന സമീറ റെഡ്ഡിയുടെ കുറിപ്പുകളും വീഡിയോകളും നിമിഷം നേരം കൊണ്ട് തന്നെ വൈറലാകാറുണ്ട്.

ഇപ്പോൾ ഇതാ ബോളിവുഡിന്റെ ഇരുണ്ട വശത്തെ കുറിച്ച് താരം തുറന്നു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കരിയറിന്റെ ആരംഭകാലത്ത് അവസരങ്ങൾ ലഭിക്കുവാൻ വേണ്ടി ശരീരത്തിൽ മാറ്റങ്ങൾ വരുത്താൻ പലരും ആവശ്യപ്പെട്ടിരുന്നു എന്നു തുറന്നു പറയുകയാണ് സമീറ. എന്നാൽ ഇത് നിരസിക്കുകയായിരുന്നു എന്ന് നടി തുറന്നു പറയുന്നു. പത്തു വർഷങ്ങൾക്ക് മുമ്പ് ബോളിവുഡ് പ്ലാസ്റ്റിക് സർജറിയുടെ പിന്നാലെ ആയിരുന്നു.

അസ്ഥികളുടെ ഘടന മാറ്റുകയും നെഞ്ചിൽ എപ്പോഴും പാഡ് കെട്ടി നടക്കേണ്ട അവസ്ഥയും നടിമാർക്ക് ഉണ്ടായിരുന്നു. ജോലിയുടെ ഭാഗം ആണ് ഇതൊക്കെ എന്നായിരുന്നു ഇതിനെയെല്ലാം വിശേഷിപ്പിച്ചിരുന്നത്. ഭ്രാന്തമായ ഒരു കാലഘട്ടമായിരുന്നു അതെന്ന് സമീറ തുറന്നു പറയുന്നു. പ്ലാസ്റ്റിക് സർജറികളെ കൊണ്ട് സിനിമാലോകത്ത് പലരും തുറന്നു പറച്ചിലുകൾ നടത്തുന്ന കാലം ആയിരുന്നു അന്ന്. സ്തന ശസ്ത്രക്രിയ ചെയ്യാൻ പോലും തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സമീറ പറയുന്നു.

എന്നാൽ ഒരു നടി എന്ന നിലയിൽ ഇതെല്ലാം ചെയ്യേണ്ടതുണ്ടോ, ഇത് വേണോ എന്നൊക്കെ ആയിരുന്നു അന്ന് സമീറ ആലോചിച്ചത്. അത്തരം നിർദ്ദേശങ്ങളുടെ സ്വാധീനത്തിൽ അകപ്പെടാതെ സ്വന്തമായി ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും താരം പ്രതികരിച്ചു. പ്ലാസ്റ്റിക് സർജറികളും ഇത്തരം ശസ്ത്രക്രിയകളും ചെയ്യുന്നവരോട് യാതൊരു വിരോധമില്ലെന്നും സമീറ കൂട്ടിച്ചേർത്തു. അത്തരം ശസ്ത്രക്രിയകൾ അവർക്ക് സന്തോഷം നൽകുന്നുണ്ടെങ്കിൽ അവർ അത് ചെയ്യട്ടെ.

അവരെ ജീവിക്കാൻ അനുവദിക്കൂ. അവരെ വിലയിരുത്താൻ നമ്മൾ ആരാണ് എന്ന് സമീറ പറയുന്നു. ബോളിവുഡ് സിനിമകളിൽ തിളങ്ങിയ താരം “വാരണം ആയിരം” എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിലേക്ക് കടക്കുകയായിരുന്നു. “വാരണം ആയിരം ” എന്ന സൂര്യയുടെ സിനിമയിലെ “നെഞ്ചുക്കുൾ പെയ്തിടും മാമഴയ് ” എന്ന ഗാനം മൂളി നടന്ന ഒരു കാലം ഉണ്ടായിരുന്നു. സൂര്യയും സമീറ റെഡ്ഢിയും കൂടി അവിസ്മരണീയമാക്കിയ ആ പ്രണയ ഗാനം ഇന്നും പലരുടെയും ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്നാണ്.

സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രസവാനന്തര വിഷാദരോഗത്തെ കുറിച്ചും സമൂഹം സ്ത്രീകളെ നോക്കിക്കാണുന്ന പല മിഥ്യാധാരണകളെ കുറിച്ചും എല്ലാം സമീറ സോഷ്യം മീഡിയയിലൂടെ പ്രതികരിക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്സ് ഉള്ള താരം ആണ് സമീറ റെഡ്ഢി. ഒരു പക്ഷെ സിനിമയിൽ തിളങ്ങിയിരുന്നു കാലത്തിനേക്കാൾ ഒരു ‘അമ്മ ആയതിന് ശേഷം ആകും സമീറയ്ക്ക് ഒരുപാട് ഫോളോവേഴ്സ് കൂടിയത്. അത്രയേറെ പോസിറ്റീവ് വീഡിയോകളും രസകരമായ ചിത്രങ്ങളും പങ്കു വെച്ച് ആരാധകരെ സന്തോഷിപ്പിക്കുകയാണ് താരം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply