ദേവസ്വം മന്ത്രിയെ ഇനി മുതൽ മിത്തിസം വകുപ്പ് മന്ത്രി എന്നും ഭണ്ഡാരത്തിലെ പൈസയെ ഇനി മിത്തുമണി എന്നും മാത്രമേ വിളിക്കാവൂ; എ എൻ ഷംസീറിനു സലിം കുമാറിന്റെ മറുപടി

കലാഭവനിൽനിന്നും മിമിക്രി രംഗത്ത് തിളങ്ങിയ താരമാണ് സലിംകുമാർ. പിന്നീട് കലാഭവനിൽ നിന്നും ടെലിവിഷൻ ചാനലുകളിൽ നിരവധി കോമഡി സ്കിറ്റുകൾ ചെയ്യുകയും അതിലൂടെ ജനഹൃദയങ്ങൾ കീഴടക്കുകയും ചെയ്തിരുന്നു സലിംകുമാർ. മിമിക്രി രംഗത്തുകൂടി കടന്നുവന്ന് മലയാള സിനിമയിൽ ചേക്കേറിയ നടനാണ് സലിംകുമാർ. നിരവധി ഹാസ്യ കഥാപാത്രങ്ങൾ ചെയ്ത സലിം കുമാറിനെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്.

സിനിമയിൽ ആദ്യകാലങ്ങളിൽ ഒക്കെ വളരെ ചെറിയ കോമഡി വേഷങ്ങളിൽ ആയിരുന്നു സലിംകുമാർ അഭിനയിച്ചത്. എന്നാൽ പിന്നീട് പല നല്ല വേഷങ്ങൾ ചെയ്യുകയും അതിലൂടെ സിനിമയിൽ നായകൻ ആവുകയും ചെയ്തു. മികച്ച നടനുള്ള ദേശീയ പുരസ്കാരം സലിംകുമാറിനെ തേടിയെത്തുകയും ചെയ്തു. ഇപ്പോൾ സഹനടനായും നായകനായും ഹാസ്യതാരവുമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് സലിം കുമാർ. സലിം കുമാർ തൻ്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയാറുണ്ട്.

അതിന് യാതൊരു മടിയും അദ്ദേഹം കാണിക്കാറില്ല. സ്പീക്കർ എ എൻ ഷംസീർ നടത്തിയ പരാമർശം വിവാദമായിരിക്കുകയാണ്. ഈ പ്രശ്നത്തിനെതിരെ പ്രതികരിച്ചു കൊണ്ടാണ് സലിംകുമാർ വന്നിരിക്കുന്നത്. ഭരണസിരാകേന്ദ്രങ്ങളിൽ നിന്ന് തന്നെയാണ് മാറ്റങ്ങൾ തുടങ്ങേണ്ടത് എന്നും മിത്തും റിയാലിറ്റിയും തമ്മിലുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്ന സമയത്ത് റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി നമ്മൾ ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്ന് വിളിക്കണം എന്നും ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പൈസ മിത്തുമണി എന്ന് വിളിക്കണം എന്നാണ് പ്രശ്നത്തിനെതിരെ പരിഹസിച്ചു കൊണ്ട് സലിംകുമാർ പറഞ്ഞത്.

സ്പീക്കർ എ എൻ ഷംസീർ പറഞ്ഞത് ഗണപതി മിത്ത് ആണെന്നാണ്. അതുകൊണ്ടുതന്നെ ഇതിനെതിരെ വലിയ ചർച്ചയാണ് ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് കൊണ്ട് സിപിഎമ്മിനെതിരെ കോൺഗ്രസും ബിജെപിയും പല മതസംഘടനകളും മുന്നോട്ട് വന്നതോടുകൂടിയാണ് ഈ പ്രശ്നം ഇപ്പോൾ വിവാദമായി കൊണ്ടിരിക്കുന്നത്. എ എൻ ഷംസീറിൻ്റെ ഈ പരാമർശത്തെ തുടർന്ന് മാപ്പ് പറയണം എന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറയുന്നത്.

ഇതിൻ്റെ ഭാഗമായികൊണ്ട് തന്നെ കഴിഞ്ഞദിവസം ഗണപതി ക്ഷേത്രങ്ങളിൽ ആരാധനയും നാമജപയാത്രയും എൻഎസ്എസ് നേതൃത്വത്തിൽ നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം പറഞ്ഞ വാക്കുകൾ മാറ്റിപ്പറഞ്ഞ മതിയാകൂ അല്ലാതെ ഇതിന് മറ്റൊരു പരിഹാരവുമില്ല എന്നും പറഞ്ഞു. എന്നാൽ സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ പറയുന്നത് ഈ പ്രശ്നവുമായി ബന്ധപ്പെട്ടു കൊണ്ട് എ എൻ ഷംസീർ ഒരിക്കലും മാപ്പ് പറയില്ല എന്നും പറഞ്ഞത് തിരുത്തി പറയില്ല എന്നും ആണ്. എന്നാൽ സ്പീക്കർ എ എൻ ഷംസീർ പറയുന്നത് താൻ ഒരു മതവിശ്വാസിയെയും വ്രണപ്പെടുത്താൻ ശ്രമിച്ചിട്ടില്ല എന്നാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply