ആദ്യം ഗർഭിണി ആയതാണ്. ഡോക്ടർ പറഞ്ഞിട്ടാണ് അത് വേണ്ടെന്ന് വച്ചത്- സങ്കടം സഹിക്കാതെ പൊട്ടി കരഞ്ഞു സാജുവിന്റെ ഭാര്യ ! 21 വർഷമായി കുട്ടികൾ ഇല്ലാത്ത വിഷമം

മിമിക്രി പരിപാടിയിലൂടെയും ടിവി ഷോകളിലൂടെയും ഒക്കെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് സാജു നവോദയ. അടുത്തകാലത്ത് സോഷ്യൽമീഡിയയിലും സാജു നവോദയ ഇടം നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ സാജുവിനെ കുറിച്ചുള്ള ഒരു വാർത്തയായിരുന്നു എത്തിയത്. സാജുവും ഭാര്യ രശ്മിയും തുളസിമാല ധരിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ചപ്പോഴാണ് സോഷ്യൽ മീഡിയ ഈ കാര്യത്തെ കുറിച്ച് കൂടുതൽ ചർച്ച ചെയ്തത്. സാജു വീണ്ടും വിവാഹിതനായി എന്ന തരത്തിലാണ് വാർത്തകൾ വന്നത്. പിന്നീടാണ് സി കേരളത്തിലെ ഒരു പരിപാടിക്ക് വേണ്ടിയായിരുന്നു സാജു നവോദയ ഈ ഒരു രീതിയിൽ ചിത്രങ്ങൾ പങ്കുവെച്ചത്‌ എന്ന് മനസ്സിലാക്കിയതോടെ നിരവധി ആളുകൾ ആയിരുന്നു സാജുവിന്റെ ജീവിതകഥ അറിയുവാൻ വേണ്ടി എത്തിയത്.

സീ കേരളത്തിൽ ശനിയും ഞായറും ആണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. ഈ പരിപാടിയുടെ മുഖ്യാതിഥികളായി എത്തിയത് ദിലീപ്, നിത്യ ദാസ് ജോണി ആന്റണി തുടങ്ങിയവരൊക്കെ ആയിരുന്നു. മികച്ച പ്രകടനമാണ് ഈ പരിപാടിയിൽ സാജു നവോദയ കാഴ്ച വയ്ക്കുന്നത്. അതോടൊപ്പം തന്നെ ചില പ്രത്യേക വിവരങ്ങളും ഈ പരിപാടിയിലൂടെ സാജു പറയുന്നുണ്ടായിരുന്നു. കുഞ്ഞുങ്ങളില്ലാത്ത വിഷമത്തെക്കുറിച്ചും കുഞ്ഞുങ്ങൾ ഉണ്ടാവാതെ സാഹചര്യത്തെ കുറിച്ചും ഒക്കെ സാജു നവോദയ പരിപാടിയിൽ സംസാരിച്ചിരുന്നു.

ആദ്യം ഒരു കുഞ്ഞ് ഉണ്ടായതാണ്. അത് ഡോക്ടറുടെ നിർദേശപ്രകാരമാണ് അബോർട്ട് ചെയ്തത്‌ എന്നാണ് സാജു പറയുന്നത്. ഈ കാര്യം പറഞ്ഞപ്പോൾ തന്നെ വേദിയിൽ വികാരഭരിതയായിരുന്നു ഭാര്യ രശ്മി. തനിക്ക് ഒരു കുഞ്ഞിനെ എങ്ങനെയെങ്കിലും ഈശ്വരൻ തന്നാൽ മതി എന്ന് പറഞ്ഞ് കരയുകയായിരുന്നു രശ്മി ചെയ്തത്. രശ്മിയെ ചേർത്തുപിടിക്കുന്നത്‌ ഒക്കെ കാണാൻ സാധിക്കുന്നുണ്ടായിരുന്നു. പിന്നീട് സാജുവിന്റെ ഓരോ കോമഡി കേട്ട് പൊട്ടിച്ചിരിക്കുന്ന രശ്മിയെയും കാണാൻ സാധിക്കുന്നുണ്ടായിരുന്നു. നിരവധി ആളുകളാണ് ഇവരുടെ വീഡിയോ കണ്ട് വേദനയോടെ സാജുവിനെയും ഭാര്യയെയും ആശ്വസിപ്പിക്കുന്നത്.

ബിഗ്ബോസ് റിയാലിറ്റി ഷോയിൽ എത്തിയപ്പോഴും സാജു തങ്ങൾക്ക് കുഞ്ഞുങ്ങളില്ലാത്തതിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഈ വിഷമം അറിയിക്കാതെ ഭാര്യയോടൊപ്പം താൻ വളരെ സന്തോഷമായി ജീവിക്കുക ആണെന്നാണ് പറഞ്ഞത്. ഭാര്യയെ വളരെയധികം സ്നേഹിക്കുന്ന ഒരു വ്യക്തി തന്നെയാണ് സാജു നവോദയ എന്ന് അഭിമുഖങ്ങളിലുടെയും മറ്റും വ്യക്തമായി തന്നെ മനസ്സിലാക്കി എടുക്കാൻ സാധിക്കും. ഭാര്യയെ കുറിച്ച് പറയുന്ന സമയങ്ങളിലെല്ലാം സാജു വാചാലൻ ആവാറുണ്ട്. തന്റെ ജീവിതത്തിൽ ഒരു നല്ല കാലം വന്നപ്പോൾ ആദ്യം തനിക്ക് തോന്നിയത് ഭാര്യയെ കഷ്ടപ്പെടുത്തരുത് എന്നാണ് എന്നും ഭാര്യക്ക് നല്ലൊരു ജീവിതം നൽകണമെന്നും ആണ് സാജു പറഞ്ഞിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply