എന്റെ ഭാര്യ ഗർഭിണിയായപ്പോ വന്നതാ ഇവിടെ – ഇപ്പോൾ പത്തുവർഷമായി ഞാൻ നാട്ടിൽപോയിട്ട് ! സാജിദിനോട് ക്ലീനിങ് സ്റ്റാഫ്‌ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു

ജീവിതത്തിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ആരും തന്നെ ഇല്ല. എല്ലാവർക്കും എന്തെങ്കിലും ഒരു തരത്തിൽ വിഷമങ്ങൾ ഉണ്ടായിരിക്കും. അത്തരത്തിൽ തൻ്റെ ഓഫീസിലെ ക്ലീനിങ് സ്റ്റാഫിൻ്റെ ഒരു വിഷമ കഥയാണ് സാജിദ് പറയുന്നത്. ഓഫീസിലെ ഒരു ബംഗാളി ക്ലീനിങ് സ്റ്റാഫ് ഒരു അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് സാജിദിൻ്റെ അടുത്തെത്തി. അദ്ദേഹത്തോട് തനിക്ക് അവധിക്ക് നാട്ടിൽ പോകേണ്ട സമയമായി എന്നും എനിക്ക് ഇപ്പോൾ പോകണ്ട പകരം രണ്ടു വർഷത്തെ സെറ്റിൽമെൻ്റ് തന്നാ മതിയെന്നും സാജിദിനോട് പറഞ്ഞു.

അദ്ദേഹം ആ സ്റ്റാഫിനെ ഐഡി ചെക്ക് ചെയ്തപ്പോഴാണ് മനസ്സിലായത് ഏകദേശം ആറു വർഷത്തോളമായി നാട്ടിൽ പോയിട്ട് എന്ന്. എന്തുകൊണ്ടാണ് ഇത്രയും കാലമായിട്ടും നാട്ടിൽ പോകാതെ ഇവിടെ തന്നെ നിൽക്കുന്നത് എന്നും വീട്ടിൽ വേണ്ടപ്പെട്ട ആരും ഇല്ലാത്തതുകൊണ്ടാണോ പോകാത്തത് എന്ന് ചോദിച്ചതിന് മറുപടിയായി അയാൾ പറഞ്ഞത് എനിക്ക് വീട്ടിൽ ഉമ്മയും പെങ്ങളും ഭാര്യയും പിന്നെ ഒരു മോളു കൂടി ഉണ്ടെന്നാണ്. എന്തുകൊണ്ടാണ് എന്നിട്ട് അവരെയൊന്നും കാണാൻ പോകാത്തത്.

മകൾക്ക് എത്ര വയസ്സായി. മറുപടിയായി പറഞ്ഞത് മകൾക്ക് 10 വയസ്സായി ഞാൻ ഇതുവരെ മകളെ കണ്ടിട്ടില്ല കാരണം ഭാര്യ ഗർഭിണിയായിരിക്കുമ്പോൾ തന്നെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം എനിക്ക് വിദേശത്തേക്ക് വരേണ്ടി വന്നു. ആദ്യമായി വന്നത് ഒരു അറബിയുടെ വീട്ടിലേക്കായിരുന്നു എന്നാൽ അവിടെ അവരുടെ ഫാമിലും വീട്ടിലും ഒക്കെ ജോലി ചെയ്തു കഴിഞ്ഞാലും കൃത്യമായി ശമ്പളം ഒന്നും അവർ തന്നിരുന്നില്ല.

നാലുവർഷത്തിനുമേലെ അവിടെ പണിയെടുത്തു അവിടുത്തെ അറബാബ് മരണപ്പെട്ടപ്പോൾ തന്നെ അവർ എനിക്ക് അവിടുന്ന് പോകാനുള്ള അനുവാദം തന്നു. ഇവിടെ ഞാൻ ആറു വർഷമായി പണിയെടുക്കുന്നു. ഇത്രയും കാലമായിട്ടും കടങ്ങൾ ഒന്നും തീർന്നില്ലേ എന്ന് സാജിദ് അയാളോട് ചോദിച്ചു. കടങ്ങൾ ഒന്നും കാര്യമായിട്ട് ഇപ്പോൾ ഇല്ല. പെങ്ങളുടെ കല്യാണം നടത്തണം അതൊന്നും ഒരു പ്രശ്നമേ ഇല്ല പക്ഷേ അതിനിടയ്ക്ക് ഉമ്മയ്ക്ക് സുഖമില്ലാതായി.

ഉമ്മയ്ക്ക് കാൻസർ എന്ന മാരകരോഗമാണ്. ചികിത്സക്കായി ഒരുപാട് കാശ് ആവശ്യമാണ്. ഇവിടെ നിന്നും അധ്വാനിച്ച് അയക്കുന്ന പൈസയൊന്നും ഹോസ്പിറ്റലിലെ ആവശ്യത്തിനു പോലും തികയുന്നില്ല. ഉമ്മാൻ്റെയും മകളുടെയും കാര്യം പറഞ്ഞ് കരയുന്നത് കേട്ടപ്പോൾ തന്നെ സാജിദിൻ്റെ മനസ്സാകെ അസ്വസ്ഥമായി. എങ്ങിനെയെങ്കിലും അവനെ നാട്ടിലേക്ക് വിടാൻ വേണ്ടിയുള്ള കാര്യങ്ങളൊക്കെ റെഡിയാക്കുന്നതിന് വേണ്ടിയുള്ള നെട്ടോട്ടത്തിലായി.

സാജിദ് മാനേജരെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു. മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന മാനേജർ അവിടുത്തെ സ്റ്റാഫിൻ്റെ കൈയിൽ നിന്നൊക്കെ പിരിപ്പിച്ച 13,000 റിയാലും കൊണ്ടാണ് അയാളെ കാണുവാൻ എത്തിയത്. കൂടാതെ നാട്ടിൽ പോകുമ്പോൾ കൊണ്ടുപോകാൻ കുറെ സാധനങ്ങളൊക്കെ കൊണ്ടുവന്നു . അടുത്ത ദിവസം തന്നെ നാട്ടിലേക്ക് പോകാൻ വേണ്ടിയുള്ള കാര്യങ്ങളൊക്കെ റെഡിയാക്കി പൈസയും ടിക്കറ്റും ഒക്കെ കൊടുത്തു. സാജിത്ത് 5000 റിയാൽ കൂടെ അയാൾക്ക് കൊടുത്തു ഉമ്മായ്ക്ക് കൊടുക്കണമെന്നും എൻ്റെ സലാം പറയാനും പറഞ്ഞു.

അയാളെ കെട്ടിപ്പിടിച്ചുകൊണ്ട് സാജിദ് എല്ലാം ശരിയാകും എന്നും പറഞ്ഞു. അയാൾ നാട്ടിലേക്ക് പോയി ജോലിയിൽ കയറുകയും ആദ്യമായി സാജിദിന് വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചു. മെസ്സേജിൽ കാര്യമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സുഖമില്ലാതെ മരിക്കാറായ ഉമ്മയ്ക്ക് തൻ്റെ മകനെ മരിക്കുന്നത് മുന്നേ കാണാൻ കഴിഞ്ഞതും കൂടാതെ ഇതുവരെ കാണാത്ത ഉപ്പയെ ആദ്യമായി കാണാൻ കഴിഞ്ഞ മകളുടെ മുഖവും എങ്ങനെയായിരിക്കും എന്ന് മനസ്സിൽ കാണുകയാണ് സാജിദ്. ഇത്തരം ഒരു പുണ്യ പ്രവർത്തി ചെയ്തതിൽ സന്തോഷവാനാണ് സാജിദ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply