ലിനിയുടെ ഓർമ്മകൾക്ക് 5 വർഷം ! നമ്മുടെ മക്കൾ തനിച്ചല്ലെന്നു സജീഷും ഭാര്യയും

സിസ്റ്റർ ലിനി നമ്മെ വിട്ടു പിരിഞ്ഞിട്ട് അഞ്ചു വർഷം തികഞ്ഞിരിക്കുകയാണ്. മലയാളികൾ എന്നും വിഷമത്തോടെ നോക്കിക്കാണുന്ന മുഖമാണ് സിസ്റ്റർ ലിനിയുടേത്. നിപ്പ വൈറസ് ബാധിച്ചവരെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച് സിസ്റ്റർ ലിനി ഈ ലോകത്തോട് വിട പറയുകയായിരുന്നു. സിസ്റ്റർ ലിനി ഈ ലോകത്തോട് വിട പറഞ്ഞിട്ട് അഞ്ചു വർഷം പൂർത്തിയായിരിക്കുകയാണ് ഇപ്പോൾ. സിസ്റ്റർ ലിനിയുടെ അഞ്ചാമത് ഓർമ്മ ദിവസത്തിൽ ലിനിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഭർത്താവായ സജീഷ് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ പ്രതിഭയും.

സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ഇരുവരും ലിനിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്. നീ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇപ്പോൾ അഞ്ചു വർഷം പൂർത്തിയായിരിക്കുകയാണ് എന്നും ഇന്ന് ഞങ്ങൾ തനിച്ചല്ല എന്നും നീ തന്ന അതേ സ്നേഹം അളവിൽ കുറയാതെ തനിക്കും നമ്മുടെ മക്കൾക്കും ലഭിക്കുന്നുണ്ടെങ്കിൽ അതിന് കാരണം നിഴലായി എന്നും നീ കൂടെയുള്ളത് കൊണ്ടാണ് എന്നും സജീഷ് കുറിച്ചു. തനിക്ക് ഒരു പാതിയുടെ കരുതലും സ്നേഹവും ലഭിക്കുന്നുണ്ട് എന്നും നമ്മുടെ മക്കൾക്ക് ഒരു അമ്മയുടെ വാത്സല്യവും സ്നേഹവും ലഭിക്കുന്നുണ്ട് എന്നും സജീഷ് കൂട്ടിച്ചേർത്തു.

സജീഷിനെ പോലെ തന്നെ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ പ്രതിഭയും ലീനയുടെ ഓർമ്മകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. നിന്റെ ഓർമ്മകൾക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല എന്നായിരുന്നു അവർ കുറിച്ചത്. നമ്മുടെ മക്കൾ തന്നെ അമ്മേ എന്ന് വിളിക്കുമ്പോൾ അവർ തന്നിൽ കാണുന്നത് നിന്നെ തന്നെയാണ് എന്നും നിന്റെ സ്നേഹവും വാത്സല്യവും കരുതലും കൊടുക്കുവാൻ എന്നും അവർക്ക് അമ്മയായി താൻ കൂടെയുണ്ടാകും എന്നും പ്രതിഭ കൂട്ടിച്ചേർത്തു.

നിന്നെ ഓർമിക്കുവാനായി എണ്ണി തിട്ടപ്പെടുത്തിയ വർഷങ്ങളും ദിവസങ്ങളും ഒന്നും വേണ്ടതില്ല എന്നും നീ ഞങ്ങളിൽ ഒരാളായി എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകുമെന്നും പ്രതിഭ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു. കഴിഞ്ഞ വർഷമായിരുന്നു സിസ്റ്റർ ലിനിയുടെ ഭർത്താവായ സജീഷ് പ്രതിഭയെ വിവാഹം ചെയ്തത്. അധ്യാപികയായി ജോലി ചെയ്യുന്ന പ്രതിഭയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകൾ ഉണ്ട്. നിപ്പ വൈറസ് ബാധിതനായ ഒരു യുവാവിനെ പരിചരിക്കുന്നതിന് ഇടയിലായിരുന്നു സിസ്റ്റർ ലിനിക്ക് നിപ്പാ വൈറസ് പിടിപെടുന്നത്.

തനിക്ക് രോഗം ഉണ്ട് എന്ന് സംശയം തോന്നിയപ്പോൾ തന്നെ സിസ്റ്റർ ലിനി സഹ പ്രവർത്തകരോടും കുടുംബത്തോടും അകലം പാലിക്കുവാൻ ശ്രമിച്ചിരുന്നു. ഉദാത്തമായ ആരോഗ്യ പ്രവർത്തനത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമ മാതൃകയാണ് ലിനി എന്ന് അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന കെ കെ ശൈലജ ടീച്ചർ ലിനിയുടെ വേർപാടിനോട് അനുബന്ധിച്ചുള്ള പരിപാടിയിൽ പറഞ്ഞിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply