വെറുതെ അല്ല പ്രൊഡ്യൂസർ പിണങ്ങി പോയത് – ഓസ്കാർനു വേണ്ടി യു എസിൽ ആർ ആർ ആർ ടീം ചെലവഴിച്ചത് 80 കോടി രൂപ

ഇന്ത്യയ്ക്കുവേണ്ടി ഓസ്കാർ നേടിക്കൊടുത്ത ചിത്രമായിരുന്നു രാജമൗലിയുടെ ആർ ആർ ആർ. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് ഓസ്കാർ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ചിത്രത്തിലൂടെ ഇന്ത്യയിലേക്ക് ഓസ്കാർ എത്തിയെങ്കിലും അതിനു പിന്നാലെ നിരവധി വിമർശനങ്ങളും വിവാദങ്ങളും ആണ് ഉണ്ടായത്. ഓസ്കാർ പ്രമോഷനുകളിൽ നിന്നും ചിത്രത്തിന്റെ നിർമ്മാതാവായ ഡിവിബി ധനയ്യ ഒഴിഞ്ഞുമാറി നിന്നതിന്റെ കാരണങ്ങളാണ് വിവാദങ്ങൾക്ക് കാരണമായത്. ഓസ്കാറിന് മുന്നോടിയായി മാസങ്ങളോളമാണ് യുഎസ്സിൽ രാംചരനും ജൂനിയർ എൻടി ആറും ചിത്രത്തിന്റെ സംവിധായകനായ രാജമൗലിയും ചിത്രത്തിന് വേണ്ടി പ്രമോഷനുകളും മറ്റ് ക്യാമ്പയിനുകളും നടത്തിയിരുന്നത്.

ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു കൊണ്ടാണ് ഈ ക്യാമ്പയിനുകൾ നടത്തിയത് എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിന്റെ പ്രമോഷനുകൾക്ക് വേണ്ടി പണം ചിലവഴിക്കാൻ നിർമ്മാതാവിനോട് സംവിധായകൻ രാജമൗലി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് നിരസിച്ചതാണ് ഓസ്കാർ വേദിയിൽ ധനയ്യയുടെ അസാന്നിധ്യത്തിന് കാരണമെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. അമേരിക്കയിൽ ടോക് ഷോകളിലും അവാർഡ് ചടങ്ങുകളിൽ പങ്കെടുക്കാനും കൂടാതെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ആർ ആർ ആർ പ്രദർശിപ്പിക്കാനും ഒക്കെയായി രാജമൗലിയും താരങ്ങളും കൂടെ ചിലവഴിച്ചിരിക്കുന്നത് വൻ തുകയാണ്.

80 കോടി രൂപയാണ് യുഎസിൽ ആർ ആർ ക്യാമ്പയിൻ വേണ്ടി മാത്രമായി ചെലവിട്ടിരിക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകളിൽ പറയുന്നത്. ഇതിനുവേണ്ടി 25 ലക്ഷം രൂപ വീതം നിർമ്മാതാവായ ധനയ്യയോടും നടന്മാരായ രാംചരണിനോടും ജൂനിയർ എൻടിആറിനോടും സംവിധായകൻ രാജമൗലി ആവശ്യപ്പെട്ടതായി സിയസാറ്റ്. കോം റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ രാജമൗലിയുടെ ആവശ്യം നിർമ്മാതാവായ ധനയ്യ നിരാകരിക്കുകയായിരുന്നു. ഇതോടുകൂടിയാണ് പരിപാടികളിൽ നിന്നും നിർമാതാവായ ധനയ്യയെ ഒഴിവാക്കാൻ കാരണം. അമേരിക്കൻ കമ്പനിയായ വേരിയൻസ് ആണ് ചിത്രത്തിനുവേണ്ടി പ്രമോഷൻ പരിപാടികൾ നടത്തിയത്.

എന്നാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ഓസ്കാർ ക്യാമ്പയിൻ വേണ്ടി വൻ തുക ചെലവഴിച്ചതായി താനും കേട്ടിരുന്നു എന്നും എന്നാൽ താനൊരു രൂപപോലും ചെലവാക്കിയിട്ടില്ല എന്നുമായിരുന്നു നിർമ്മാതാവായ ധനയ്‌യയുടെ പ്രതികരണം. എന്നിരുന്നാലും ഒരു അവാർഡിനു വേണ്ടി മാത്രമായി 80 കോടി രൂപ ആരും ചിലവഴിക്കില്ല എന്നും അതിൽ ലാഭമില്ലെന്നുമാണ് നിർമ്മാതാവ് പറയുന്നത്. സംവിധായകനായ തമ്മാറെഡ്ഢി ഭാരത്വാജയാണ് ചിത്രത്തിന്റെ ഓസ്കാ ക്യാമ്പയിനിനെ കുറിച്ചുള്ള വിവാദകരമായ വെളിപ്പെടുത്തലുകൾ നടത്തിയത്.

ബംഗാരുതള്ളി എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടയിലായിരുന്നു സംവിധായകന്റെ ഇത്തരത്തിലുള്ള പരാമർശം. 600 കോടി മുതൽ മുടക്കി നിർമ്മിച്ച ആർ ആർ ആർ ഓസ്കാർ പ്രമോഷനു വേണ്ടി വീണ്ടും 80 കോടി ചിലവിട്ടു എന്നും പ്രമോഷനുവേണ്ടി ചിലവാക്കിയ തുകകൊണ്ട് മാത്രം എട്ടോ പത്തോ സിനിമകൾ നിർമ്മിക്കമായിരുന്നു എന്നും തമ്മറെഡ്‌ഡി പരാമർശിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply