ഭാനുപ്രിയ മുലക്കച്ചയും നൈസ് തുണിയും ധരിച്ചുവന്നു; ആളുകൾ തടിച്ചുകൂടിയപ്പോൾ ഒന്ന് ഭയപ്പെട്ടു; എന്നാൽ സംവിധായകനുള്ള നടിയുടെ മറുപടി ഇതായിരുന്നു.

തെന്നിന്ത്യൻ ചലച്ചിത്ര നടിയായ ഭാനുപ്രിയ മലയാളത്തിൽ വളരെ കുറച്ചു സിനിമകളിൽ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും മലയാളികളുടെ മനസ്സിൽ ശ്രദ്ധ പിടിച്ചു പറ്റുവാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിലെ ഭാനുപ്രിയയുടെ ആദ്യ സിനിമ 1992 റിലീസായ മോഹൻലാൽ നായകനായ രാജശില്പി എന്ന ചിത്രമാണ്. ഭാനുപ്രിയ 1996 അഴകിയ രാവണൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായും അഭിനയിച്ചിട്ടുണ്ട്. രാജശില്പി എന്ന ചിത്രമാണ് ഭാനുപ്രിയയുടെ കരിയർ മാറ്റിമറിച്ചത്.

ഈ ചിത്രത്തെക്കുറിച്ച് സംവിധായകനായ എസ് കുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. രാജശില്പി എന്ന ചിത്രത്തിൽ ഭാനുപ്രിയയും മോഹൻലാലും ഒന്നിച്ച് ഇൻ്റിമേറ്റ് ആയി അഭിനയിക്കുന്ന ഒരു ഗാനം ഉണ്ടായിരുന്നു. ആ ഗാനത്തിൻ്റെ ഷൂട്ടിംഗ് തഞ്ചാവൂരിൽ വച്ചാണ് ചെയ്തത്. ആ ഗാനരംഗത്തിൽ ഭാനുപ്രിയ മുലക്കച്ചയും നൈസ് തുണിയും ആയിരുന്നു ധരിച്ചത്. അന്ന് ഷൂട്ടിംഗ് കാണുവാൻ വേണ്ടി നിരവധി ആളുകൾ ലൊക്കേഷനിൽ തടിച്ചുകൂടി.

ഇത്രയും ആളുകളെ ലൊക്കേഷനിൽ കണ്ടപ്പോൾ എല്ലാവരും ഭയക്കുകയും ചെയ്തു. ഭാനുപ്രിയയുടെ വേഷം അങ്ങനെയായതുകൊണ്ട് തന്നെ നടിയോട് ലൊക്കേഷനിൽ ആളുകൾ തടിച്ചു കൂടിയിട്ടുണ്ട് എന്ന് പറഞ്ഞു. എന്നാൽ നടി പറഞ്ഞത് ഇത് കേരളമല്ലല്ലോ തമിഴ്നാട് അല്ലേ ആളുകൾ ഒന്നും പറയില്ല ധൈര്യമായി ഷൂട്ടിംഗ് ആരംഭിച്ചോളൂ എന്നാണ്. കൂടാതെ ഭാനുപ്രിയ പറഞ്ഞത് തമിഴ്നാട്ടുകാർ കലാബോധമുള്ളവരാണ് അവരാരും തന്നെ ഒന്നും പറയുകയും ശല്യം ചെയ്യുകയുമില്ലെന്നും പറഞ്ഞു.

ആ ഡ്രെസ്സിൽ ഭാനുപ്രിയയുടെ പൊക്കിൾ വരെ കാണുമായിരുന്നു. ഭാനുപ്രിയ ഇത്രയും ആളുകൾ കൂടി നിന്നിട്ടും തൻ്റെ നൃത്ത സീനുകൾ അസാധ്യമായി തന്നെ ചെയ്യുകയും ചെയ്തു. ഷൂട്ടിംഗ് ഒരു ദിവസം ഉണ്ടായിരുന്നതുകൊണ്ട് തന്നെ അത് കാണുവാൻ എത്തിയ ആളുകൾ പൊതിച്ചോറ് വരെ കൊണ്ടുവന്നിരുന്നു. ത്യാഗങ്ങൾ സഹിച്ചുകൊണ്ട് ഷൂട്ടിംഗ് കാണുവാൻ വന്ന തമിഴർ ശരിക്കും കലയെ അംഗീകരിക്കുന്നവർ ആണെന്നും എസ് കുമാർ പറഞ്ഞു.

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നട തുടങ്ങിയ ഭാഷകളിലെല്ലാം തന്നെ ഭാനുപ്രിയ അഭിനയിച്ചിട്ടുണ്ട്. അഭിനയത്രി മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണ് ഭാനുപ്രിയ. കൊച്ചു കൊച്ചു സന്തോഷങ്ങൾ, അഴകിയ രാവണൻ, മഞ്ഞുപോലൊരു പെൺകുട്ടി തുടങ്ങിയ സിനിമകളിൽ ഒക്കെ ശ്രദ്ധേയമായ വേഷങ്ങളാണ് ഭാനുപ്രിയ കൈകാര്യം ചെയ്തത്. സിനിമകളിൽ മാത്രമല്ല തമിഴ് ടെലിവിഷൻ പരമ്പരകളിലും ഭാനുപ്രിയ അഭിനയിച്ചിട്ടുണ്ട്.

എന്നാൽ ഭാനുപ്രിയ ഇപ്പോൾ അഭിനയത്തിൽ നിന്നെല്ലാം വിട്ടു നിന്നിരിക്കുകയാണ്. ഭാനുപ്രിയ വിവാഹം ചെയ്തത് ബിസ്സിനെസ്സുകാരനായ ആദർശ് കൗശലിനെയാണ്. ഇവരുടെത് പ്രണയ വിവാഹമായിരുന്നു. 1998 ൽ ആയിരുന്നു വിവാഹം നടന്നത്. എന്നാൽ 2018 ആദർശ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply