അന്ന് ആഞ്ഞടിച്ച അതേ ചെറുപ്പക്കാരൻ ആണ് ജീവന് തുല്യം സ്നേഹിച്ച പെണ്ണിനോട് 150 പവനും, 15 ഏക്കർ സ്ഥലവും, ബി എം ഡബ്ല്യൂ കാറും സ്ത്രീധനം ചോദിച്ചത് – എത്ര മനോഹരമായയാണ് ഒരു മനുഷ്യൻ അഭിനയിക്കുന്നത്

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണ് എന്ന രീതിക്ക് ഇന്നും സ്ത്രീധനത്തിന്റെ പേരിൽ നിരവധി പെൺകുട്ടികളുടെ ജീവിതമാണ് തകർന്നു കൊണ്ടിരിക്കുന്നത്. അടുത്ത സമയത്ത് അത്തരത്തിൽ ശ്രദ്ധ നേടിയ വാർത്തയായിരുന്നു യുവ ഡോക്ടറുടെ മരണം എന്നത് ഡോക്ടറായ ഷഹാനയുടെ മരണത്തിന് ഉത്തരവാദി സുഹൃത്തായ എന്ന വാർത്ത പുറത്തുവന്നതോടെ എല്ലാവരും അമ്പരന്നു പോയിരുന്നു. ഡോക്ടർ കൂടിയായ റുവൈസ് ഇത്തരം ഒരു രീതി ചെയ്തതോടെ വലിയ തോതിലുള്ള ചർച്ചകൾ ആയിരുന്നു ഉയർന്നുവന്നത്.

അതോടൊപ്പം തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന മറ്റൊരു കാര്യം അടുത്ത സമയത്ത് മരണപ്പെട്ട ഡോക്ടർ വന്ദനയുടെ മരണസമയത്ത് വലിയ തോതിൽ തന്നെ രംഗത്ത് വന്ന ഒരു വ്യക്തി കൂടിയായിരുന്നു ഡോക്ടർ റുവൈസ്.

അന്ന് സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും തങ്ങൾ ഉൾപ്പെടുന്ന ഡോക്ടർ സമൂഹം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ തുറന്നു പറഞ്ഞ റുവൈസിൽ നിന്നും ഇത്തരം ഒരു സംഭവം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് എല്ലാവരും പറയുന്നത്. ഇതിനോടകം തന്നെ ഈ സംഭവം വൈറലായി മാറുകയും ചെയ്തു. ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടുന്നത് റുവൈസിന്റെ ഈ പഴയ വീഡിയോയാണ്.

അന്ന് ആഞ്ഞടിച്ച അതേ ചെറുപ്പക്കാരൻ ആണ് ജീവന് തുല്യം സ്നേഹിച്ച പെണ്ണിനോട് 150 പവനും, 15 ഏക്കർ സ്ഥലവും, ബി എം ഡബ്ല്യൂ കാറും സ്ത്രീധനം ചോദിച്ചത് എത്ര മനോഹരമായയാണ് ഒരു മനുഷ്യൻ അഭിനയിക്കുന്നത്. പണത്തിനും അസ്ഥിക്കും പിന്നിലെ പെണ്ണിന് സ്ഥാനം ഉള്ളു എന്ന അവസ്ഥ. ഇവനൊക്കെ പ്രണയിച്ചതാണെന്ന് പറയാൻ വരെ അറപ്പാണ് തോന്നുന്നത്. പണം തട്ടാൻ പ്രണയം നടിച്ചു എന്ന് വേണം മാനിക്കാൻ.

കാലം ഇത്ര പുരോഗമിച്ചെന്നും വിപ്ലവം വിളമ്പുന്ന ഒരു സമൂഹത്തിനു മുന്നിൽ ഇന്നും ആളുകൾ വിളിച്ചു പറയുകയാണ് സ്ത്രീധനം ഒക്കെ ചോദിച്ചു വാങ്ങണം അല്ലെങ്കിൽ പിന്നെ ഒന്നും കിട്ടില്ല എന്നൊക്കെ.

സ്ത്രീധനം എന്ന വാക്ക് ഉച്ചരിക്കുന്നവരുടെ മുന്നിൽ തലവെച്ചു കൊടുക്കില്ല എന്ന ഉറച്ച നിലപാട് എടുക്കാൻ ഇനിയെങ്കിലും പെൺകുട്ടികൾ തയാറാകണം. ഇനി അത് എത്ര ദിവ്യ പ്രണയം ആയിക്കോട്ടെ, അവർ നിങ്ങളെ അല്ല സ്നേഹിക്കുന്നത് എന്ന് ആ ഒരു ചോദ്യത്തിൽ നിന്ന് തന്നെ മനസ്സിലാക്കി എടുക്കാൻ സാധിക്കും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply