സിനിമ കഴിഞ്ഞു ഇറങ്ങി വരുമ്പോൾ മൈക്ക് പിടിച്ചു നിക്കുന്നവനെ തട്ടി മാറ്റിയേക്കണം എന്ന് റോഷൻ ! സിനിമ എന്തെന്ന് അറിയാത്തവനെ തീയേറ്ററിൽ കയറി റിവ്യൂ ചെയ്യാൻ അനുവദിക്കരുത്

സിനിമയെക്കുറിച്ച് ഒന്നും അറിയാതെ ആദ്യദിവസം തന്നെ മൈക്കുമായിവന്ന് ഇടവേളകളിൽ പ്രേക്ഷകരോട് അഭിപ്രായം ചോദിക്കുന്ന ആളുകളെ തിയേറ്ററുകളിൽ പ്രവേശിപ്പിക്കുന്നത് തടയണം. ഇവർ ഭാവിയിൽ സിനിമാ തീയേറ്ററിനകത്തു കയറി ചിത്രീകരണം നടത്തി സിനിമയെ മറ്റു ദൃശ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക വഴി സിനിമ വ്യവസായത്തെ തന്നെ തകർക്കും. ഇതു ഒരിക്കലും അനുവദിക്കരുത്. പല നിർമ്മാതാക്കളെയും മോശം റിവ്യൂ നൽകും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന ആളുകളും സജീവമാണ്.

എന്നാൽ ഈ കൂട്ടത്തിൽ പെടാതെ സിനിമ കണ്ട് അതിലെ നല്ലതും മോശവുമായ വശങ്ങളെ ചൂണ്ടി കാണിക്കുന്ന നിരൂപകരെ തനിക്ക് അറിയാമെന്നും അവരുടെ അഭിപ്രായങ്ങളെ പോസിറ്റീവ് ആയി എടുക്കുന്നു എന്നും സംവിധായകൻ റോഷൻ ആൻഡ്റൂസ്. പ്രേക്ഷകരാണ് ഒരു സിനിമയുടെ വിധികർത്താക്കൾ അവർ തിയേറ്ററിലേക്ക് വരുവാനും സിനിമ കണ്ട് വിലയിരുത്തുവാനുള്ള സാഹചര്യം ഉണ്ടാക്കണം എന്നും അദ്ദേഹം തീയേറ്റർ ഉടമകളോട് ആവശ്യപ്പെട്ടു.

നല്ല വിമർശനങ്ങൾ ഉണ്ടായാൽ മാത്രമേ മികച്ച സിനിമകൾ ഉണ്ടാകുള്ളൂ എന്നും അദ്ദേഹം അവകാശപ്പെട്ടു. ചില മോശം പടങ്ങൾക്ക് നിർമ്മാതാക്കളിൽ നിന്നും പണം വാങ്ങി മികച്ച റിവ്യൂ ഇടുന്നതും സിനിമ മേഖലയെ തകർക്കുന്നതിന് കാരണമാകുന്നു. സാറ്റർഡേ നൈറ്റ്‌ എന്ന സിനിമയാണ് റോഷൻ ആൻഡ്റൂസ് അവസാനമായി സംവിധാനം ചെയ്‌ത ചിത്രം. നിവിൻ ആണ് സിനിമയിലെ നായകൻ സിനിമ തീയേറ്ററിൽ വേണ്ടത്ര വിജയം കൈവരിച്ചില്ല.

17 വർഷമായി സിനിമ ഫീൽഡിൽ വർക്ക് ചെയ്യുന്ന എനിക്ക് നല്ലതും മോശവുമായ വിമർശനങ്ങളെ മനസ്സിലാക്കാനും അത് ഉൾക്കൊള്ളാനും സാധിക്കുമെന്നും പറഞ്ഞു. ഹിറ്റ്ലർ ബ്രദേഴ്സ് എന്ന മലയാള സിനിമയുടെ സാഹസംവിധായകനായാണ് റോഷൻ ആൻഡ്റൂസ് സിനിമയിലേക്ക് കടന്നുവരുന്നത്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം ഉദയനാണ് താരം ആണ്.യൂട്യൂബ് വരുമാനത്തിന് വേണ്ടി പലരും സിനിമയെ കൊല്ലുന്നു. വരുമാനം ഉണ്ടാക്കുന്നതിനുവേണ്ടി പലരും പലതും എഴുതുന്നു.

ഇതിലൂടെ പല നല്ല സിനിമകളും നശിച്ചു പോകുന്നു. പലരും സിനിമ കാണുവാൻ തിയേറ്ററിൽ പോകുന്നത് സോഷ്യൽ മീഡിയായിൽ വരുന്ന റിവ്യൂ നോക്കിയിട്ടാണ്. പൈസവാങ്ങി നല്ല സിനിമകൾക്ക് മോശം റിവ്യൂ യൂട്യൂബേർസ് ഇടുകയാണെങ്കിൽ സിനിമ കാണുവാൻ തീയേറ്ററിലേക്ക് പ്രേക്ഷകർ ഒരിക്കലും പോകില്ല അതുകാരണം ആ സിനിമ പൊട്ടുകയും ചെയ്യും. മോശം ചിത്രത്തിന് പൈസമേടിച്ചു നല്ല റിവ്യൂ കൊടുക്കുന്നതിലൂടെ പ്രേക്ഷകർ ചതിക്കപ്പെടുകയും ചെയ്യുന്നു.

സിനിമ ജീവിതത്തിൽ വിജയവും തോൽവിയും ഉണ്ടാകും രണ്ടിനേയും ഒരുപോലെ നേരിടണം. എല്ലാം അഭിമുഖീകരിച്ചാൽ മാത്രമേ ജീവിതം മുന്നോട്ടുപോകുള്ളു എന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രം ഉടനെ ആരംഭിക്കും എന്നും തിരക്കഥ എഴുതുന്നത് ബോബി സഞ്ജയ്‌, ഹുസൈൻ ദാലാലും ആണ്. ശക്തമായ ഒരു ചിത്രത്തിലൂടെ താൻ തിരിച്ചുവരും എന്നാണ് റോഷൻ ആൻഡ്‌റൂസ് പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply