98 റൺ എടുത്തു നിന്ന ശ്രീലങ്കൻ ക്യാപ്റ്റനെ മൻകാംദിങ് റണ്ണൗട്ടിലൂടെ ഷമ്മി പുറത്താക്കി ! എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ചെയ്തത് കണ്ടു കയ്യടിച്ചു ക്രിക്കറ്റ് ലോകം

ind vs si

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിൽ 67 റൺസിന്റെ ഉജ്വല ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് എത്തിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 373 റൺസ് ആണ്. 87 പന്തിൽ 113 റൺസ് വിരാട് കോലി നേടിയപ്പോൾ, 83 റൺസുമായി രോഹിത് ശർമയും 70 റൺസ് നേടി ശുഭമാൻ ഗില്ലും മിന്നുന്ന പ്രകടനം തന്നെയായിരുന്നു കാഴ്ചവച്ചത്. മറുപടി ബാറ്റിങ്ങിനായി എത്തിയ ശ്രീലങ്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് നേടാൻ സാധിച്ചുള്ളൂ.

108 റൺസുമായി ലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനക പുറത്താകാതെ നിന്നു. മത്സരത്തിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറിൽ ഷനകയെ പുറത്താക്കാൻ ഉള്ള അവസരം ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. നാലാം പന്തിൽ ഷമി മൻകാംദിങ് റണ്ണൗട്ടിലൂടെ ഷനകയെ പുറത്താക്കി. ഫീൽഡ് അമ്പയർ തീരുമാനം തേർഡ് അമ്പയർക്ക് വിടുകയും ചെയ്തിരുന്നു.

മികച്ച ഫോമിൽ ഉണ്ടായിട്ടും ഹാർദിക്ക് സഞ്ജു സാംസണിനെ ബെഞ്ചിൽ ഇരുത്തിയ കാരണം ഇതായിരുന്നു ! പുറത്ത് വന്നത് ഞെട്ടിക്കുന്ന വസ്തുത

എന്നാൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ അതിൽ ഇടപെട്ട് ഷമിയുടെ അപ്പീൽ പിൻവലിക്കുകയായിരുന്നു. ഷനക 98 റൺസിൽ നിൽക്കുമ്പോൾ ആയിരുന്നു ഷമിയുടെ റണ്ണൗട്ട്. ഇതിനെ കുറിച്ച് യാതൊരു സൂചനയും ഇല്ലായിരുന്നു എന്ന് പിന്നീട് രോഹിത് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഷനകയ്ക്ക് എതിരെയുള്ള അപ്പീൽ പിൻവലിക്കാൻ ഉണ്ടായ കാരണവും രോഹിത് ശർമ്മ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി. അതിഗംഭീരമായിട്ട് ബാറ്റ് ചെയ്ത ഷനകയെ പുറത്താക്കേണ്ടത് അത്തരത്തിലൂടെ അല്ല എന്ന് രോഹിത് ശർമ്മ വ്യക്തമാക്കി.

അത്രയും മനോഹരമായിട്ടാണ് അദ്ദേഹം കളിച്ചത് എന്നും ആ രീതിയിൽ അദ്ദേഹത്തിനെ പുറത്താക്കാൻ ഞങ്ങൾ ചിന്തിച്ചിട്ടു പോലുമില്ല എന്നും രോഹിത് ശർമ്മ കൂട്ടിച്ചേർത്തു. ഷനക 98ൽ നിക്കുമ്പോൾ ആയിരുന്നു ഷമി മങ്കാദ് ചെയ്‌തത്‌. ബൗളിംഗ് സമയത്ത് നോൺ സ്‌ട്രൈക്കറെ പുറത്താക്കുന്ന ബൗളറുടെ നിയമസാധുത പലപ്പോഴും ക്രിക്കറ്റ് രംഗത്ത് വിവാദം തീർത്തിട്ടുണ്ട്. എന്നാൽ രോഹിത് ശർമയുടെ സമയോചിതമായ ഇടപെടലിലൂടെ രംഗം വിവാദം ആകാതെ ശാന്തമായി.

അകെ കയ്യിലുള്ളത് ഒരു അന്താരാഷ്ട്ര ഫിഫ്റ്റി – എന്നിട്ടും ഇപ്രകാരം ക്രിക്കറ്റ്‌ ലോകത്തും സോഷ്യൽ മീഡിയയിലും എല്ലാം ആരാധകർ – അമ്പരന്നു BCCI

98 റൺസിൽ നിൽക്കവേ ആയിരുന്നു ഷനക നോൺ സ്‌ട്രൈക്കർ ഭാഗത്തെ ക്രീസിൽ നിന്ന് പുറത്തു കടന്നത്. ഇത് കണ്ട ഷമി തന്റെ ബൗളിംഗ് ആക്ഷൻ പാതിവഴി നിർത്തി മങ്കാദിംഗ് നടത്തുകയായിരുന്നു. എന്നാൽ യഥാർത്ഥ സ്പോർട്സ്മാൻഷിപ്പിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ സെഞ്ച്വറി നേടാൻ എന്ത് കൊണ്ടും യോഗ്യതയുള്ള ഷനകയ്ക്ക് എതിരുള്ള അപ്പീൽ രോഹിത് ശർമ്മ ഇടപെട്ട് പിൻവലിപ്പിച്ചു. അതിന്റെ കാരണവും രോഹിത് ശർമ്മ പിന്നീട് വെളിപ്പെടുത്തി.

നിരവധി പ്രമുഖർ ആണ് രോഹിത് ശർമയുടെ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയത്. ശ്രീലങ്കൻ മുൻ നായകൻ സനത് ജയസൂര്യ രോഹിത് ശർമയുടെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തി. മത്സരത്തിലെ യഥാർത്ഥ വിജയം റണ്ണൗട്ട് അപ്പീൽ പിൻവലിച്ച രോഹിത് ശർമയുടെ സ്പോർട്സ്മാൻഷിപ്പ് ആണെന്ന് അദ്ദേഹം കുറിച്ചു. നിയമസാധുത ഉണ്ടായിരുന്നിട്ടും അപ്പീലിന് പോകാത്ത ഇന്ത്യൻ നായകനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply