എന്ത് ചെയ്താലും മലയാളികൾ എന്നെ മറക്കില്ല ! അടുത്ത പത്തു വർഷം എന്നെ മറക്കാതിരിക്കാനുള്ളത് ഞാൻ ചെയ്തിട്ടുണ്ടെന്ന് ഡോക്ടർ റോബിൻ

ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ കേരളക്കര ഒന്നാകെ ആരാധകരെ നേടിയെടുത്ത താരമാണ് റോബിൻ രാധാകൃഷ്ണൻ. മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ഇതുവരെ മറ്റാർക്കും ലഭിക്കാത്ത ഫാൻ ബേസ് ആയിരുന്നു റോബിന് ലഭിച്ചത്. ബിഗ് ബോസ് വീട്ടിൽ മത്സരിക്കുന്നതിനിടെ സഹ മത്സരാർത്ഥിയെ ആക്രമിച്ചതിന്റെ പേരിൽ താരത്തെ പുറത്താക്കിയെങ്കിലും വൻ ആരാധക പിന്തുണയായിരുന്നു പുറത്ത് താരത്തിന് ഉണ്ടായിരുന്നത്. എന്നാൽ വൻ വിമർശനങ്ങളും ട്രോളുകളും ഡിഗ്രീഡിങ്ങുകളും താരത്തെ തേടി പല കാരണങ്ങളാലും ഉടലെടുത്തിരുന്നു.

മുൻപ് താരത്തെ പിന്തുണച്ചവർ പോലും പിന്നീട് താരത്തിനെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ ഉയർന്നു വന്നിരിക്കുന്ന എല്ലാ വിമർശനങ്ങൾക്കും പ്രതികരണവുമായി എത്തിയിരിക്കുകയാണ് റോബിൻ. താൻ 10 വർഷത്തോളം ഒന്നും ചെയ്യാതെ ഇരിക്കുകയാണെങ്കിൽ പോലും അധിക മലയാളികളും തന്നെ മറക്കില്ല എന്നായിരുന്നു റോബിന്റെ പ്രസ്താവന. ഒരു ഉദ്ഘാടന ചടങ്ങിന്റെ വേദിയിലായിരുന്നു ഇക്കാര്യങ്ങളെല്ലാം റോബിൻ പറഞ്ഞത്.

താൻ 10 വർഷത്തോളം ഒന്നും ചെയ്യാതെ ഇരിക്കുകയാണെങ്കിൽ പോലും മലയാളികളിൽ അധികം പേരും തന്നെ മറക്കാൻ പോകുന്നില്ല എന്നും അതിനുവേണ്ടിയുള്ള കാര്യങ്ങൾ എല്ലാം യൂട്യൂബിൽ ഉണ്ട് എന്നും റോബിൻ പറഞ്ഞു. 2500 ഓളം വീഡിയോകളാണ് കഴിഞ്ഞ മാസം തന്റെ പേരിൽ മാത്രമായി യൂട്യൂബിൽ ഉള്ളത് എന്നും ഏതെങ്കിലും സിനിമ നടന് ഒറ്റയടിക്ക് ഇത്രയും വീഡിയോസ് ഉണ്ടായിട്ടുണ്ടോ എന്നും താരം പറയുന്നുണ്ട്.

തന്നെ പ്രമോട്ട് ചെയ്യുന്നത് നിങ്ങൾ തന്നെയാണ് എന്നും ആ ഒരു സത്യം നിങ്ങൾ മനസ്സിലാക്കൂ എന്നും താരം പറഞ്ഞു. താൻ ട്രോളുകൾ ഒക്കെ കാണാറുണ്ട് എന്നും ഹാഷ് ടാഗ് റോബിൻ രാധാകൃഷ്ണൻ എന്ന് മാത്രം സെർച്ച് ചെയ്തു നോക്കിയാൽ തന്നെ എത്ര വീഡിയോസ് തന്റെ പേരിൽ ഉണ്ടെന്ന് അറിയാൻ പറ്റും എന്നും റോബിൻ കൂട്ടിച്ചേർത്തു. നമ്മൾ നമ്മളെ പറ്റിയുള്ള വീഡിയോസ് സ്വയം ചെയ്യുന്നതിനേക്കാൾ മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നതിലാണ് കഴിവുള്ളത് എന്നും അത് നിങ്ങൾ മനസ്സിലാക്കണമെന്നും റോബിൻ പറയുന്നുണ്ടായിരുന്നു.

തന്നെ പറ്റിയുള്ള കമന്റുകൾ എന്നാണോ നിങ്ങൾ നിർത്തുന്നത് അന്ന് മാത്രമേ തന്റെ റീച്ച് കുറേയുള്ളൂ എന്നും റോബിൻ പറഞ്ഞു. താൻ സൈലന്റ് ആയി ഇരിക്കുന്നുണ്ട് എങ്കിലും സോഷ്യൽ മീഡിയയിൽ ഉള്ള എല്ലാ കണ്ടന്റുകളും താൻ കാണുന്നുണ്ട് എന്നും കണ്ടന്റ് കൊടുക്കേണ്ട സമയത്ത് താനത് ചെയ്തിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു. തനിക്കെതിരെയുള്ള ഡീഗ്രേഡിങ് നടക്കുന്ന സമയത് പലരും ആരതി പൊടിയോട് ഓടിപ്പോകാൻ പറഞ്ഞിരുന്നു എന്നും ആ വെള്ളം വാങ്ങി വെച്ചേക് എന്നും എല്ലാ പ്രശ്നങ്ങളും തങ്ങൾ നേരിടുമെന്നും താരം കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply