റോബിൻ ബസ്സുടമയായ ഗിരീഷിന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശ്രേഷ്ഠ കർമ്മ പുരസ്കാരം

കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളും സോഷ്യൽ മീഡിയയും ആഘോഷമാക്കിക്കൊണ്ടിരിക്കുന്നത് റോബിൻ ബസ്സും അതിൻ്റെ ഉടമയുമായി ബന്ധപ്പെട്ട വാർത്തകളാണ്. കോയമ്പത്തൂരിലേക്കുള്ള ബസിൻ്റെ യാത്രയിൽ പലയിടങ്ങളിലും പൗര സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ടാണ് റോബിൻ ബസ് യാത്ര തുടരുന്നത്. കേരളം കൊട്ടിഘോഷിക്കപ്പെട്ട അരിക്കൊമ്പൻ എന്ന ആനയ്ക്ക് ശേഷം ആര് എന്ന ചോദ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്.

അരിക്കൊമ്പന് ശേഷം ഇത്രയേറെ വാർത്താ പ്രാധാന്യമുള്ള ഒരു ന്യൂസ് മലയാളത്തിൽ ഉണ്ടായിട്ടില്ല. ഇപ്പോൾ റോബിൻ ബസ്സും അതിൻ്റെ ഉടമയെയും ചൊല്ലിയുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കേന്ദ്ര ഗവൺമെൻ്റ് ഇറക്കിയ ഗതാഗത നിയമത്തിലെ ഏതോ ഒരു ക്ലോസ് വച്ചുകൊണ്ടാണ് റോബിൻ ബസ് ഉടമ കേരളത്തിലെ എംവിഡിയെ വെല്ലുവിളിക്കുന്നതും അതിനെ സപ്പോർട്ട് ചെയ്തു കൊണ്ട് ഒരുപാട് ആൾക്കാർ വരികയും ചെയ്തു.

ഇപ്പോൾ റോബിൻ ഫാൻസ് എന്ന് പറഞ്ഞു തന്നെ ഒരു ഗ്രൂപ്പ് തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ വിദഗ്ദ്ധർ പറയുന്നത് ഒരുപാട് ഫാൻസ് ഉണ്ടായാലോ കയ്യടികൾ നേടിയാലോ നിയമലംഘനം നിയമലംഘനം അല്ലാതെ ആകുന്നില്ലെന്നാണ്. എന്നാൽ മറ്റു ചിലർ പറയുന്നത് ഇത് റോബിൻ ബസ്സിനോടുള്ള അനുകൂല നിലപാടിൽ ഉപരി കേരളത്തിലെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിനോടുള്ള അമർഷവും രോഷവും പ്രകടിപ്പിക്കുന്നതാണെന്ന്.

കേന്ദ്രമോട്ടോർ ഗതാഗത നിയമത്തിൽ കമൻ്റ് ചെയ്ത ഏതോ ഒരു ക്ലോസ് വച്ചുകൊണ്ടാണ് ഇപ്പോൾ റോബിൻ കേരള എം വി ഡിക്കെതിരെ നിയമത്തിന് ഇറങ്ങിയിരിക്കുന്നത് വിദഗ്ധർ പറയുന്നത് കേന്ദ്ര നിയമത്തിൽ എമൻ്റ് ചെയ്തത് പ്രകാരം ആ ഒരു ക്ലോസ് ഇല്ലെന്ന് കരുതി ആ നിയമലംഘനം ചെയ്യാം എന്നല്ലെന്നും പെർമിറ്റ് ഇല്ലാതെയാണ് ഇപ്പോൾ റോബിൻ ബസ് യാത്ര ചെയ്യുന്നത് എന്നുമാണ്. ഇതിനെതിരെ തമിഴ്നാട് സർക്കാരും റോബിൻ ബസ് ഉടമയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ റോബിൻ ബസ് ഉടമ തമിഴ്നാട്ടിൽ പറഞ്ഞ കാര്യമല്ല കേരളത്തിൽ പറഞ്ഞിരിക്കുന്നത്. ഇത് സംശയത്തിനിടവരുത്തുന്നതാണ്. എന്തായാലും കുറച്ച് ഫാൻസുകൾ കൊണ്ട് നിയമലംഘനം ചെയ്യാൻ പറ്റുമോ എന്നാണ് എല്ലാവരും ഒറ്റുനോക്കുന്നത്. വരും ദിവസങ്ങളിൽ ഹൈക്കോടതി ഇതിനെ പരിഗണിക്കുകയും ഇതിൽ കൃത്യമായ നിലപാടെടുക്കുകയും ചെയ്യും എന്ന വിശ്വാസത്തിലാണ് എല്ലാവരും.
ഈ ഒരു പ്രശ്നങ്ങളൊക്കെ നടക്കുന്നതിനിടയിലും റോബിൻ ബസ് ഉടമയായ ഗിരീഷിന് പുരസ്കാരം ലഭിച്ചു എന്നുള്ള വാർത്തയും ചർച്ചയായി കൊണ്ടിരിക്കുകയാണ്.

റോബിൻ ബസ്സുടമയായ ഗിരീഷിന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശ്രേഷ്ഠ കർമ്മ പുരസ്കാരമാണ് ലഭിച്ചിരിക്കുന്നത്. ഈ പുരസ്കാര ലഭിച്ചത് പാലാ മൂന്നാനിയിലുള്ള ഗാന്ധി സ്ക്വയറിൽ വെച്ചാണ്. പ്രശസ്തി പത്രികയും പൊന്നാടയും ഉൾപ്പെട്ടതാണ് ഈ ശ്രേഷ്ഠ കർമ്മ പുരസ്കാരം. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ ആയ എബി ജയ് ജോസ് ആണ് ഈ പുരസ്കാരം ഗിരീഷിന് സമ്മാനിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply