ചില സമയത്ത് കുട്ടികളെ പോലെയാണ് റോബിൻ എന്ന് ആരതി ! റോബിനെ കുറിച്ച് വെളിപ്പെടുത്തൽ

ബിഗ് ബോസ് സീസൺ ഫൈവ് ഇലും റോബിൻ രാധാകൃഷ്ണൻ തന്നെയാണ് സ്റ്റാർ എന്ന് പറയാം. റേറ്റിംഗ് കുറവാണ് എന്നു പറഞ്ഞ് റോബിൻ രാധാകൃഷ്ണനെ ഏഷ്യാനെറ്റ് അണിയറ പ്രവർത്തകർ ബന്ധപ്പെട്ടുവെന്ന് താരം തന്നെ പറഞ്ഞു കഴിഞ്ഞു. എന്നാൽ വീണ്ടും ഷോയിൽ നിന്നും അപമാനിതനായി പുറത്തു വരികയായിരുന്നു റോബിൻ. റോബിനെ കുറിച്ച് ഇപ്പോൾ ഒരു അഭിമുഖത്തിൽ ആരതി പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് . നിങ്ങളുടെ ചെറിയ പരാജയം അവരെ അത്ര സന്തോഷിപ്പിക്കുന്നുവെങ്കിൽ നിങ്ങളുടെ വിജയം അവരെ എത്ര വിഷമിപ്പിക്കും എന്ന് ചിന്തിക്കുക. നിങ്ങളുടെ വിജയത്തിന് മേലുള്ള അവരുടെ വേദന നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുന്നതിനും അപ്പുറത്ത് ആയിരിക്കുമെന്ന് ആരതി കുറിക്കുന്നുണ്ട് .

റോബിൻ ബിഗ് ബോസ് സീസൺ ഫൈവിൽ തകർക്കുമ്പോൾ മാസങ്ങൾക്ക് മുൻപ് അഭിമുഖത്തിൽ ആരതി റോബിനെ കുറിച്ച് പറയുന്ന ചില കാര്യങ്ങൾ കൂടി ശ്രദ്ധ നേടുന്നുണ്ട്. ചില സമയത്ത് കുട്ടികളെ പോലെയാണ് റോബിൻ എന്നാണ് ആരതി പറയുന്നത്. ചേട്ടൻ ഒരു ടോക്സിക് ക്യാരക്ടർ ആണ് എന്ന് തനിക്ക് തോന്നിയിട്ടില്ല എന്നും ആരതി പറയുന്നുണ്ട്. ചെറിയ കുട്ടികളെ പോലെ ആണെന്നാണ് തോന്നിയത്. എൻറെ അത്ര പോലും മെച്ചുവയ്ഡ് അല്ല ചില സമയത്ത് .

വലിയ ഫ്രണ്ട്സ് സർക്കിൾ ഇല്ല ചേട്ടന് . എൻറെ ഫ്രണ്ട്സ് ആണ് ചേട്ടന്റെയും ഫ്രണ്ട്സ് . ചേട്ടന് നല്ല ഹെൽപ്പിംഗ് മെന്റാലിറ്റി ആണ് . സൈലൻറ് ആയി തന്നെ അത് ചെയ്യാറുണ്ട് . എന്നെ ട്രീറ്റ് ചെയ്യുന്നത് പോലെ തന്നെയാണ് എൻറെ ഫ്രണ്ട്സിനെയും ഫാമിലിയെയും ട്രീറ്റ് ചെയ്യുന്നത് . ഞാൻ വയലന്റ് ആയിട്ടുള്ള ആളാണെന്ന് ചേട്ടൻ അറിയില്ല. എൻറെ കംഫോര്ട് സോണിൽ എത്തിക്കഴിഞ്ഞാൽ ഞാൻ കുറച്ച് വയലന്റാണ് അതുകൊണ്ട് ചേട്ടൻ ഞെട്ടാറാണ് പതിവ്. റോബിൻ ആരതിയുടെ ദേഷ്യപ്പെടാറുന്തോ എന്ന ചോദ്യത്തിനും മറുപടി പറയുന്നുണ്ടായിരുന്നു ആരതി. ഞാൻ നന്നായി ദേഷ്യപ്പെട്ടിട്ടുണ്ട് എന്ന് റോബിൻ പറയുന്നു .

ഞാൻ ദേഷ്യപ്പെടുകയും ചിരിക്കുകയും കരയുകയും ഒക്കെ ചെയ്യുന്ന ഒരു വ്യക്തിയാണ്. ബിഗ് ബോസിൽ നിന്നും പുറത്തായി എയർപോർട്ടിൽ വന്നപ്പോൾ എന്നെ കാണാൻ വന്ന ആളുകളുടെ വീഡിയോ കണ്ട് ഇപ്പോഴും ഞാൻ കരയും. ആരെങ്കിലും വന്ന് സ്നേഹത്തോടെ പെരുമാറിയാലും കരയും എന്നെ ഒരു ഭീകരനാക്കി വെച്ചിരിക്കുകയാണ് എല്ലാവരും. ആരതിയുടെ കുട്ടികളി ഞാൻ എൻജോയ് ചെയ്യാറുണ്ട്. അതെനിക്ക് ഇഷ്ടമാണ്. ഈ അടുത്ത് എന്നോട് ഒരു ആഗ്രഹം പറഞ്ഞത് അവളുടെ മടിയിൽ ഞാനൊന്ന് ഇരിക്കണം എന്നാണ്. അത് കേട്ട് ഞാൻ തന്നെ ഞെട്ടി . അവസാനം ഞാനിരുന്നു. പൊടിയുടെ കാലൊടിയുമോ എന്നായിരുന്നു എൻറെ പേടി എന്നും റോബിൻ പറയുന്നുണ്ടായിരുന്നു .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply