ഷക്കീലയ്‌ക്കൊപ്പം കളിച്ചും ചിരിച്ചും റിയാസ് ! ഷക്കീലയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിൽ താരത്തിന് പിന്തുണ

ബിഗ് ബോസ് എന്ന ഒറ്റ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് റിയാസ് സലിം. ബിഗ് ബോസ് മലയാളം സീസൺ ഫോർ ദി ന്യൂ നോർമലിൽ മൂന്നാം സ്ഥാനം നേടിയെങ്കിലും ജന മനസ്സുകളിൽ ബിഗ് ബോസ് വിജയി ആണ് റിയാസ്. വൈൽഡ് കാർഡ് എൻട്രി ആയെത്തി അവസാന മൂന്ന് മത്സരാർഥികളിൽ സ്ഥാനം നേടിയ ആദ്യത്തെ ബിഗ് ബോസ് മലയാളം താരം ആയി മാറി റിയാസ്. രൂക്ഷമായ സൈബർ ആക്രമണം ആയിരുന്നു റിയാസിനെ തേടിയെത്തിയത്.

ആദ്യമൊക്കെ റിയാസിന്റെ സ്വഭാവത്തെയും നിലപാടുകളെയും വിമർശിച്ച പ്രേക്ഷകർ തന്നെ പിന്നീട് റിയാസിന്റെ വാക്കുകൾ കേട്ട് കയ്യടിക്കുന്ന കാഴ്ചയായിരുന്നു ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ നമ്മൾ കണ്ടത്. തന്റെ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുവാനും സമൂഹത്തിലെ പല തെറ്റായ കാഴ്ചപ്പാടുകൾ ചൂണ്ടിക്കാണിച്ച് അതിനെതിരെ ശക്തമായി നിലപാടെടുക്കാനും റിയാസിന് സാധിച്ചു. പ്രണയവും അടിപിടിയും മാത്രം ഉണ്ടായിരുന്ന ബിഗ് ബോസ് ഹൗസിൽ ഒരു പുതിയ രീതി കൊണ്ടുവരാൻ തന്നെ റിയാസിനെ കൊണ്ട് സാധിച്ചു.

പല സാമൂഹിക വിഷയങ്ങളിലും വളരെ വ്യക്തവും ശക്തവും ആയി തന്നെ റിയാസ് സംസാരിച്ചു. മാറുന്ന ലോകത്തിന്റെ ഒരു നേർചിത്രമായിരുന്നു റിയാസ് സലിം. മിനി സ്ക്രീനിൽ ഒരിക്കൽ പോലും ചർച്ച ചെയ്യപ്പെടാത്ത എൽ.ജി.ബി.ടി.ക്യു.ഐ.എ.പ്ലസ് കമ്മ്യൂണിറ്റിയെ കുറിച്ചും ആർത്തവത്തെക്കുറിച്ചും എല്ലാം വളരെ ബോൾഡ് ആയി തന്നെ റിയാസ് ബിഗ് ബോസ് വീട്ടിൽ സംസാരിച്ചു. ബിഗ് ബോസിനകത്ത് ഒരു ഒറ്റയാൾ പട്ടാളം തന്നെ തീർക്കുകയായിരുന്നു റിയാസ്.

ഇപ്പോഴിതാ നടി ഷക്കീലയ്ക്ക് ഒപ്പം ഉള്ള ചിത്രം പങ്കുവെക്കുകയാണ് റിയാസ്. കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് ഹൈലൈറ്റ് മാളിൽ നിന്നും ഷക്കീലയ്ക്ക് മോശമായ ഒരു അനുഭവം ഉണ്ടായത്. സിനിമയുടെ പ്രമോഷന് ഷക്കീല ഉണ്ടെങ്കിൽ കയറ്റാൻ സാധിക്കില്ല എന്ന് അധികൃതർ അറിയിച്ചതായി സംവിധായകൻ ഒമർ ലുലു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു. എന്നാൽ ഷക്കീല ഇല്ലെങ്കിൽ സിനിമയുടെ പ്രമോഷൻ നടക്കില്ലെന്ന് പറഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഷക്കീലയ്ക്ക് ഒപ്പം ഉള്ള റിയാസിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ചിത്രത്തോടൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പ് കൂടി പങ്കുവയ്ക്കുകയാണ് റിയാസ്. ഷക്കീലയെ പോലെ അത്ഭുതകരമായ ഒരു വ്യക്തിയെ കാണാൻ സാധിച്ചതിൽ ആദരണീയനായി എന്ന് റിയാസ് കുറിക്കുന്നു. നിങ്ങൾ ചെയ്യുന്ന ഓരോ പ്രവർത്തികളും മറ്റുള്ളവരിലേക്ക് പകരുന്ന വെളിച്ചവും എല്ലാം അഭിനന്ദനീയമാണ്. സമൂഹത്തിൽ നിലനിൽക്കുന്ന പല വിവേചനങ്ങൾക്കും അസമത്വങ്ങൾക്കും എതിരെ ശക്തമായി പോരാടുന്ന നിങ്ങൾക്കു നന്ദി.

നിങ്ങളോട് ഉള്ള ഞങ്ങളുടെ സ്നേഹം വാക്കുകൾക്ക് അതീതമാണ്. ഇത് കൂടാതെ തന്റെ കുറിപ്പിനോടൊപ്പം കോഴിക്കോട് വെച്ച് ഷക്കീലയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും റിയാ സലിം പങ്കുവെച്ചു. കോഴിക്കോട് ഹൈലൈറ്റ് മാളിൽ ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പങ്കെടുക്കേണ്ടത് ആയിരുന്നു താരം. എന്നാൽ താരം അവിടെ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പരിപാടി ക്യാൻസൽ ചെയ്തു എന്ന് മാൾ അധികൃതർ അറിയിക്കുകയായിരുന്നു.

പ്രമോഷന് ഷക്കീല ഉണ്ടാകരുത് എന്ന കാരണത്താൽ ആയിരുന്നു ഇങ്ങനെയൊരു നടപടി. സിനിമയിൽ ദശാബ്ദങ്ങളുടെ പരിചയസമ്പത്തുള്ള ഷക്കീലയെ പോലുള്ള താരത്തിന് ഇങ്ങനെ ഒരു അനുഭവം നേരിടേണ്ടിവന്നത് ഹൃദയഭേദകമാണെന്ന് റിയാസ് പങ്കുവെച്ചു. ഷക്കീലയുടെ സിനിമകളും പാട്ടുകളും ചിത്രങ്ങളും എല്ലാം എല്ലാവരും ലൈക്കും ഷെയറും കമന്റ് ചെയ്യുമ്പോൾ യഥാർത്ഥത്തിൽ പിന്തുണ നൽകേണ്ട അവസരങ്ങളിൽ നമ്മൾ അതിന് നേരെ കണ്ണടയ്ക്കുന്നു എന്നായിരുന്നു റിയാസ് പങ്കുവെച്ചത്. നിരവധി ആളുകളാണ് റിയാസിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply