ലാലേട്ടനും മമ്മുക്കയും മെയ്ക്കപ്പ് ഇട്ടാൽ അടിപൊളി, പാവം റിയാസ് സലിം ഇട്ടാൽ ഗേ ! പൊട്ടിത്തെറിച്ച് റിയാസ് സലിം

ബിഗ് ബോസ് സീസൺ നാലിൽ ഏറ്റവും മികച്ച കളിക്കാരൻ ആരായിരുന്നു എന്ന് ചോദിച്ചാൽ അതിനു ആരാധകർക്ക് ഒരു ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളു അത് റിയാസ് സലിം ആണ്. സോഷ്യൽ മീഡിയയിലെ പ്രധാന ഇൻഫ്ലുൻസർമാരിൽ ഒരാളാണ് അദ്ദേഹം. ആരാധകരെ പോലെ തന്നെ ശക്തമായ ശത്രുക്കളെയും താരം ബിഗ് ബോസിലൂടെ നേടിയെടുത്തിട്ടുണ്ട്. അങ്ങനെ ഇത്തവണയും ബിഗ് ബോസ് സീസൺ ഫൈവിലക്ക് അദ്ദേഹം വൈൽഡ് കാർഡ് എൻട്രി വഴി എത്തുകയുണ്ടായി.

ഇപ്പോൾ താരം ഉയർത്തി കൊണ്ടുവന്നിരിക്കുന്നു പ്രധാന പ്രശ്നം നിലവിലെ സാഹചര്യത്തിൽ വളരെ വലുതാണ് എന്നതിൽ തർക്കമില്ല. മെയ്ക്കപ്പ് ഇടുന്നതിനെതിരെ താൻ കേൾക്കുന്ന വിമര്ശങ്ങള്ക്കെതിരെ പ്രതികരിക്കുകയാണ് റിയാസ് സലിം.

നിങ്ങൾ ചിലപ്പോൾ എന്നെ കാണുന്നത് ഇപ്പോഴായിരിക്കും, എന്നാൽ താൻ പണ്ട് കാലം മുതലേ മെയ്ക്കപ്പ് ഇടാറുണ്ട് എന്ന് താരം വ്യക്തമാക്കുകയാണ്. മെയ്ക്കപ്പ് എന്ന വസ്തു ഉണ്ടാക്കി വെച്ചിരിക്കുന്നത് മനുഷ്യർക്ക് ഇടുവാൻ വേണ്ടിയാണ് എന്നാണ് റിയാസിന്റെ വാദം.

മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മുക്കയും ലാലേട്ടനുമെല്ലാം മെയ്ക്കപ്പ് ഇട്ടാൽ അടിപൊളി ആണെന്ന് പറയുന്നവരാണ് താൻ മെയ്ക്കപ്പ് ഇട്ടു വരുമ്പോൾ അവൻ ഗേ ആണെന്നും പെണ്ണൻ ആണെന്നും എല്ലാം വിളിച്ചു പറഞ്ഞു വരുന്നതെന്നാണ് റിയാസ് സലിം പറയുന്നത്.

ഒരാളെ പെണ്ണായി കാണുകയോ ഗേ ആയി കാണുകയോ അവരെ അങ്ങനെ വിളിക്കുന്നത് കാണുമ്പോഴോ തനിക്ക് മോശമായി തോന്നാറില്ല, കാരണം ഞാൻ അവരെ ഒന്നും രണ്ടാം തരക്കാരായി കണ്ടിട്ടില്ല. വിമർശിക്കുന്നവർ അത് തുടർന്നോട്ടെ തനിക്ക് അതിൽ ഒന്നും ഒരു വിഷമവും ഇല്ല, കാരണം അതാണല്ലോ അവരുടെ ജോലി എന്നാണ് റിയാസ് പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply