ബിഗ് ബോസ് സീസൺ ഫോർ വിന്നർ ആവാൻ റിയാസിനെക്കാൾ യോഗ്യതയുള്ള മറ്റാരാണ് അവിടെ ഉള്ളത്

പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. നിരവധി ആരാധകരുള്ള ബിഗ് ബോസ് മലയാളം ഇപ്പോൾ അതിന്റെ അവസാന ഘട്ടങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആരാണ് വിജയ കിരീടം ചൂടി ബിഗ്ബോസ് ആവുക എന്നാണ് പ്രേക്ഷകർ ആകാംഷയോടെ ഉറ്റുനോക്കി കൊണ്ടിരിക്കുന്നത്. ശക്തരായ മത്സരാർത്ഥികളാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിനുള്ളിൽ ഉള്ളതു മുഴുവൻ. ഈ സാഹചര്യത്തിൽ ബിഗ്ബോസ് മത്സരാർത്ഥിയായ റിയാസ് സലീമിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

ആരാണ് റിയാസ് സലിം എന്ന് ചോദിച്ചുകൊണ്ടാണ് ഈ കുറിപ്പ് തുടങ്ങുന്നത്. ഷോ കാണാത്ത ആളുകൾ പോലും ഇപ്പോൾ റിയാസ് സലീമിനെ അറിഞ്ഞു തുടങ്ങുന്നു എന്നും ഈ കുറിപ്പിൽ പറയുന്നുണ്ട്. റിയാസിന്റെ വാക്കുകളും സംസാരങ്ങളും നിലപാടുകളും ഒക്കെ ചെറിയ ക്ലിപ്പുകൾ ആയി ഇപ്പോൾ പ്രചരിക്കപ്പെട്ട കൊണ്ടിരിക്കുകയാണ്. മലയാളികളുടെ പുരുഷനെന്ന അളവുകോലുകൾ മാറ്റിനിർത്തി മസ്കുലർ ഭാവങ്ങളോ ശരീരഘടനയെ ഇല്ലാത്ത സ്ത്രൈണ ഭാവങ്ങൾ ഉള്ള ചെറുപ്പം മുതൽ ഇതേ കാരണം അതിന്റെ പേരിൽ ക്രൂരമായി കളിയാക്കുന്ന വ്യക്തിയാണ് റിയാസ്.

വൈൽഡ് കാർഡ് എൻട്രി ആയി പുറത്തു നിന്ന് കളി കണ്ട് വന്നുവെങ്കിലും ഏറ്റവും ടോക്സിക് മനുഷ്യനെതിരെ അയാൾക്ക് ബിഗ്‌ബോസ് ചരിത്രത്തിലെ ഏറ്റവും വലിയ ജനപിന്തുണ പുറത്തുണ്ട് എന്നറിഞ്ഞു കൊണ്ട് തന്നെ അയാൾക്കെതിരെ റിയാസ് ശബ്ദം ഉയർത്തിയിട്ടുണ്ട്. മത്സരാർത്ഥികളെയും പ്രേക്ഷകരെയും ഞെട്ടിച്ചു കൊണ്ടുള്ള റിയാസിന്റെ അറിവുള്ള വാക്കുകളും മൂർച്ചയുള്ള നിലപാടുകളും സമൂഹത്തിനു തന്നെ ഇമ്പാക്ട് ഉണ്ടാക്കി തുടങ്ങിയിരിക്കുകയാണ്. അതുതന്നെയാണ് ഈ ഷോയിലേക്ക് വരുന്നതുകൊണ്ട് താൻ ഉദ്ദേശിക്കുന്നത് എന്ന് റിയാസ് പലതവണ പറയുകയും ചെയ്തിട്ടുണ്ട്.

ആർത്തവം ഫെമിനിസം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് റിയാസ് പറയുന്ന ചില വാക്കുകളും ഒക്കെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. മനസ്സിൽ നന്മയുള്ള ഒരു മനുഷ്യന് റിയാസിനെ വെറുക്കാൻ ആവില്ലെന്നും ബിഗ് ബോസ് സീസൺ ഫോർ മത്സരാർത്ഥി ആവാൻ റിയാസിനെക്കാൾ യോഗ്യതയുള്ള മറ്റാരാണ് അവിടെ ഉള്ളത് എന്നുമാണ് ഈ ഒരു കുറിപ്പിൽ പറയുന്നത്.

ദേവിക എം എ എന്ന പെൺകുട്ടിയാണ് ഈ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പെൺകുട്ടികളുടെ ഭാഗത്തുനിന്ന് തന്നെ ഇത്രത്തോളം സ്വീകാര്യത റിയാസ് സലിമിന് ലഭിക്കുന്നതു കൊണ്ടുതന്നെ ബിഗ് ബോസ് വിന്നർ ആവാനുള്ള റിയാസിന്റെ സാധ്യത വർധിക്കുകയാണ് എന്നാണ് ആളുകൾ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply