അവൾ എപ്പോഴും ഓടിവന്നു കെട്ടിപ്പിടിക്കുമായിരുന്നു; എന്നിട്ടും ഒരുവാക്കുപോലും എന്നോട് പറയാതെ പോയല്ലോ? കൂട്ടുകാരിയുടെ ഓർമ്മകളിൽ കണ്ണീരോടെ റിമി.

subi suresh and rimy tomy friendship

മിമിക്രി വേദിയിലൂടെ കടന്നുവന്നു കൊണ്ട് പിന്നീട് ടെലിവിഷൻ രംഗത്തും സിനിമ രംഗത്തും തൻ്റെതായ കഴിവ തെളിയിച്ച സുബി സുരേഷിൻ്റെ വിയോഗം മലയാളികളെ ആകെ വിഷമത്തിലാഴ്ത്തി ഇരിക്കുകയാണ്. സുബിയും റിമി ടോമിയും തമ്മിൽ ഏറെക്കാലത്തെ അടുപ്പമുണ്ട്. ഇവർ രണ്ടുപേരും ഷോകളിൽ ഒരുമിച്ച് എത്തിക്കൊണ്ട് പ്രേക്ഷകർക്ക് ചിരിയുടെ മാലപടക്കം തന്നെ തീർത്തിരുന്നു.
റിമിയുടെയും സുബിയുടെയും സംസാര രീതി പ്രേക്ഷകർക്ക് വളരെയേറെ ഇഷ്ടമായിരുന്നു.

ഇവരുടെ കുടുംബങ്ങൾ തമ്മിലും നല്ല ബന്ധത്തിലായിരുന്നു. സുബി കുറച്ച് നാൾ മുൻപ് റിമിയുടെ വീട്ടിലെത്തുകയും അവിടെ നിന്നെടുത്ത വീഡിയോകൾ ഒക്കെ സമൂഹമാധ്യമത്തിൽ പങ്കിടുകയും ചെയ്തിരുന്നു. റിമിയുടെ വീട്ടിലെത്തിയ സുബി റിമിയെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയും അതുപോലെ തന്നെ കളിയും ചിരിയും തമാശയും ഒക്കെയായി അവരുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു.

സുബിയുടെ വിയോഗത്തിൽ വിഷമിച്ചിരിക്കുകയാണ് റിമി. സുബിയുടെ ചിരിച്ചുകൊണ്ടുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് റിമി ടോമി എഴുതിയത് പ്രിയ കൂട്ടുകാരി എന്നാണ്. കൂടാതെ റിമി ടോമി സുബി ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല എന്നൊരു കമൻ്റും ഇട്ടിട്ടുണ്ട്. ഇത് ആരാധകരെ വളരെയധികം വിഷമത്തിലാഴ്ത്തിയിരിക്കുകയാണ്. മഴവിൽ മനോരമയിലെ റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ സുബി പലപ്പോഴായി അതിഥിയായി എത്തിയിട്ടുണ്ട്.

പല പരിപാടികളുടെയും വേദികളിൽ ഇവർ തമ്മിലുള്ള സംഭാഷണങ്ങൾ ആരാധകരെയൊക്കെ ചിരിപ്പിക്കാറുണ്ട്. ഇനി പരിപാടികളിൽ വേദി പങ്കിടാൻ സുബി റിമിക്കൊപ്പം ഉണ്ടാകില്ലെന്ന യാഥാർത്ഥ്യം ഇപ്പോഴും ഉൾക്കൊള്ളാൻ പ്രേക്ഷകർക്ക് സാധിക്കുന്നില്ല. രോഗത്തെ തുടർന്ന് ചികിത്സയിൽ ആശുപത്രിയിലായിരുന്നു സുബി. എറണാകുളത്തെ രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു വിടവാങ്ങിയത്.

തൻ്റെതായ കഴിവുകൊണ്ട് മാത്രം വളർന്നുവന്ന നടിയാണ് സുബി. കൊച്ചിൻ കലാഭവനിലൂടെയാണ് നടി കടന്നുവന്നത്. സുബി മിമിക്രിയിലും അതേപോലെ തന്നെ നൃത്തത്തിലും ഒക്കെ തന്നെ തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 20ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും സുബി അഭിനയിച്ചിട്ടുണ്ട്. സുബിയുടെ മൃതദേഹം ചേരുന്നല്ലൂർ ശ്മശാനത്തിലാണ് അടക്കുന്നത്. സുബിയുടെ വിയോഗം വളരെ പെട്ടെന്നുള്ളതായിരുന്നു.

ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. സുബി തന്റെ അസുഖം ആരോടും പറയാറുമില്ല. പ്രോഗ്രാമിന് വേണ്ടി ഓടിനടന്ന് സ്വന്തം ശരീരം പോലും നോക്കാൻ മറന്നു പോയിരുന്നു സുബി. സമയത്ത് ആഹാരം പോലും കഴിക്കാതെ തൻ്റെ ജോലിയിലുള്ള ആത്മാർഥത കാണിച്ച നാടിയായിരുന്നു സുബി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply