രണ്ടാമത് വിവാഹം കഴിക്കാൻ ഒരുങ്ങി പ്രിയ ഗായിക റിമി ടോമി – നടൻ ആണ് വരൻ ! തുറന്ന് പറഞ്ഞു താരം

മലയാള സിനിമ ലോകത്തെ കോരിത്തരിപ്പിച്ച യുവ ഗായികയാണ് റിമി ടോമി. മീശ മാധവൻ എന്ന ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ ചിങ്ങമാസം വന്നുചേർന്നാൽ എന്നു തുടങ്ങുന്ന ഹിറ്റ്‌ ഗാനവു മായാണ് പിന്നണി ഗാന രംഗത്തേക്ക് റിമി കടന്നുവന്നത്. ടിവി ചാനലുകളിൽ പല പ്രോഗ്രാമുകളുടെയും അവതാരികയായും റിമി തിളങ്ങിയിട്ടുണ്ട്. തൻ്റേതായ അവതാര ശൈലിയിലൂടെ പ്രേക്ഷകരുടെ മനം കവരാൻ റിമിക്ക് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ സജീവമാണ് റിമി. സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. അതിലൂടെ എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ റിമിടോമിക്ക് ആരാധകർ ഏറെയാണ്. പാട്ട് മാത്രമല്ല അഭിനയം കൂടി തനിക്ക് വഴങ്ങുമെന്ന് റിമിക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൊച്ചുകുട്ടികൾ മുതൽ പ്രായമുള്ളവർക്കും റിമിയെ ഒരുപാട് ഇഷ്ടമാണ്.തമാശയും കളിയും ചിരിയുമൊക്കെ ആയാണ് റിമി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. സ്റ്റേജിൽ ഡാൻസ് കളിച്ചുകൊണ്ട് കാണികളുടെ മുന്നിലേക്ക് ഓടിയെത്തുന്ന റിമിയെ അനുകരിച്ചുകൊണ്ട് പല റിയാലിറ്റി ഷോകളും ഇപ്പോൾ മുന്നോട്ടു പോകുന്നുണ്ട്. ശരീരവണ്ണം കൂടുതൽ ഉണ്ടായിരുന്ന റിമി ടോമി വെയിറ്റ് ലോസ് ജേർണിയിലൂടെ ഭാരം കുറച്ചുകൊണ്ട് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.

ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുവാൻ വേണ്ടി റിമി ചെയ്യുന്ന പലകാര്യങ്ങളും ആരാധകരെ ഞെട്ടിക്കുന്നുണ്ട്. ഭാരം കുറയ്ക്കാൻ വേണ്ടി മാത്രമല്ല ഒരു ദിനചര്യയുടെ ഭാഗമായിട്ടാണ് ജിമ്മിൽ പോകുന്നത് എന്നാണ് റിമി പറയുന്നത്.വ്യായാമത്തിലൂടെ ശരീരഭാരം കുറയുക മാത്രമല്ല മാനസികവും ശാരീരികവുമായ പല ഗുണങ്ങളും ഉണ്ടാവുന്നുണ്ട്. അതുകൊണ്ടുതന്നെ വ്യായാമം ജീവിതത്തിൻ്റെ ഒരു ഭാഗമായി മാറ്റിയിരിക്കുകയാണ് റിമി. സ്റ്റേജ് ഷോകളിൽ പാട്ടുപാടി ഡാൻസ് കളിക്കുന്ന റിമി ആരാധകർക്ക് ഒരു ഹരം തന്നെയാണ്.

റിമിയെ കുറിച്ച് പല റൂമറുകളും പ്രചരിക്കാറുണ്ട്. അക്കൂട്ടത്തിൽ റിമിയുടെ വിവാഹമോചനത്തെക്കുറിച്ചും രണ്ടാം വിവാഹത്തെക്കുറിച്ചുമൊക്കെ പല വാർത്തകളും വന്നിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് റിമി രണ്ടാമത് വിവാഹം ചെയ്യുവാൻ പോകുന്നത് പ്രമുഖ സിനിമ നടനെ ആണെന്നതാണ്. റിമി തന്നെ ഈ വാർത്തയുമായി ബന്ധപ്പെട്ടുകൊണ്ട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

താൻ രണ്ടാമതും വിവാഹിതയാകുവാൻ പോകുന്നതെന്നും സിനിമ നടനാണ് വരനെന്നും ഒക്കെയുള്ള പല വാർത്തകളും പ്രചരിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട കൊണ്ട് വന്ന വാർത്ത സത്യമാണോ എന്നറിയുവാൻ പലരും തന്നെ വിളിച്ചിട്ടുമുണ്ട്. റിമി പറഞ്ഞത് ഈ വാർത്തയിൽ ഒന്നും യാതൊരു സത്യവും ഇല്ല എന്നാണ്. എൻ്റെ വിവാഹക്കാര്യം ഞാൻ അറിയുന്നത് ഇത്തരം വാർത്തയിലൂടെയാണ്. ഇതുവരെ വിവാഹത്തെക്കുറിച്ച് താൻ ചിന്തിച്ചിട്ടില്ല എന്നും അഥവാ അങ്ങനെയൊന്നു സംഭവിക്കുകയാണെങ്കിൽ നിങ്ങളെയൊക്കെ അറിയിക്കുമെന്നും അതുവരെ ജീവിച്ചു പൊയ്‌ക്കോട്ടെ എന്നുമാണ് റിമി പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply