മമ്മുക്കയുടെ എവർഗ്രീൻ ആയ വാത്സല്യത്തിലെ കഥാപാത്രത്തെ വില്ലനാക്കി റിമ കല്ലിങ്കൽ ! ശരിയായ ഫെമിനിച്ചി എന്ന് രൂക്ഷ വിമർശനം

mammotty and rima kallingal

കുടുംബത്തിനുവേണ്ടി സ്വന്തം ജീവിതം ഒഴിഞ്ഞുവെച്ച വല്യേട്ടനായി മമ്മൂട്ടി എത്തിയ തീക്ഷണ കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ മലയാള ചിത്രമാണ് വാത്സല്യം. എന്നും മലയാളികളുടെ പ്രിയപ്പെട്ട ചിത്രമാണ് ഇത്. മേലേടത്ത് രാഘവൻ നായർ എന്ന കർഷകനും കുടുംബസ്നേഹിയുമായ കഥാപാത്രത്തെ ഇന്നും ഒരു വിങ്ങലോടെ മാത്രമേ മലയാളികൾക്ക് ഓർത്തെടുക്കാൻ കഴിയുകയുള്ളൂ. ഈ ചിത്രം ലോഹിതദാസിന്റെ തിരക്കഥയിൽ സംവിധാനം ചെയ്തിരിക്കുന്നത് കൊച്ചിൻ ഹനീഫയാണ് എന്ന് സത്യം അധികമാർക്കും അറിയില്ലായിരുന്നു.

ഇപ്പോഴിതാ ചിത്രം ഇറങ്ങി ഇത്രയും വർഷങ്ങൾക്ക് ശേഷമാണ് ചിത്രത്തിന്റെ പ്രമേയം മറ്റൊരു രീതിയിലുള്ള നിരൂപണത്തിന് ഇരയായിരിക്കുന്നത്. മേലേടത്ത് രാഘവൻ നായർ എന്ന കുടുംബസ്നേഹിയായ, തന്റെ ജീവിതവും സമയവും കുടുംബത്തിനുവേണ്ടി മാത്രം ത്യജിക്കുന്ന, ഒരു അച്ഛന്റെ സ്ഥാനത്തുനിന്ന് കടമകൾ ചെയ്യുന്ന, സ്നേഹനിധിയായ വലിയേട്ടൻ ആയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സഹോദരനായ സിദ്ധിക് ചെയ്യുന്ന കഥാപാത്രത്തിന്റെ ഭാര്യ റോളിൽ എത്തിയത് ഇളവരശി എന്ന നടിയാണ്.

ചിത്രത്തിലെ വില്ലത്തിയായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് ഇളവരശിയുടെ കഥാപാത്രത്തെയാണ്. കുടുംബത്തിന്റെ അച്ചടക്കവും സമാധാനവും തകർക്കുന്നതും കുടുംബാംഗങ്ങളെ തമ്മിൽ പിരിക്കുന്നതും ഈ കഥാപാത്രമാണ്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ആണെങ്കിൽ നായികസ്ഥാനത്ത് എത്തുമെന്നാണ് പുതിയകാലത്തെ നിരൂപണങ്ങൾ ചിത്രത്തിലെ ഈ കഥാപാത്രത്തെക്കുറിച്ച് പറയുന്നത്. കുടുംബത്തിലെ ഏകാധിപത്യത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന ധീരയായ വനിതയാണ് ശോഭ എന്ന കഥാപാത്രം എന്നാണ് നിരൂപകരിൽ പലരും പറയുന്നത്.

മമ്മൂട്ടിയുടെ കഥാപാത്രമായ രാഘവൻ നായർ പലപ്പോഴും ഒരു ഏകാധിപതിയുടെ രീതിയിലാണ് പെരുമാറുന്നത് എന്നും തന്റെ ഇഷ്ടാനിഷ്ടങ്ങൾ അടിച്ചേൽപ്പിക്കാനുള്ള പാവകളായാണ് കുടുംബാംഗങ്ങളെ അദ്ദേഹം കാണുന്നത് എന്നും മറ്റുള്ളവർ തന്റെ ഏകാധിപത്യം മനസ്സിലാകാതിരിക്കാൻ താൻ ചെയ്ത ത്യാഗവും സ്നേഹവും എപ്പോഴും എടുത്തു പറഞ്ഞു നടക്കുന്ന ഒരാളായി ആണ് പുതുതലമുറയുടെ നിരൂപണങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

വൃത്തിയില്ലാതെ ഭക്ഷണമേശയിലേക്ക് രാഘവൻ നായർ എത്തുമ്പോൾ വിയർപ്പിന്റെ രൂക്ഷഗന്ധം സഹിക്കാൻ വയ്യാതെ ഓക്കാനം വരികയും ഛർദ്ദിക്കുകയും ചെയ്യുന്ന ശോഭ എന്ന കഥാപാത്രം അത് വെട്ടി തുറന്നു പറയുമ്പോൾ എല്ലാവരും ചേർന്ന് അവരെ ക്രൂശിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ നിരവധി സന്ദർഭങ്ങളാണ് ചിത്രത്തിലുള്ളതായി നിരൂപകർ ചൂണ്ടിക്കാണിക്കുന്നത്. അതിനിടയായിരുന്നു ഇത്തരത്തിലുള്ള നിരൂപണങ്ങൾ ശരിയാണ് എന്ന് സ്ഥാപിക്കുന്ന തരത്തിൽ ഒരു ട്രോൾ പങ്കുവെച്ചുകൊണ്ട് മലയാള നടിയും പ്രശസ്ത ആക്ടിവിസ്റ്റും ആയ റിമാ കല്ലിങ്കൽ രംഗത്തെത്തിയത്.

1993ല്‍ മമ്മൂട്ടി ആ ചിത്രത്തിലെ നായകനായിരുന്നു എങ്കിൽ ഇന്ന് അദ്ദേഹം ആ ചിത്രത്തിലെ വില്ലൻ ആകുമായിരുന്നു എന്ന രീതിയിൽ പറയുന്ന ഒരു ട്രോൾ ആണ് റിമ പങ്കുവെച്ചത്. ‘കാലം മാറിക്കൊണ്ടിരിക്കുന്നു’ എന്ന അടിക്കുറിപ്പോടു കൂടെയാണ് റിമ ട്രോൾ പങ്കുവെച്ചിരിക്കുന്നത്. താരത്തെ അനുകൂലിച്ചുകൊണ്ടും എതിർത്തുകൊണ്ടും നിരവധി കമന്റുകളും പോസ്റ്റിനു താഴെ വന്നിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply