കണ്ണൂർ സ്‌ക്വാഡ് തെളിയിച്ച യഥാർത്ഥ അബ്ദുൽ സലാം ഹാജിയുടെ കൊലപാതകത്തിന്റെ കഥ ഇങ്ങനെ ! അന്ന് സംഭവിച്ചത് ഇതാണ്

2013 ൽ ഗൾഫിൽ വ്യവസായിയായിരുന്ന കാസർഗോഡിലെ തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ സലാംഹാജി എന്ന റമദാൻ 26ന് രാത്രിയിൽ മരണപ്പെട്ടു എന്ന വാർത്ത വളരെ ഞെട്ടലോടുകൂടിയായിരുന്നു കേരളവും കാസർഗോഡ് ജനതയും കേട്ടത്. അകന്ന ബന്ധുവായ ഒരാൾ തയ്യാറാക്കിയ മാസ്റ്റർ പ്ലാനോടുകൂടിയായിരുന്നു അബ്ദുൽ സലാം ഹാജി കൊലചെയ്യപ്പെട്ടത്. ഭാര്യയുടെയും മക്കളുടെയും വായിൽ തുണി തിരുകി പ്ലാസ്റ്റർ ഒട്ടിച്ചതിനുശേഷം മുറിയിൽ അടച്ചുപൂട്ടിയായിരുന്നു അബ്ദുൽ സലാം ഹാജിയുടെ കഴുത്തിൽ കയറിട്ടതിനുശേഷം കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണത്തിനും പണത്തിനും ആവശ്യപ്പെട്ടത്.

എന്നാൽ അതിന് വഴങ്ങാതിരുന്നപ്പോഴായിരുന്നു കഴുത്തു മുറുക്കി അദ്ദേഹത്തെ കൊലപ്പെടുത്തിയതിന് ശേഷം വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും യുഎഇ ദിർഹവും കൈക്കലാക്കി അക്രമണകാരികൾ രക്ഷപ്പെടുകയായിരുന്നു. ഹാജിയുടെ കയ്യിൽ ധാരാളം പണം ഉണ്ടാകും എന്ന ഉറപ്പോടുകൂടിയായിരുന്നു അക്രമകാരികൾ ഇതിന് പുറപ്പെട്ടത്. അബ്ദുൽസലാം ഹാജിയുടെ മരണം കേരളമൊട്ടാകെ മറന്നതായിരുന്നു. എന്നാൽ ഇന്ന് വീണ്ടും കണ്ണൂർ സ്‌ക്വാഡ് എന്ന മലയാള സിനിമയിലൂടെ ഓർത്തെടുക്കുകയാണ്.

അതിനിഷ്ടൂരമായ ആ കൊലപാതകത്തിൻ്റെ ചുരുളഴിക്കാൻ വേണ്ടി ഒരുപറ്റം മിടുക്കരായ കണ്ണൂരിലെ പോലീസുകാരുടെ യാത്രയാണ് സോഷ്യൽ മീഡിയയിൽ വളരെ പ്രസക്തമായത്. എന്നാൽ ഇന്ന് അത് സിനിമയായപ്പോൾ സിനിമ പ്രേമികൾ വളരെ ആവേശത്തോടു കൂടിയാണ് ഈ സിനിമയെ വരവേറ്റത്. അതിൻ്റെ വിജയം സൂചിപ്പിക്കുന്നതും അബ്ദുൽസലാം ഹാജിയുടെ കൊലപാതകം കേരളത്തിലുണ്ടാക്കിയ ഒരു ഇമ്പാക്ട് ആണ്.

പോലീസുകാരുടെ യഥാർത്ഥ ജീവിതത്തെ കാണിച്ചുകൊണ്ടുള്ള സിനിമകൾ വളരെ ചുരുക്കമാണ്. പോലീസുകാരുടെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത സിനിമയാണ് കണ്ണൂർ സ്ക്വാഡ്. ഈ സിനിമയിലൂടെ നമുക്ക് കാണുവാൻ സാധിക്കുന്നത് സ്വന്തം ജീവിതവും അതുപോലെ തന്നെ നേരവും കാലവും ഒന്നും നോക്കാതെ തന്നെ ജോലി ചെയ്യുന്ന പോലീസുകാർക്ക് നൽകുന്ന ഒരു ബഹുമതി കൂടിയാണ്.

കണ്ണൂർ സ്ക്വാഡ് എന്ന സിനിമയിൽ മമ്മൂട്ടി ജോലിയോട് 100% ആത്മാർത്ഥത പുലർത്തുന്ന ജോർജ് മാർട്ടിൻ എന്ന പോലീസുകാരനാണ് . കേസിന്വേഷണത്തിന് വേണ്ടി ജോർജ് മാർട്ടിനൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരും മികച്ച റോളുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. അവരെ കൂടാതെ കിഷോർ കുമാറും വിജയരാഘവൻ എന്നിവരുടെയും പോലീസ് വേഷവും മികച്ചത് തന്നെയാണ്. ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ മനോജ് കെ യു, അർജുൻ രാധാകൃഷ്ണൻ, ദീപക് പരമ്പോൽ, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങിയവരാണ്.

കണ്ണൂരിലെ മുൻ എസ് പി എസ് ശ്രീജിത്ത് രൂപീകരിച്ചിരുന്ന കണ്ണൂർ സ്‌ക്വാഡിൻ്റെ ഭാഗമായ ഒരുപറ്റം പോലീസുകാരുടെ 16 ദിവസം കൊണ്ടുള്ള കേസന്വേഷണ പ്രവർത്തിയിൽ നിന്നുമുള്ള പ്രചോദനം കാരണമാണ് ഈ ഒരു സിനിമ നിർമ്മിച്ചത്. നാല് പോലീസ് ഓഫീസർമാരെ കേന്ദ്രീകരിച്ചാണ് ഈ സിനിമ മുന്നോട്ടുപോകുന്നത്‌. മമ്മൂട്ടി ഇതുവരെ ചെയ്ത പോലീസ് വേഷങ്ങളിൽ പേര് നേടാൻ ഈ സിനിമയിലെ ജോർജ് മാർട്ടിനും സാധിച്ചിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply