സുശാന്ത് സിംങിന്റെ മരണം കൊലപാതകമാണെന്ന വെളിപ്പെടുത്തൽ!! ഞെട്ടിത്തരിച്ചുകൊണ്ട് ബോളിവുഡ് ആരാധകർ.

ബോളിവുഡ് ആക്ടറായിരുന്ന സുശാന്ത് സിംഗ് മരണവാർത്ത ആരാധകർ വളരെ ഞെട്ടലോടെ ആയിരുന്നു കേട്ടത്. 2020 ജൂൺ 14 ആണ് സുശാന്ത് സിംഗ് രജപുത്തിനെ അദ്ദേഹത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ ഒരു ചർച്ച ഉയർന്നു വരികയാണ് ഇപ്പോൾ. പോസ്റ്റുമോർട്ടം നടത്തിയ ഹോസ്പിറ്റലിലെ ഒരു ജീവനക്കാരൻ അദ്ദേഹത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തുകയുണ്ടായി.

പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയ കൂപ്പർ ഹോസ്പിറ്റലിലെ മോർച്ചറി സ്റ്റാഫ് ആയ രൂപ് കുമാര്‍ ഷാ ഒരു അഭിമുഖത്തിലാണ് ഈ ഞെട്ടിക്കുന്ന രഹസ്യം പുറത്തുവിട്ടത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുവന്ന ദിവസം തന്നെ അഞ്ചു മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ഹോസ്പിറ്റലിൽ കൊണ്ടുവന്നിരുന്നു. അതിൽ ഒരാളുടേത് വിഐപി ബോഡി ആണെന്ന് പറഞ്ഞിരുന്നു. സുശാന്തിൻ്റെ മൃതദേഹം കണ്ടപ്പോൾ തന്നെ സീനിയേഴ്സിനോട് അദ്ദേഹത്തിൻ്റെ മരണം ഒരു ആത്മഹത്യ അല്ല എന്നും കൊലപാതകം ആണെന്നും പറഞ്ഞിരുന്നു.

സീനിയേഴ്സ് അദ്ദേഹത്തിനോട് പറഞ്ഞത് നീ നിൻ്റെ ജോലി മാത്രം ചെയ്താൽ മതിയെന്നാണ്. ഞങ്ങളുടെ ജോലിചെയ്യാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞു. രൂപ് കുമാറിൻ്റെ ജോലി മുറിച്ച ശരീരം തുന്നി ചേർക്കൽ ആയിരുന്നു. അദ്ദേഹം പറഞ്ഞത് പോസ്റ്റുമോർട്ടം ചെയ്യുന്നത് മുഴുവൻ വീഡിയോ എടുക്കണം എന്ന് പറഞ്ഞിരുന്നു. എന്നാൽ സീനിയേഴ്സ് അത് ചെയ്യാതെ ഫോട്ടോകൾ മാത്രം എടുക്കുകയായിരുന്നു. ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞത് എത്രയും വേഗം പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം കൈമാറണം എന്നാണ്.

അതുകൊണ്ട് രാത്രി തന്നെ പോസ്റ്റുമോർട്ടം നടത്തുകയും ചെയ്തു. കുമാർ പറഞ്ഞത് സുശാന്തിൻ്റെ വസ്ത്രങ്ങൾ അഴിച്ചപ്പോൾ തന്നെ അടിയേറ്റ പാടുകളും മുറിവുകളും ഒക്കെ ശരീരത്തിൽ കാണാൻ കഴിഞ്ഞിരുന്നു എന്നാണ്. കയ്യും കാലും ഒക്കെ ഒടിഞ്ഞതുപോലെ തോന്നി എന്നും ആഴത്തിലുള്ള മുറിവുകളുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദ്ദേശങ്ങളെ തുടർന്നാണ് അവർ പോസ്റ്റുമോർട്ടം വീഡിയോ ചെയ്യാതിരുന്നത്.

രണ്ടു വർഷത്തിനുശേഷം രൂപ് കുമാർ വെളിപ്പെടുത്തിയ വാക്കുകൾ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. സുശാന്തിൻ്റെ സഹോദരി പറയുന്നത് താരത്തിൻ്റെ വളർച്ചയിൽ ഉള്ള അസൂയ കൊണ്ടാണ് അവനെ കൊന്നത് എന്നാണ്. എന്നാൽ ആത്മഹത്യയാണെന്ന് വിധിയെഴുതിയത് ആയിരുന്നു സുശാന്തിൻ്റെ മരണമെങ്കിലും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഈ വിഷയത്തിൽ ഇതുവരെ ഒരു ക്ലോഷർ റിപ്പോർട്ടും ഏജൻസി ഫയൽ ചെയ്തിട്ടുമില്ല.

ഈ കേസുമായി ബന്ധപ്പെട്ടുകൊണ്ട് സുശാന്തിൻ്റെ അഭിഭാഷകൻ വികാസ് സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത് അദ്ദേഹത്തിൻ്റെ ബന്ധുക്കളും സഹോദരിമാരും ഈ പ്രശ്നത്തെക്കുറിച്ച് ഒന്നും പറയാത്തതിനാൽ തന്നെ അദ്ദേഹത്തിന് ഒന്നും പ്രതികരിക്കാൻ കഴിഞ്ഞിരുന്നില്ല എന്നുമാണ്. അഭിഭാഷകൻ പറയുന്നത് സുശാന്ത് സിംഗിൻ്റേത് ആത്മഹത്യ അല്ലെന്നും അതൊരു കൊലപാതകം ആണെന്നും ആണ്. സിബിഐക്ക് മാത്രമാണ് ഈ കേസിൻ്റെ ചുരുളഴിക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply