ഭാര്യയുടെ അവിഹിതത്തിൽ മനംനൊന്ത് ജീവനൊടുക്കിയ ബൈജു രാജുവിനെ കുറിച്ച് കുറിപ്പുമായി രശ്മി നായർ ! ഇത്രയ്ക്ക് പക്വത ഉള്ള ആളാണോ രശ്മി നായർ എന്ന് ആരാധകർ

കുറച്ചു ദിവസങ്ങൾക്കു മുൻപേ ആയിരുന്നു ഏവരെയും ഞെട്ടിച്ചു കൊണ്ടുള്ള ബൈജു രാജുവിന്റെ ജീവനൊടുക്കൽ. ഭാര്യയും ഭാര്യയുടെ കുടുംബവും തന്നെ മാനസികമായും സാമ്പത്തികമായും ചതിച്ചു എന്ന ആരോപണവും അതിന് തെളിവ് എന്ന രീതിയിൽ ഒരു വീഡിയോയും പങ്കുവെച്ചു കൊണ്ടായിരുന്നു ന്യൂസിലൻഡ് കാരനായ ബൈജു രാജു എല്ലാം അവസാനിപ്പിച്ചത്. ഭാര്യക്ക് വിവാഹേതര ബന്ധമുണ്ട് എന്ന് കാണിക്കുന്ന തരത്തിലുള്ള ഒരു വീഡിയോയും അതോടൊപ്പം താൻ എല്ലാം അവസാനിക്കാനുള്ള കാരണങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള മറ്റൊരു വീഡിയോയും ബൈജു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

ഏറെ ചർച്ച വിഷയമായിരുന്ന ഒരു സംഭവമായിരുന്നു ഇത്. ഭാര്യക്ക് വിവാഹത്തിന് ശേഷം ഒരു ബന്ധമുണ്ട് എന്ന് തുറന്നു പറയുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് ഫേസ്ബുക്കിലൂടെ ബൈജു അപ്‌ലോഡ് ചെയ്തിരുന്നത്. താൻ ജീവനുതുല്യം സ്നേഹിച്ചിട്ടും ഭാര്യ വഞ്ചിച്ചത് മനസ്സിലാവുകയും ഏത് പ്രതിസന്ധിഘട്ടങ്ങളിലും കൂടെ നിൽക്കും എന്ന് കരുതിയ ഭാര്യയുടെ കുടുംബം സാമ്പത്തികമായി തന്നെ വഞ്ചിച്ചു എന്ന തിരിച്ചറിവ് ഉണ്ടാവുകയും ചെയ്ത ശേഷമാണ് ബൈജു രാജു 2 വീഡിയോകൾ ഫേസ്ബുക്കിലൂടെ അപ്‌ലോഡ് ചെയ്തതിനു ശേഷം ഇങ്ങനെ ചെയ്തത്.

ബൈജുവിന്റെ ഈ പ്രവർത്തി നാടിനെ ഒന്നടങ്കം നടുക്കിയ ഒരു സംഭവമായിരുന്നു. നിരവധി പേരാണ് ബൈജുവിനെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നത്. ചിലർ ഭാര്യയെ സപ്പോർട്ട് ചെയ്ത് പറയുകയുണ്ടായി. ബൈജുവിന്റെ ഭാര്യയ്ക്കെതിരെയുള്ള വിമർശനങ്ങളാണ് അധികവും സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നത്. എന്നാൽ ബൈജു ചെയ്തത് തെറ്റാണെന്ന്, താൻ മരിച്ചാലും തന്റെ ഭാര്യ ഇനി ജീവിക്കാൻ പാടില്ല എന്ന തരത്തിലുള്ള മനോഭാവത്തോടുകൂടിയാണ് ബൈജു ഇത് ചെയ്തത് എന്നും അഭിപ്രായങ്ങൾ വന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തി ഇരിക്കുകയാണ് രശ്മി ആർ നായർ.

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഒരു കുറിപ്പിലൂടെയാണ് താരം അഭിപ്രായങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. വിവാഹേതര ലൈം ഗി ക ബന്ധം കുറ്റം അല്ലാതാക്കി കൊണ്ടുള്ള വിധി പാസാക്കുന്ന സമയം സുപ്രീം കോടതി പറഞ്ഞത് അത് ഡിവോസിനുള്ള കാരണമായി പരിഗണിക്കാം എന്നാണ് രശ്മി നായർ പറഞ്ഞത്. വിവാഹ ജീവിതമാണ് ജീവിതത്തിന്റെ ഏറ്റവും വലിയ ലക്‌ഷ്യം എന്ന് പറഞ്ഞു പഠിപ്പിക്കുന്ന സമൂഹത്തിൽ ചിലർ ഡിവോഴ്സ് എന്ന് കേട്ടാൽ അതിലും ഭേദം മരണമാണ് എന്നൊക്കെ ചിന്തിച്ചു പോകുമെന്നും രശ്മി അഭിപ്രായപ്പെട്ടു.

രണ്ട് വ്യക്തികൾ തമ്മിലുള്ള കുറച്ച് സ്വകാര്യ സംഭാഷണങ്ങളുടെ വീഡിയോ റെക്കോർഡിങ്ങുകൾ കണ്ടതിനു ശേഷം അവളെ കൊല്ലണമെന്നും അവൻ ടോക്സിക് ആണ് എന്നുമൊക്കെ വിധി കൽപ്പിക്കാൻ നിങ്ങൾ ആരാണ് എന്നും രശ്മി ചോദിക്കുന്നു. വരും നാളുകളിൽ നിങ്ങളുടെ മകനോ മകളോ ഇത്തരത്തിൽ തകർന്നു പോകാതിരിക്കണമെങ്കിൽ അവരെ വിവാഹം എന്നത് വലിയ ഒരു കാര്യമല്ല എന്നും ഡിവോഴ്സ് എന്നത് ഒരു കരാർ അവസാനിപ്പിക്കൽ മാത്രമാണ് എന്നും അവിടെ ഒന്നും അവസാനിക്കുന്നില്ല എന്നും പഠിപ്പിച്ചു കൊടുക്കുകയാണ് വേണ്ടത് എന്നും രശ്മി പറയുന്നു. അത്തരത്തിലുള്ള ഒരു ബോധം ബൈജുവിന് ഉണ്ടായിരുന്നെങ്കിൽ അയാൾ ഇന്നും ഈ ലോകത്ത് ഉണ്ടായേനെ എന്നും രശ്മി കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply