സീരിയൽ താരം രഞ്ജുഷയുടെ മരണത്തിനു പിന്നിൽ കാരണം ഇതോ ? ജീവിതം അവസാനിപ്പിക്കുന്നതിന് ഏതാനും മണിക്കൂർ മുന്നേ ഉള്ള രഞ്ജുഷ പറഞ്ഞത് കേട്ടോ

ഈ അടുത്ത കാലഘട്ടത്തിൽ സിനിമ മേഖല നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയായിരുന്നു സിനിമാ സീരിയൽ രംഗത്തുള്ള നടിമാരുടെ ആത്മഹത്യ. ഒരുപാട് സിനിമ നടിമാരും സീരിയൽ നടിമാരും നമുക്ക് അകാലത്തിൽ നഷ്ടമായിട്ടുണ്ട്. അതിൽ കൂടുതലും ആത്മഹത്യാ ആയിരുന്നു. എന്നാൽ കഴിഞ്ഞദിവസം സിനിമ സീരിയൽ നടിയായ രഞ്ജുഷയുടെ മരണം ഞെട്ടലോടെയാണ് കേരളക്കര കേട്ടത്. ഇതിനുമുമ്പ് ഈ അടുത്തകാലത്ത് നടി അപർണ നായരും ഇതുപോലെ ആത്മഹത്യ ചെയ്തിരുന്നു.

അതും വളരെ ഞെട്ടലോടെ ആയിരുന്നു സിനിമ സീരിയൽ ലോകം കണ്ടത്. അതിനുശേഷം രഞ്ജുഷയുടെ മരണം കൂടിയായപ്പോൾ ആ ഷോക്കിൽ നിന്നും ഇതുവരെ മുക്തി നേടാൻ സഹപ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല. ഇന്നലെ രാവിലെ ആയിരുന്നു തിരുവനന്തപുരത്തുള്ള ഫ്ലാറ്റിൽ നടി തൂങ്ങിമരിച്ചത്. നടി മരണത്തിന് ഏതാനും ചില മണിക്കൂർ മുൻപ് ചെയ്ത ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്.

ചില വിശ്വാസങ്ങൾ നേടിയെടുക്കാൻ ഒരുപാട് കാലം കാത്തിരിക്കേണ്ടിവരും. എന്നാൽ അത് നഷ്ടപ്പെടാൻ ഒരു നിമിഷം മതിയാകും എന്നായിരുന്നു. ഒരു പാട് ദുരൂഹതകൾ ബാക്കിവെച്ചുകൊണ്ടാണ് ഈ പോസ്റ്റും അതിനുശേഷം ഉള്ള രഞ്ജുഷയുടെ മരണവും. എന്തിനാണ് രഞ്ജുഷ ആത്മഹത്യ ചെയ്തത് എന്ന ചോദ്യമാണ് ബാക്കി. അതിനുള്ള അന്വേഷണവും ഇപ്പോൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. രഞ്ജുഷയുടെ കുടുംബം ഇതിനെതിരെ പരാതി നൽകിയിട്ടും ഉണ്ട്.

വിശദമായ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. ടെലിവിഷനിൽ ക്രിയേറ്റീവ് ഡയറക്ടർ ആയ മനോജ് ശ്രീകലമാണ് രഞ്ജുഷയുടെ ഭർത്താവ്. ഇരുവരും ലിവിങ് ടുഗതർ റിലേഷൻഷിപ്പിൽ ആയിരുന്നു. മനോജ് ഷൂട്ടിങ്ങിനു പോയ സമയത്ത് ആയിരുന്നു രഞ്ജുഷ ആത്മഹത്യ ചെയ്തത്. രഞ്ജുഷയെ ഫോണിൽ ഒരുപാട് തവണ ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ മനോജ് ഫ്ലാറ്റിൽ വന്നപ്പോൾ ആയിരുന്നു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നിരത്തിരം ഇൻസ്റ്റാഗ്രാമിൽ റീൽസ് പങ്കുവയ്ക്കുന്ന നടിയാണ് രഞ്ജുഷ. ഇന്നലെ വരെ മരണത്തിന് തലേ ദിവസംവരെ റീൽസ് രഞ്ജുഷ പങ്കുവെച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ സജീവമായിരുന്ന രഞ്ജുഷ ഒരുപാട് നർമ്മവും തമാശയും ഉള്ള പോസ്റ്റുകളാണ് പങ്കുവെക്കുന്നതെങ്കിലും ഫേസ്ബുക്കിൽ എന്നും മോട്ടിവേഷനും വിഷാദവും കലർന്ന പോസ്റ്റുകളാണ് പങ്കുവെച്ചിരുന്നത്. മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ ടെലിവിഷൻ പരമ്പരകളാണ് രഞ്ജുഷയെ മലയാളികളുടെ പ്രിയപ്പെട്ട നടിയാക്കി മാറ്റിയത്.

ഇപ്പോൾ കൗമുദി ചാനലിലെ വരൻ ഡോക്ടർ ആണ് എന്ന് ശ്രദ്ധേയമായ ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നടി രഞ്ജുഷ. സീരിയലിന് പുറമേ ഒരുപാട് മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിൻ്റെ അകാലത്തിലുള്ള വിടപറയൻ സഹതാരങ്ങൾക്കും സുഹൃത്തുക്കൾക്കും ഇന്നും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. സന്തോഷവതിയായി കഴിഞ്ഞിരുന്ന താരം എന്തിനാണ് ഇത് ചെയ്തത് എന്ന ആശങ്കയിലാണ് സഹപ്രവർത്തകർ. എന്തായാലും വരും ദിവസങ്ങളിൽ ഇതിൻ്റെ ചുരുളഴിക്കാൻ കഴിയും എന്ന വിശ്വാസത്തിലാണ് പോലീസും അണിയറ പ്രവർത്തകരും മറ്റ് സിനിമ മേഖലയിലും സീരിയലിലും ഉള്ള ആളുകളും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply