മരണ വീട്ടിൽ ചെല്ലുമ്പോൾ ഇങ്ങനുള്ള വസ്ത്രമേ ധരിക്കാവൂ എന്നുണ്ടോ ? കണ്ണീര് പുറത്ത് കാണാതിരിക്കാൻ കൂളിംഗ് ഗ്ലാസ് വെച്ചാൽ എന്താ തെറ്റ് !

Renjini haridas visited Subi

പ്രശസ്ത സിനിമ സീരിയൽ താരമായിരുന്നു സുബി സുരേഷ്. ഏവരെയും ഞെട്ടിച്ചു കൊണ്ട് ഇന്നലെയായിരുന്നു സുബി അന്തരിച്ചത്. താരത്തെ അവസാനമായി കാണാൻ അവതാരികയായ രഞ്ജിനി ഹരിദാസ് എത്തിയിരുന്നു. രഞ്ജിനി തന്റെ അമ്മയോടൊപ്പം ആയിരുന്നു സുബി സുരേഷിനെ അവസാനമായി കാണാൻ എത്തിയത്. അമ്മയെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിക്കുന്ന രഞ്ജിനി ഹരിദാസിനെ വീഡിയോ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു.

വീഡിയോ കണ്ട് രഞ്ജിനി ഹരിദാസ് ധരിച്ച വസ്ത്രത്തെയും കൂളിംഗ് ഗ്ലാസിനെയും ഒക്കെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചത്. അതിൽ ഒരാൾ ചെയ്ത കമന്റ് ഇത്തരത്തിൽ ആയിരുന്നു, ” ഒരു മരണ വീട്ടിൽ നിൽക്കുന്ന നിൽപ്പ്… കൂളിംഗ് ഗ്ലാസ് വെച്ചുകൊണ്ട്.. അങ്ങേയറ്റം മേക്കപ്പും.. ഒരു മരണവീട്ടിൽ എങ്ങനെ പോകണം എന്ന് പോലും അറിഞ്ഞുകൂടാത്തവൾ.. ഏത് ലോകത്തുള്ളവളാണ് ഇവൾ… “.

എന്നാൽ ഇത്തരത്തിൽ കമന്റ് ചെയ്ത ആൾക്ക് മറുപടിയുമായി മറ്റൊരാൾ എത്തിയിരുന്നു. “മരണവീട്ടിൽ ഡ്രസ്സ് കോഡ് നിലവിൽ ഉണ്ടോ..? കൂളിംഗ് ഗ്ലാസ് വെച്ചത് അവരുടെ ഇഷ്ടം..”. ഇതായിരുന്നു മറുപടി കമന്റ്. ഒരാൾക്ക് അവർ കരയുന്നത് പുറത്തു കാണിക്കാൻ താല്പര്യമില്ലെങ്കിൽ മറ്റുള്ളവർ എന്തിന് അതിൽ ഇടപെടണമെന്നും ഈ കമന്റ്സ് കണ്ടിട്ട് അത്ഭുതമൊന്നും തോന്നുന്നില്ല എന്നും മറുപടി കമന്റ് വന്നു. സുബി സുരേഷ് മരിക്കുന്നതിന് മുൻപ് വരെ അവരുടെ വീഡിയോകൾക്ക് താഴെയും ഇത്തരത്തിലുള്ള കമന്റുകൾ തന്നെയായിരുന്നു ഉണ്ടായിരുന്നത് എന്നും ഈ വ്യക്തി കൂട്ടിച്ചേർത്തു.

ആരെങ്കിലുമൊക്കെ മരിക്കണം നമ്മൾ അവരെ കുറിച്ച് നല്ല പറയണമെങ്കിൽ എന്നും കുറച്ച് സ്മാർട്ട് ആയി സ്വന്തം കാലിൽ നിൽക്കുന്നവരെ നമുക്ക് അത്ര താൽപര്യമില്ല എന്നും സ്റ്റേജിൽ കയറി പെർഫോമൻസ് ചെയ്യുന്നവരോട് പ്രത്യേകിച്ച്, റിമി ടോമി ഒക്കെ ആ കൂട്ടത്തിൽ പെടും എന്നും ഇയാൾ പറയുന്നു. ഇവരോടൊക്കെ നമുക്ക് ദേഷ്യം തോന്നാൻ ഒറ്റക്കാരണമേ ഉള്ളൂ അവർ സ്മാർട്ട് ആണ്, സെന്റിമെന്റ്സ് പറഞ്ഞ് വരുന്നില്ല എന്നത് എന്നും മറുപടി മന്റിലൂടെ ഇയാൾ പറഞ്ഞു.

അല്ലാതെ അവരുടെ രാഷ്ട്രീയ നിലപാട് ഒന്നുമല്ലല്ലോ കാരണമെന്നും പൊതുബോധത്തിന് എതിരാണെങ്കിൽ തന്നോട് ക്ഷമിക്കുക എന്നും താൻ ഇവരുടെയൊക്കെ ഫാൻ ആണെന്നും രഞ്ജിനിയെ വിമർശിച്ചവർക്ക് മറു കമന്റിലൂടെ ഈ വ്യക്തി മറുപടി നൽകി. ഇതേ രീതിയിൽ രഞ്ജിനിയെ പിന്തുണച്ചുകൊണ്ട് മറ്റുചിലരും കമന്റുകൾ പറഞ്ഞിരുന്നു. അവരുടെ ദുഃഖം ആരും കാണണ്ട എന്നു കരുതി ഗ്ലാസ് വെച്ചതായിരിക്കും എന്നും എല്ലാവരും കാണുന്ന രീതിയിൽ ദുഃഖം പ്രകടിപ്പിച്ചാലേ ദുഃഖം ദുഃഖം ആവുകയുള്ളൂ എന്നും ചിലർ പറഞ്ഞു.

കുറ്റങ്ങളൊക്കെ കണ്ടുപിടിക്കുന്നവരോട് ഒരു കാര്യം ചോദിക്കട്ടെ എന്നും ഒരു മരണവീട്ടിൽ ഇങ്ങനെയേ പോകാ എന്നൊക്കെ ഉണ്ടോ എന്നും ചിലർ ചോദിക്കുന്നു. അന്യ നാടുകളിൽ എങ്ങനെയാണ് ഓരോരുത്തരും മരണത്തിൽ പങ്കെടുക്കുന്നത് എന്ന് കണ്ടിട്ടുണ്ടോ എന്നും നമ്മുടെ നാട്ടിൽ മാത്രം എന്താ ഇങ്ങനെയെന്നും ഓരോരുത്തർക്കും ഇഷ്ടങ്ങളുണ്ട് എന്നും കമന്റിലൂടെ ചിലർ പറഞ്ഞു. മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി ആരും ഒന്നും ചെയ്യേണ്ട കാര്യമില്ല എന്നും ഒരു മരണ വീട്ടിൽ എല്ലാത്തിനും ഇടയിലൂടെ ഇതൊക്കെ കണ്ടുപിടിക്കാൻ സമയം കണ്ടെത്തുന്നവരെ സമ്മതിക്കണം എന്നും കമന്റുകൾ വന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply