ചുണ്ട് നിറച്ചും ലിപ്സ്റ്റിക്കും തേച്ചു കൂളിംഗ് ഗ്ലാസും വെച്ച് ഇറങ്ങിയിരിക്കുവാൻ ഷോ കാണിക്കാൻ അതും മരണ വീട്ടിൽ – സുബിയുടെ വീട്ടിൽ എത്തിയെ രഞ്ജിനി ഹരിദാസിനെ പരിഹസിച്ചു ആരാധകർ

പ്രശസ്ത സിനിമ സീരിയൽ താരമായിരുന്നു സുബി സുരേഷ്. ഏവരെയും ഞെട്ടിച്ചു കൊണ്ട് ഇന്നലെയായിരുന്നു സുബി അന്തരിച്ചത്. താരത്തെ അവസാനമായി കാണാൻ അവതാരികയായ രഞ്ജിനി ഹരിദാസ് എത്തിയിരുന്നു. രഞ്ജിനി തന്റെ അമ്മയോടൊപ്പം ആയിരുന്നു സുബി സുരേഷിനെ അവസാനമായി കാണാൻ എത്തിയത്. അമ്മയെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിക്കുന്ന രഞ്ജിനി ഹരിദാസിനെ വീഡിയോ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു.

വീഡിയോ കണ്ട് രഞ്ജിനി ഹരിദാസ് ധരിച്ച വസ്ത്രത്തെയും കൂളിംഗ് ഗ്ലാസിനെയും ഒക്കെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചത്. അതിൽ ഒരാൾ ചെയ്ത കമന്റ് ഇത്തരത്തിൽ ആയിരുന്നു, ” ഒരു മരണ വീട്ടിൽ നിൽക്കുന്ന നിൽപ്പ്… കൂളിംഗ് ഗ്ലാസ് വെച്ചുകൊണ്ട്.. അങ്ങേയറ്റം മേക്കപ്പും.. ഒരു മരണവീട്ടിൽ എങ്ങനെ പോകണം എന്ന് പോലും അറിഞ്ഞുകൂടാത്തവൾ.. ഏത് ലോകത്തുള്ളവളാണ് ഇവൾ… “.

എന്നാൽ ഇത്തരത്തിൽ കമന്റ് ചെയ്ത ആൾക്ക് മറുപടിയുമായി മറ്റൊരാൾ എത്തിയിരുന്നു. “മരണവീട്ടിൽ ഡ്രസ്സ് കോഡ് നിലവിൽ ഉണ്ടോ..? കൂളിംഗ് ഗ്ലാസ് വെച്ചത് അവരുടെ ഇഷ്ടം..”. ഇതായിരുന്നു മറുപടി കമന്റ്. ഒരാൾക്ക് അവർ കരയുന്നത് പുറത്തു കാണിക്കാൻ താല്പര്യമില്ലെങ്കിൽ മറ്റുള്ളവർ എന്തിന് അതിൽ ഇടപെടണമെന്നും ഈ കമന്റ്സ് കണ്ടിട്ട് അത്ഭുതമൊന്നും തോന്നുന്നില്ല എന്നും മറുപടി കമന്റ് വന്നു. സുബി സുരേഷ് മരിക്കുന്നതിന് മുൻപ് വരെ അവരുടെ വീഡിയോകൾക്ക് താഴെയും ഇത്തരത്തിലുള്ള കമന്റുകൾ തന്നെയായിരുന്നു ഉണ്ടായിരുന്നത് എന്നും ഈ വ്യക്തി കൂട്ടിച്ചേർത്തു.

ആരെങ്കിലുമൊക്കെ മരിക്കണം നമ്മൾ അവരെ കുറിച്ച് നല്ല പറയണമെങ്കിൽ എന്നും കുറച്ച് സ്മാർട്ട് ആയി സ്വന്തം കാലിൽ നിൽക്കുന്നവരെ നമുക്ക് അത്ര താൽപര്യമില്ല എന്നും സ്റ്റേജിൽ കയറി പെർഫോമൻസ് ചെയ്യുന്നവരോട് പ്രത്യേകിച്ച്, റിമി ടോമി ഒക്കെ ആ കൂട്ടത്തിൽ പെടും എന്നും ഇയാൾ പറയുന്നു. ഇവരോടൊക്കെ നമുക്ക് ദേഷ്യം തോന്നാൻ ഒറ്റക്കാരണമേ ഉള്ളൂ അവർ സ്മാർട്ട് ആണ്, സെന്റിമെന്റ്സ് പറഞ്ഞ് വരുന്നില്ല എന്നത് എന്നും മറുപടി മന്റിലൂടെ ഇയാൾ പറഞ്ഞു.

അല്ലാതെ അവരുടെ രാഷ്ട്രീയ നിലപാട് ഒന്നുമല്ലല്ലോ കാരണമെന്നും പൊതുബോധത്തിന് എതിരാണെങ്കിൽ തന്നോട് ക്ഷമിക്കുക എന്നും താൻ ഇവരുടെയൊക്കെ ഫാൻ ആണെന്നും രഞ്ജിനിയെ വിമർശിച്ചവർക്ക് മറു കമന്റിലൂടെ ഈ വ്യക്തി മറുപടി നൽകി. സുബിയുടെ മധുഹം 10 മണി മുതൽ വൈകിട്ട് മൂന്നുമണിവരെ വാരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശത്തിന് വെച്ചശേഷം ചേരാനല്ലൂർ പൊതുശ്മശാനത്തിൽ ആയിരുന്നു സംസ്കരിച്ചത്. നിരവധി പേരാണ് സുബിയെ അവസാനമായി ഒരു നോക്കു കാണാനായി ആശുപത്രിയിലും വീട്ടിലുമായി എത്തിച്ചേർന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply