എന്തേലും നിവർത്തി ഉണ്ടേൽ ഇവളെ കെട്ടരുത് – മോനെ നിന്റെ ജീവിതം തന്നെ കുളമായി പോകും ! തന്റെ കാമുകനോട് അമ്മ പറഞ്ഞത് തുറന്നു പറഞ്ഞുകൊണ്ട് രഞ്ജിനി ഹരിദാസ്

നടിയും അവതാരകയും ആയി മലയാളികൾക്കിടയിൽ മിന്നിത്തിളങ്ങിയ താരമായിരുന്നു രഞ്ജിനി ഹരിദാസ്. സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന താരമാണ് രഞ്ജിനി. തന്റേതായ അവതരണ ശൈലി കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന പ്രിയപ്പെട്ട അവതാരികയായിരുന്നു രഞ്ജിനി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ വണ്ണിലെ പ്രധാന മത്സരാർത്ഥിയായിരുന്നു താരം. തന്റെ വ്യക്തമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും മുഖം നോക്കാതെ ആരോട് വേണമെങ്കിലും തുറന്നുപറയാൻ ധൈര്യമുള്ള ഒരു വ്യക്തി കൂടിയായിരുന്നു രഞ്ജിനി.

അതുകൊണ്ടുതന്നെ ഏറെ വിമർശനങ്ങളും വിവാദങ്ങളും താരത്തെ തേടി എത്തിയിട്ടുണ്ട്. എന്നാൽ രഞ്ജിനി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായി മുന്നോട്ടുപോകുന്ന രഞ്ജിനിക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. തന്റെ പുത്തൻ വിശേഷങ്ങൾ എല്ലാം യൂട്യൂബ് ചാനലിലൂടെ താരം പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ തന്റെ അടുത്ത സുഹൃത്തും കാമുകനുമായ ശരത് പുളിമൂടിനെയും രഞ്ജിനി പ്രേക്ഷകർക്കും മുന്നിൽ പരിചയപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ നടി സ്വാസിക അവതാരികയായ അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ രഞ്ജിനി തന്റെ കാമുകനെ കുറിച്ചും പ്രണയങ്ങളെ കുറിച്ചുമൊക്കെ വ്യക്തമാക്കിയിരിക്കുകയുമാണ്. എല്ലാവരും അനുഭവിക്കാൻ ആഗ്രഹിക്കുന്ന ഒരു വികാരമാണ് പ്രണയം എന്ന് താരം പറയുന്നു. ‘ഒരുതരത്തിൽ അത് സിമ്പിൾ ആണ് എങ്കിലും, ഏത് കിട്ടിയാലും അത് കോംപ്ലിക്കേറ്റഡ് ആക്കുക എന്ന മനുഷ്യന്റെ സ്വഭാവം കാരണം പ്രണയവും കോംപ്ലിക്കേറ്റഡ് ആയി മാറിപ്പോയതാണ്’ എന്നാണ് താരത്തിന്റെ വാക്കുകൾ.

പൊതുവേ താനൊരു പൗരുഷം കാണിക്കുന്ന വ്യക്തിയാണെങ്കിലും പ്രണയം തന്നെ കുറച്ചു കൂടി സ്ത്രീത്വം ഉള്ള ആളാക്കി എന്നും പൊതുവേ തന്റെ ജീവിത സാഹചര്യങ്ങൾ കാരണം താൻ പരുക്കൻ സ്വഭാവക്കാരി ആയിരുന്നു എന്നും എന്നാൽ പ്രണയത്തിന്റെ ആദ്യകാലങ്ങളിൽ തന്നെ അത് തന്നിലെ സ്ത്രീത്വത്തെ പുറത്തു കൊണ്ടുവന്നിട്ടുണ്ടായിരുന്നു എന്നും രഞ്ജിനി പറഞ്ഞു. തന്നെ പോലത്തെ ഒരു വ്യക്തി തന്നെയാണ് ശരത് എന്നും തന്റെ ആണ് വേർഷനാണ് ശരത് എന്നും തങ്ങൾ ഇപ്പോൾ അടിയിലാണ് എന്നും എന്നാൽ നാളെ എന്താകുമെന്ന് അറിയില്ല എന്നും താരം കൂട്ടിച്ചേർത്തു.

തന്റെ അമ്മ തന്നോട് എപ്പോഴും പറയുന്നത് കല്യാണം കഴിച്ചു ഒരു ചെറുക്കന്റെ ജീവിതം തുലയ്ക്കരുത് എന്നാണ് എന്നും തനിക്ക് മുൻപ് ജീവിതത്തിൽ വളരെ സ്പെഷ്യൽ ആയ റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട് എന്നും അവരിൽ പലരും ഇപ്പോൾ ഹാപ്പി മാരീഡ് ആയി ജീവിക്കുകയാണ് എന്നും അതിലൊരു സീരിയസ് റിലേഷൻ ഉണ്ടായിരുന്നു എന്നും രഞ്ജിനി പറഞ്ഞു. സീരിയസ് റിലേഷൻഷിപ്പിൽ ഉണ്ടായിരിക്കവേ അവനെ അമ്മ ഒരു ദിവസം വിളിച്ചുവരുത്തി ‘മോനെ നീ ഇവളെ ഒരിക്കലും കെട്ടരുത്, നിന്റെ ജീവിതം കുളമാകും’ എന്ന് തന്റെ മുന്നിൽ വെച്ച് പറഞ്ഞിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply